Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോളിക്ക് മാനസിക ബുദ്ധിമുട്ടുകളുണ്ടെന്ന് അഭിഭാഷകന്‍.... കേസില്‍ നിര്‍ണായക വഴിത്തിരിവ്?

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ വീണ്ടും നിര്‍ണായക വഴിത്തിരിവ്. ജോളിക്ക് വേണ്ടി ഹാജരായ ജൂനിയര്‍ അഭിഭാഷകന്‍ ജോളിക്ക് മാനസിക ബുദ്ധിമുട്ടുകളുണ്ടെന്ന് കോടതിയില്‍ അറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജോളിയെ മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ മാനസിക പ്രശ്‌നങ്ങളെ ഉന്നയിച്ച് കേസിന് ഗൗരവ സ്വഭാവം കൊണ്ടുവരാനാണ് ശ്രമമെന്നാണ് സൂചന.

അതേസമയം ജോളി അടക്കമുള്ളവരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ജോളിക്ക് വേണ്ടി അഡ്വ ആളൂര്‍ തന്നെ നേരിട്ടെത്തുമെന്നാണ് സൂചന. ഇന്ന് ജോളിക്ക് വേണ്ടി ആളൂര്‍ ഹാജരായിട്ടില്ല. ആദ്യ ഭര്‍ത്താവ് റോയിയെ കൊലപ്പെടുത്തിയത് അടക്കമുള്ളവയിലെ കാരണങ്ങളും പോലീസ് കരണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് പരപുരുഷ ബന്ധമണ്ടെന്ന് വരെ കണ്ടെത്തിയിട്ടുണ്ട്.

ജോളിക്ക് മാനസിക ബുദ്ധിമുട്ടുകള്‍

ജോളിക്ക് മാനസിക ബുദ്ധിമുട്ടുകള്‍

അഡ്വ ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകനാണ് ജോളിക്ക് മാനസിക ബുദ്ധിമുട്ടുണ്ടെന്ന് കോടതിയെ അറിയിച്ചത്. കേസില്‍ പിടിവള്ളിയായി മാറുമോ ഇതെന്ന് സൂചനയുണ്ട്. നേരത്തെ കോഴിക്കോട് ബീച്ചാശുപത്രിയില്‍ മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ജയിലധികൃതര്‍ തന്നെ ജോളിയെ സൈക്കോളജിസ്റ്റിനെ കാണിച്ചിരുന്നു. ജോളിയെ ജയിലില്‍ വെച്ച് കണ്ടെന്നും, എന്നാല്‍ ഇവര്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്ത് വിടുന്നതിന് ബുദ്ധിമുട്ടുണ്ടെന്നാണ് അഭിഭാഷകന്‍ വ്യക്തമാക്കി.

ആളൂര്‍ നേരിട്ടെത്തും

ആളൂര്‍ നേരിട്ടെത്തും

ആളൂര്‍ വക്കാലത്ത് ഏറ്റെടുക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാണ് ആളൂര്‍ നേരിട്ടെത്തും. ഇക്കാര്യം അദ്ദേഹത്തിന്റെ ജൂനിയര്‍ അഭിഭാഷകന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് അദ്ദേഹം മാധ്യമങ്ങളെ അതേസമയം കോടതിയില്‍ ജോളിയുടെ കസ്റ്റഡി സംബന്ധിച്ച് ശക്തമായ വാദമാണ് നടന്നത്. ഇവരെ 11 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇതിനെ ജോളിയുടെ അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തു. ഒടുവില്‍ ആറ് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്.

കേസിലെ വഴിത്തിരിവ്

കേസിലെ വഴിത്തിരിവ്

ജോളി കുറ്റസമ്മതം നടത്തിയെങ്കിലും ഇവരെ ശിക്ഷിക്കാനുള്ള ശക്തമായ തെളിവുകള്‍ പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ട് ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നത് കോടതിയില്‍ വലിയ പിടിവള്ളിയാവും. പ്രതിഭാഗം ഇതില്‍ കേന്ദ്രീകരിച്ചാവും ഇനി വാദം മുന്നോട്ട് കൊണ്ടുപോവുക. ഇവര്‍ ചികിത്സ തേടിയത് അടക്കമുള്ള കാര്യങ്ങള്‍ നിര്‍ണായക തെളിവാകും. വലിയ വഴിത്തിരിവാകുമോ ഈ വാദം എന്നത് വരും ദിവസങ്ങളില്‍ മാത്രമേ അറിയാനാവൂ. അതേസമയം കേസിലെ മാപ്പുസാക്ഷിയും, മൃതദേഹങ്ങളുടെ പരിശോധനയും കേസില്‍ വളരെ നിര്‍ണായകമാണ്.

 ബന്ധുവിന്റെ വെളിപ്പെടുത്തല്‍

ബന്ധുവിന്റെ വെളിപ്പെടുത്തല്‍

ജോളിയുടെ കാര്യത്തില്‍ അവിശ്വസനീയത ഉണ്ടായിരുന്നെന്നും, എന്നാല്‍ ഇപ്പോഴത്തെ കാര്യങ്ങള്‍ അമ്പരിപ്പിക്കുന്നുവെന്നും റോജോയുടെ ബന്ധു വെളിപ്പെടുത്തുന്നു. റോജോ ജോളിക്കെതിരെ കേസ് കൊടുത്തപ്പോള്‍ അത് സ്വത്തിന് വേണ്ടിയെന്നാണ് ഞങ്ങള്‍ കരുതിയത്. കുടുംബത്തിന് ചീത്തപ്പേരായും തോന്നിയിരുന്നു. ജോളി തന്നെ വിലിച്ച് ചോദ്യം ചെയ്തതിനെ കുറിച്ചൊക്കെ പറഞ്ഞപ്പോള്‍ മോശമായാണ് തോന്നിയത്. കുടുംബത്തില്‍ എല്ലാവര്‍ക്കും ജോളിയെ വലിയ കാര്യമായിരുന്നുവെന്നും പേര് വെളിപ്പെടുത്താത്ത ബന്ധു പറഞ്ഞു.

പോലീസിനെ വിളിക്കാന്‍ തീരുമാനിച്ചു

പോലീസിനെ വിളിക്കാന്‍ തീരുമാനിച്ചു

ജോളി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോലീസിനെ വിളിച്ച് അന്വേഷിക്കാനൊക്കെ താന്‍ തീരുമാനിച്ചിരുന്നതായി ബന്ധു പറയുന്നു. വീട്ടില്‍ പോലീസ് കയറുന്നതൊക്കെ മോശമായി തോന്നിയിരുന്നു. അതേസമയം സ്വത്തിന്റെ കാര്യങ്ങളും പരാതിയുമെല്ലാം പറഞ്ഞ് തീര്‍ത്തെന്നാണ് ജോളി പിന്നീട് തന്നോട് പറഞ്ഞതെന്നും ഈ ബന്ധു പറഞ്ഞു. നേരത്തെ റോജോ വീട്ടിലെ മരണങ്ങളില്‍ സംശയം തോന്നി നല്‍കിയ പരാതിയാണ് കൂടത്തായി കൂട്ടക്കൊല പുറത്തുകൊണ്ടുവന്നത്.

Recommended Video

cmsvideo
    Jolly Koodathai : കൂടത്തായിക്കാര്‍ ജോളിയെക്കുറിച്ച് പറയുന്നു | Oneindia Malayalam
    റോയിയെ കൊന്നത് ഇങ്ങനെ

    റോയിയെ കൊന്നത് ഇങ്ങനെ

    റോയ് തോമസിന്റെ മദ്യപാന ശീലം, അന്ധവിശ്വാസം, പരപുരുഷ ബന്ധം എന്നിവ എതിര്‍ത്തതിലെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തി. സ്ഥിരവരുമാനമുള്ള ഒരാളെ വിവാഹം കഴിക്കാന്‍ ജോളി ആഗ്രഹിച്ചതായും പോലീസ് പറഞ്ഞു. അതേസമയം കോടതി നടപടികള്‍ക്ക് ശേഷം ജോളിയെയും പ്രജികുമാറിനെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഈ കണ്ടെത്തല്‍ കേസിന് ബലം പകരുമെന്ന വിശ്വാസത്തിലാണ് പോലീസ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+