കൊട്ടാരക്കരയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് അപകടം; രോഗിയും ഭാര്യയും മരിച്ചു, 7 പേർക്ക് പരിക്ക്
കൊല്ലം: കാെല്ലം കൊട്ടാരക്കരയിൽ ആംബുലൻസും കോഴിയുമായി പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. പരിക്കേറ്റ് ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എം സി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്ത് വെച്ച് അർദ്ധരാത്രിക്ക് ശേഷമാണ് അപകടമുണ്ടായത്. ആംബുലൻസിൽ ഉണ്ടായിരുന്ന അടൂർ ഏഴംകുളം സ്വദേശികളായ തമ്പി ( 65 ), ഭാര്യ ശ്യാമള ( 60 ) എന്നിവരാണ് മരിച്ചത്. തമ്പിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കാെണ്ടുപോകുന്നതിനിടെയാണ് അപകടം.

ഇവരുടെ മകൾ ബിന്ദു അടക്കമുള്ളവർക്കാണ് പരിക്കേറ്റത്. ആംബുലൻസ് ഡ്രൈവറടക്കം അഞ്ച് പേരാണ് ആംബുലൻസിനകത്ത് ഉണ്ടായിരുന്നത്. ലോിയിൽ നാല് പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും കൊട്ടരക്കര താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. അടൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽ പെട്ടത്.
ലോറിയിൽ ഡ്രൈവറും ലോഡ് ഇറക്കുന്നതിനുള്ള തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. രണ്ട് വാഹനങ്ങളിലുമായി ആകെ ഒമ്പത് പേരാണ് ഉണ്ടായിരുന്നത്. മരിച്ച തമ്പിയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ശ്യാമളയുടെ മൃതദേഹം തിരുവനന്തപുരം
മെഡിക്കൽ കോളേജിലുമാണുള്ളത്.












Click it and Unblock the Notifications