Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴയിൽ കൊല്ലം ജില്ലയിൽ വ്യാപക നാശനഷ്ടം; 34 വീടുകൾ തകർന്നു

കൊല്ലം: ജില്ലയിൽ കനത്ത മഴയിൽ വ്യാപകമായ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മഴയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ തകർന്ന് വീണത് 34 വീടുകൾ. തിങ്കളാഴ്ച ഉച്ച മുതൽ ചൊവ്വാഴ്ച ഉച്ചവരെയുള്ള കണക്കാണ്. വൻ കൃഷി നാശം ഉണ്ടായതായും പറയുന്നു. പലയിടുത്തും മരങ്ങൾ‌ കടപുഴകി വീണു. വൈദ്യതി ലൈനുകൾ പൊട്ടി വീണു. ചിലയിടങ്ങിളിൽ ​ഗതാ​ഗതവും തടസ്സപ്പെട്ടു.

കല്ലടയാറ്റിൽ‌ ജനിരപ്പ് ഉയർന്നത് ആശങ്കപരത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ കൊട്ടാരക്കര താലൂക്കിൽ മാത്രം 17 വീടുകൾ ഭാഗികമായി തകർന്നു. കൊല്ലത്ത് എട്ടും പുനലൂരിൽ നാലും പത്തനാപുരത്തും കുന്നത്തൂരിലും 2 വീതവും കരുനാഗപ്പള്ളിയിൽ ഒരു വീടും ഭാ​ഗികമായി തകർന്നു.

rain

ആകെ 14. 27 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ജൂൺ ഒന്ന് മുതൽ ഇന്നലെ വരെ ആകെ 253.91 ഹെക്ടറിലെ കൃഷി നശിച്ചു. 2440 കർഷകരെയാണ് ഇത് ബാധിച്ചത്. ആകെ 4.1 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൊട്ടാരക്കര താലൂക്കിൽ 2 ദിവസമായുള്ള കനത്ത മഴയിൽ 21 വീടുകൾ ഭാ​ഗികമായി തകർന്നു. 7,40,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കടയ്ക്കൽ കുളക്കട പുത്തൂർ ഭാഗങ്ങളിലാണ് മഴക്കെടുതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+