വിദഗ്ധസംഘം കൂടത്തായിയിലേക്ക്.... അന്വേഷണത്തിന് എസ്പി ദിവ്യ, കേസ് ഇനി ഐപിഎസ് ട്രെയിനിംഗിലും
കോഴിക്കോട്: കൂടത്തായ് കൂട്ടക്കൊലപാതക കേസില്‍ അന്വേഷണത്തിന് പുതു രീതിയുമായി പോലീസ്. അന്വേഷണത്തിനായി എസ്പി ദിവ്യ എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കൂടത്തായിയില്‍ നാളെയെത്തും. ഫോറന്‍സിക് വിദഗ്ധരും ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ള സംഘമാണ് എത്തുന്നത്. ഇവരുടെ പരിശോധനയ്ക്കും റിപ്പോര്‍ട്ടിനും ശേഷമായിരിക്കും മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തെ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുന്ന കാര്യം തീരുമാനിക്കുക.

അതേസമയം ഫോറന്‍സിക് വിദഗ്ധരുടെ സംഘവും കഴിഞ്ഞ ദിവസം ഡിജിപി ചര്‍ച്ച നടത്തിയിരുന്നു. ഇതിനിടെ കൂടത്തായി കൊലപാതക പരമ്പര കേസ് ഐപിഎസ് ട്രെയിനിംഗിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിരിക്കുകയാണ്. കേരളത്തിലെ പത്ത് എഎസ്പിമാര്‍ക്കുള്ള പരിശീലനം വടകര റൂറല്‍ എസ്പി ഓഫീസില്‍ ആരംഭിച്ചു. ട്രെയിനിംഗിന് എത്തിയവര്‍ക്ക് ജോളിയെ ചോദ്യം ചെയ്യുന്നത് നിരീക്ഷിക്കാനനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കൂടത്തായി കേസ് തെളിയിക്കുക പോലീസിന് കനത്ത വെല്ലുവിളിയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞിരിക്കുകയാണ്. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണ്. ആവശ്യമെങ്കില്‍ അന്വേഷണ സംഘത്തില്‍ കൂടുതല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊന്നാമറ്റം വീട് സന്ദര്‍ശിച്ച ശേഷമാണ് ബെഹ്‌റ ഇക്കാര്യം പറഞ്ഞത്. പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുമെന്നാണ് ഡിജിപി പറഞ്ഞത്. വിദേശത്ത് പരിശോധനകള്‍ നടത്താന്‍ കോടതിയുടെ അനുമതി തേടുമെന്നും അദ്ദേഹം പറഞ്ഞു.
Recommended Video
ജോളിക്ക് ഫോണും സിമ്മും വാങ്ങി നല്‍കിയത് ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സനാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഭര്‍ത്താവ് ഷാജുവിനെ കൊലപ്പെടുത്തി ജോണ്‍സനെ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് ജോളി മൊഴി നല്‍കിയത്. ജോണ്‍സനുമായി ജോളിക്കുണ്ടായിരുന്നത് വെറും സൗഹൃദമല്ലെന്നാണ് പോലീസിന്റെ നിഗമനം. ജോണ്‍സനുമായുള്ള വിവാഹം നടക്കാന്‍ ജോണ്‍സന്റെ ഭാര്യയെയും കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെന്ന് ജോളി നല്‍കിയ മൊഴിയിലുണ്ട്. ഇത് ജോണ്‍സന് അറിയാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.


Click it and Unblock the Notifications