കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാവിന്റെ മരണത്തിലും ദുരൂഹത, ബ്യൂട്ടി പാര്‍ലര്‍ ഉടമയെയും ഭര്‍ത്താവിനെയും ചോദ്യം ചെയ്തു

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായ് കേസില്‍ ദുരൂഹത തുടരുന്നു. കോണ്‍ഗ്രസ് നേതാവ് രാമകൃഷ്ണന്റെ മരണത്തിലേക്കാണ് പോലീസിന്റെ ശ്രദ്ധ. ജോളി സ്ഥിരമായി പോയിരുന്ന ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖയെയും അവരുടെ ഭര്‍ത്താവിനെയും പോലീസ് ചോദ്യം ചെയ്തിരിക്കുകയാണ്. രാമകൃഷ്ണന്റെ മരണത്തില്‍ അടിമുടി ദുരൂഹതയുണ്ടെന്നാണ് മകന്‍ രോഹിത് ആരോപിക്കുന്നത്. ഇത് പോലീസിന് അവഗണിക്കാന്‍ സാധിക്കാത്തതാണ്.

രാമകൃഷ്ണനുമായി സുലേഖയും ജോളിയും ബന്ധപ്പെട്ടിരുന്നുവെന്നാണ് സൂചന. സാമ്പത്തിക ഇടപാടുകളും ഇവര്‍ തമ്മിലുള്ളതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം രാമകൃഷ്ണനെയും ജോളി തന്നെയാണ് കൊലപ്പെടുത്തിയതെന്ന സംശയത്തിലാണ് പോലീസ്. മകന്റെ വെളിപ്പെടുത്തല്‍ അടക്കം ഇതില്‍ നിര്‍ണായകമാണ്. ജോളി വേറെയും കൊലപാതകം നടത്തിയിട്ടുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് രാമകൃഷ്ണന്റെ മരണവും പരിശോധിക്കുന്നത്.

ബ്യൂട്ടി പാര്‍ലര്‍ ഉടമയും പങ്ക്

ബ്യൂട്ടി പാര്‍ലര്‍ ഉടമയും പങ്ക്

ചാത്തമംഗലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് രാമകൃഷ്ണന്‍ മരിച്ചത് ദുരൂഹ സാഹചര്യത്തിലാണെന്ന് നേരത്തെ മകന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖയെയും ഭര്‍ത്താവ് മജീദിനെയും പോലീസ് ചോദ്യം ചെയ്തത്. കോഴിക്കോട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണര്‍ ടിപി രഞ്ജിത്താണ് ചോദ്യം ചെയ്തത്. അതേസമയം ഇവരില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പോലീസ്.

ജോളിയുമായി ബന്ധമില്ല

ജോളിയുമായി ബന്ധമില്ല

ജോളിയുമായി തനിക്ക് പങ്കില്ലെന്നാണ് സുലേഖ പറഞ്ഞിരുന്നത്. ജോളി തന്റെ ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരിയല്ലെന്നും, വെറും കസ്റ്റമര്‍ മാത്രമാണെന്നും സുലേഖ പറഞ്ഞിരുന്നു. ബ്യൂട്ടി പാര്‍ലറില്‍ ജോളി ജോലി ചെയ്തിരുന്നുവെന്ന വാദത്തെ നിഷേധിച്ചായിരുന്നു സുലേഖ രംഗത്തെത്തിയത്. എന്നാല്‍ ഇവരുമായി ബന്ധപ്പെട്ട് ദുരൂഹതകളുണ്ടെന്നാണ് പോലീസ് നിഗമനം. രാമകൃഷ്ണന്റെ മകന്‍ നല്‍കിയ പരാതി പ്രകാരമാണ് പോലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടവരും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രോഹിതിന്റെ പരാതി

രോഹിതിന്റെ പരാതി

രാമകൃഷ്ണന്റെ മകന്‍ രോഹിത് സുലേഖയ്ക്കും ജോളിക്കുമെതിരെ പരാതി നല്‍കിയിരുന്നു. രാമകൃഷ്ണന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും, ഇതില്‍ ജോളിക്കും സുലേഖക്കും പങ്കുണ്ടെന്നുമായിരുന്നു പരാതി. രോഹിത്തും അമ്മയും ഇവര്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു. രാമകൃഷ്ണന്റെ ഭാര്യാ സഹോദരങ്ങളെയും ഓഫീസില്‍ വിളിപ്പിച്ച് വരുത്തി മൊഴിയെടുത്തിട്ടുണ്ട്. ജോളിക്ക് രാമകൃഷ്ണന്റെ മരണത്തിലും പങ്കുണ്ടെന്ന് സംശയിക്കുന്നതായി മകന്‍ ഉന്നയിച്ചിരുന്നു.

55 ലക്ഷം എവിടെ

55 ലക്ഷം എവിടെ

രാമകൃഷ്ണന് സ്വത്ത് വിറ്റ വകയില്‍ 55 ലക്ഷം രൂപ ലഭിച്ചിരുന്നു. എന്നാല്‍ ഇത് നഷ്ടപ്പെട്ടതായി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് രോഹിത് പറഞ്ഞിരുന്നു. ഈ പണം എവിടെ പോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ജോളി സ്ഥിരമായി സന്ദര്‍ശിച്ചിരുന്ന ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖയുമായി രാമകൃഷ്ണനും കുടുംബത്തിനും നല്ല ബന്ധമുണ്ടായിരുന്നു. 55 ലക്ഷം മക്കള്‍ക്ക് ആര്‍ക്കും ലഭിച്ചിട്ടില്ലെന്ന് രോഹിത് പറയുന്നു. ഇത് ജോളി തട്ടിയെടുത്തോ എന്നാണ് സംശയം.

സുലേഖയ്ക്ക് കുരുക്ക്?

സുലേഖയ്ക്ക് കുരുക്ക്?

സുലേഖയ്ക്ക് കൂടി കുരുക്ക് വരാനുള്ള സാധ്യതയാണ് ഉള്ളത്. രാമകൃഷ്ണന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു. ഇത് അടക്കമുള്ള കാര്യങ്ങള്‍ ഇവര്‍ വെളിപ്പെടുത്തേണ്ടി വരും. എന്നാല്‍ ജോളിയുമായി കസ്റ്റമറില്‍ കൂടുതലുള്ള അടുപ്പം തനിക്കില്ലെന്ന് സുലേഖ നേരത്തെ പറഞ്ഞിരുന്നു. അതേസമയം ജോളിയെ കൂടുതല്‍ ചോദ്യം ചെയ്യുമ്പോള്‍ സുലേഖയുടെ പങ്കും പുറത്തുവരുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. നേരത്തെ ഷാജുവിന്റെ പങ്ക് സംശയത്തിലായിരുന്നെങ്കിലും, പിന്നീട് ചോദ്യം ചെയ്യലില്‍ ഇത് മാറിയിരുന്നു.

വ്യാജ ഒസ്യത്ത്

വ്യാജ ഒസ്യത്ത്

ടോം തോമസിന്റെ ഭൂമി വ്യാജ ഒസ്യത്തിലൂടെ ജോളിക്ക് ഉടമസ്ഥാവകാശം നല്‍കിയ ഓമശ്ശേരി പഞ്ചായത്തിലും അന്വേഷണ സംഘം പരിശോധന നടത്തി. ജ ാേളി കബളിപ്പിച്ചെന്ന് പഞ്ചായത്ത് സെക്രട്ടറി ടികെ ഫവാസ് ഷമീം നേരത്തെ പറഞ്ഞിരുന്നു. ഉടമസ്ഥാവകാശം വ്യാജ രേഖയാണെന്ന് അറിഞ്ഞതോടെ വില്ലേജ് ഓഫീസര്‍ റദ്ദാക്കി. കൈവശാവകാശ രേഖ ഇല്ലാതെയാണ് ഉടമസ്ഥാവകാശം ജോളിക്ക് നല്‍കിയത്. ഇത് കാണാതായതാകുമെന്നാണ് ക്ലര്‍ക്കിന്റെ വിശദീകരണം. ഉടമസ്ഥാവകാശം നല്‍കിയ മുന്‍ പഞ്ചായത്ത് സെക്രട്ടറിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യും.

 സയനൈഡിന്റെ ബാക്കി എവിടെ? പോലീസ് തിരച്ചില്‍ ശക്തമാക്കുന്നു....പൊന്നാമറ്റം വീട്ടില്‍ ഒളിപ്പിച്ചോ? സയനൈഡിന്റെ ബാക്കി എവിടെ? പോലീസ് തിരച്ചില്‍ ശക്തമാക്കുന്നു....പൊന്നാമറ്റം വീട്ടില്‍ ഒളിപ്പിച്ചോ?

English summary
koodathai murder beauty parlour owner questioned by police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X