കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോങ്ങാട് എംഎല്‍എ കെവി വിജയദാസ് അന്തരിച്ചു

Google Oneindia Malayalam News

തൃശ്ശൂർ; പാലക്കാട് കോങ്ങാട് എംഎൽഎ കെ വി വിജയദാസ് അന്തരിച്ചു.തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാത്രിയെ 7.45 ഓടെയാണ് മരണം സംഭവിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് മാറിയെങ്കിലും കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ കാരണമായിരുന്നു ആശുപത്രിയിൽ തുടർന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ മോശമായിരുന്നു. തലച്ചോറിന്റെ രക്തസ്രവമുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം, കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു അദ്ദേഹം. 2011 മുതല്‍ കോങ്ങാട് മണ്ഡലത്തിലെ എംഎല്‍എയാണ് കെ വി വിജയദാസ്.

kv vijayadas

1959 ൽ പാലക്കാട് ഏലപ്പുളിയിലാണ് വിജയദാസ് ജനിച്ചത്. കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ എന്ന വിദ്യാർത്ഥി സംഘടനയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ രംഗത്തേക്ക് കടന്നത്. ദീര്‍ഘകാലം സിപിഎം എലപ്പുള്ളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായും തുടര്‍ന്ന് പുതുശേരി ഏരിയ സെക്രട്ടറിയായും ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.

തേനാരി ക്ഷീരോല്‍പാദക സഹകരണസംഘം സ്ഥാപക പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍, പ്രൈമറി കോപ്പറേറ്റീവ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, എലപ്പുള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.1996 ലാണ് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നത്. 2011 ലാണ് കോങ്ങാട് മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭാംഗമാകുന്നത്. 2016ൽ പന്തളം സുധാകരനെ 13000ത്തോളം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വിജയം ആവർത്തിച്ചത്.

English summary
Kongad MLA KV Vijayadas Passed Away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X