കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഭാഗം വക്കീല്‍ സമീപിച്ചിരുന്നു, കേസിന്റെ പബ്ലിക് പ്രോസിക്യൂട്ടറാവാന്‍...വിസ്മയയുടെ അച്ഛന്‍

Google Oneindia Malayalam News

കൊല്ലം: വിസ്മയ കേസില്‍ കോടതി ഇന്ന് വിധി പ്രഖ്യാപ്പിക്കും. വിധി കേള്‍ക്കാന്‍ വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ കോടതിയിലെത്തും. സമൂഹത്തിന് മാതൃകയായ വിധി ആയിരിക്കും ഉണ്ടാവുക എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിസ്മയയുടെ പിതാവ് പറഞ്ഞു. അങ്ങേയറ്റം കുറ്റമറ്റ അന്വേഷണമാണ് നടന്നതെന്നും തന്റെ മോള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ക്കുള്ള പരിഹാരമായി വിധിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു കോടതിയില്‍ പരിപൂര്‍ണ വിശ്വാസം ഉണ്ടെന്നും ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പ്രതികരണം.

പ്രതിഭാഗം വക്കീല്‍ ആദ്യം തങ്ങളെ സമീപിച്ചിരുന്നെന്നും. കേസിന്റെ പബ്ലിക് പ്രോസിക്യൂട്ടറായി അദ്ദേഹത്തിന് വരണം, അതിനായി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കണമെന്നും പറഞ്ഞതായും വിസ്മയയുടെ അച്ഛന്‍ പറഞ്ഞു. അദ്ദേഹത്തിന് രണ്ട് പെണ്‍മക്കളാണ്. കേസിലൂടെ സമൂഹത്തിന് നല്ല സന്ദേശം കൊടുക്കാന്‍ കഴിയും. അതിനാല്‍ ഈ കേസ് അദ്ദേഹത്തിന് കൊടുക്കണമെന്ന് രണ്ട് ജൂനിയര്‍ വക്കീലന്മാര്‍ ഞങ്ങളെ വിളിച്ച് സംസാരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹം തന്നെ വിധിയായി വരട്ടെ എന്നാണ് ഞങ്ങളുടെ പ്രാര്‍ത്ഥനന, ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. സ്ത്രീധനം ചോദിച്ച് വരുന്നവര്‍ക്ക് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് നല്‍കരുതെന്ന തീരുമാനം നാട്ടില്‍ താനുള്‍പ്പെടുന്ന കരയോഗം തീരുമാനം എടുത്തിട്ടുണ്ടെന്നും തനിക്ക് സംഭവിച്ചത് പോലെ ഇനിയൊരച്ഛനും അമ്മയ്ക്കും സംഭവിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ ആ കൂട്ടിനകത്ത് ഇരിക്കുന്ന രംഗം ഒരച്ഛനും ഉണ്ടാവരുതേ എന്നാണ് പ്രാര്‍ത്ഥിക്കുന്നതെന്നും ത്രിവിക്രമന്‍ പറഞ്ഞു.

1

വിസ്മയ മാനസിക വേദന അനുഭവിച്ചിരുന്നെന്നും സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് കിരണ്‍ കുമാര്‍ മകളെ മര്‍ദ്ദിച്ചിരുന്നെന്നും വിസ്മയയുടെ അമ്മ നേരത്തെ പ്രതികരിച്ചിരുന്നു. വിവാഹത്തിന് ശേഷവും കിരണ്‍ കുമാര്‍ സ്ത്രീധനമായി പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നെന്നും മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ പാടുകളുടെ ചിത്രങ്ങള്‍ വിസ്മയ അയച്ചുതന്നിരുന്നെന്നും ഇവര്‍ പറഞ്ഞിരുന്നു.

2

കഴിഞ്ഞ വര്‍ഷം ജൂണ്‍ 21 നാണ് വിസ്മയയെ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു വിസ്മയ. വിസ്മയ മരിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ ഭര്‍ത്താവ് കിരണ്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് വകുപ്പുതല അന്വേഷണത്തിന് ശേഷം ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായാരുന്ന കിരണ്‍ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. 2020 മെയ് 30നാണ് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയയും മോട്ടോര്‍ വാഹന വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന കിരണ്‍കുമാറും തമ്മിലുള്ള വിവാഹം.

3


കൊല്ലം അഡീഷണല്‍ സെഷന്‍സ് കേടതിയാണ് കേസില്‍ വിധി പറയുക. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേസില്‍ വിധി പറയുന്നത്. ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ശാരീരിക, മാനസിക പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് കേസ്. കിരണിനെതിരെ സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, ഭീഷണിപ്പെടുത്തല്‍, പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

Recommended Video

cmsvideo
വിസ്മയ അച്ഛനെ വിളിച്ച് പൊട്ടിക്കരയുന്ന ഫോൺ സംഭാഷണം കേട്ടോ..ഹൃദയം തകരും
4


പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 118 രേഖകള്‍ തെളിവില്‍ അക്കമിടുകയും 12 തൊണ്ടിമുതലുകള്‍ നല്‍കുകയും ചെയ്തു. കിരണ്‍ കുമാറിന്റെ പിതാവ് സദാശിവന്‍ പിള്ള, സഹോദരപുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി, പ്രതിയുടെ സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം.നായര്‍ എന്നീ അഞ്ച് സാക്ഷികള്‍ കൂറുമാറിയിരുന്നു.സൈബര്‍ പരിശോധനയ്ക്ക് അയച്ച കിരണ്‍കുമാറിന്റെ ഫോണില്‍ റെക്കോഡ് ചെയ്തിരുന്ന സംഭാഷണങ്ങള്‍ കണ്ടെത്തിയിരുന്നു. സ്ത്രീധനത്തെക്കുറിച്ച് ഉള്‍പ്പെടെ വിസ്മയയുമായി നടത്തിയ സംഭാഷണങ്ങള്‍ കോടതിയില്‍ തെളിവായി ഹാജരാക്കിയിട്ടുണ്ട്.

English summary
kollam vismaya case verdict:Thrivikraman nair said Defendant's lawyer approached him to become the public prosecutor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X