'ജോളിയുടെ മകന്‍ ഷിംലയിലേക്ക് മടങ്ങും; ആ 2 കാര്യങ്ങള്‍ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ പിന്‍മാറിയേനെ'
കോഴിക്കോട്: പൊന്നാമറ്റം തറവാടിന്‍റെ ഉടമസ്ഥാവകാശം കൈകളിലേക്ക് എത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴായിരുന്നു കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയെ പോലീസ് അപ്രതീക്ഷിതമായി കസ്റ്റഡിയില്‍ എടുക്കുന്നത്. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ജോളിയുടെ അറസ്റ്റ് അപ്രതീക്ഷിതമായിരുന്നെങ്കിലും തന്നെ പോലീസ് കസ്റ്റഡിയില്‍ എടുക്കുമെന്നും അഴിക്കുള്ളിലാകുമെന്നുമെല്ലാം അതിനൊക്കെ ഏറെ മുന്‍പേ തന്നെ ഏറെകുറെ ജോളി ഉറപ്പിച്ചിരുന്നതുമാണ്. എന്നാല്‍ ചുറ്റും നടക്കുന്നതിനെ കുറിച്ച് യാതൊരു ധാരണയും ഇല്ലാതിരുന്ന രണ്ട് പേരുണ്ടായിരുന്നു പൊന്നാമറ്റം വീട്ടില്‍. ജോളിയുടേയും റോയിയുടേയും രണ്ട് ആണ്‍മക്കള്‍.
അമ്മയുടെ അറസ്റ്റിന് പിന്നാലെ പോലീസ് വീട് സീല്‍ ചെയ്തപ്പോള്‍ അച്ഛന്‍റെ സഹോദരിയുടെ കൈപിടിച്ച് ആ മക്കളും പൊന്നാമറ്റം വിട്ടിറങ്ങി. ഇനി തങ്ങളെ സംരക്ഷിക്കാന്‍ അമ്മയെത്തില്ലെന്ന് ആ രണ്ട് കുഞ്ഞുങ്ങള്‍ക്കും അറിയാം. എന്നാല്‍ ഇരുവരേയും സ്വന്തം മക്കളെ പോലെ സംരക്ഷിച്ച് വളര്‍ത്തുമെന്ന് പറയുകയാണ് കൊല്ലപ്പെട്ട റോയിയുടെ സഹോദരങ്ങളായ റെഞ്ജിയും റോജോയും.ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കേസിനേക്കുറിച്ചും കുട്ടികളെ കുറിച്ചുമെല്ലാം ഇരുവരും സംസാരിച്ചത്.

പിതൃ സഹോദരിക്കൊപ്പം
റോയി-ജോളി ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളാണ് ഉള്ളത്. റോമോയും റൊണാള്‍ഡും. അമ്മ ജോളിയൊടൊപ്പം പൊന്നാമറ്റം തറവാട്ടിലായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്. എന്നാല്‍ അമ്മയുടെ അറസ്റ്റോടെ അവര്‍ ആ വീട് വിട്ട് ഇറങ്ങി. റോയിയുടെ സഹോദരി റെഞ്ജി തോമസിന്‍റെ കൈപിടിച്ചായിരുന്നു പടിയിറക്കം.
Recommended Video

മക്കളെ സംരക്ഷിക്കും
അച്ഛനും അമ്മയും ഇല്ലായെങ്കിലും അവര്‍ക്കിനി തങ്ങളുണ്ടെന്ന് റെഞ്ജിയും റോയിയുടെ സഹോദരനായ റോജോയും പറയുന്നു. ഞങ്ങളുടെ സഹോദരന്‍റെ മക്കളാണ് ഇരുവരും. ഞങ്ങള്‍ എവിടെ ഉണ്ടോ അവിടെ ഈ രണ്ട് മക്കളും ഉണ്ടാകുമെന്നും റെഞ്ജിയും റോജോയും പറയുന്നു.

പഠനത്തെ കുറിച്ച്
ഇനി കേസിനെ കുറിച്ചല്ല ഞങ്ങള്‍ ആലോചിക്കുന്നത്. കുട്ടികളുടെ പഠനത്തിനെ കുറിച്ചാണ് . ഷിംലയിലാണ് മൂത്ത കുട്ടിയായ റോമോ പഠിക്കുന്നത്. നവംബര്‍ ആദ്യ ആഴ്ചയോടെ അവന്‍റെ കോളേജ് ക്ലാസ് തുടങ്ങും. അവന്‍ ഷിംലയിലേക്ക് തന്നെ മടങ്ങി പോകും.

താമരശ്ശേരിയില്‍
ഇളയ കുട്ടിയായ റൊണാള്‍ഡ് താമരശ്ശേരിയില്‍ സിബിഎസ്ഇ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അവനെ ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കണോ അതോ ഹോം ട്യൂഷന്‍ നല്‍കണോയെന്നുള്ള കാര്യങ്ങള്‍ ആലോചിച്ച് വരികയാണെന്നും ഇരുവരും വ്യക്തമാക്കി.

അമേരിക്കയില്‍
വൈക്കത്ത് സിബിഎസ്ഇ സ്കൂളില്‍ അധ്യാപികയാണ് വൈസ് പ്രസിന്‍സിപ്പലാണ് ജോളി. നേരത്തെ കൊളംബോയിലെ ഒരു കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്നു ഇവര്‍.അമേരിക്കയിലെ ഫ്ളോറിഡയില്‍ അക്കൗണ്ടന്‍റ് ആയി ജോലി ചെയ്യുകയാണ് റോജോ.

പിണറായി കേസ്
റോജോയും റെഞ്ജിയുമാണ് ആറ് പേരുടെയും മരണത്തില്‍ സംശയം ഉന്നയിച്ച് പോലീസില്‍ പരാതി നല്‍കിയത്. കേസുമായി മുന്നോട്ട് പോകുമ്പോഴും നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഇരുവരും പറയുന്നു.
കണ്ണൂര്‍ പിണറായിയിലെ കൂട്ടക്കൊലപാതക്കേസിന്‍റെ വാര്‍ത്തകള്‍ വായിച്ചപ്പോഴാണ് സ്വന്തം കുടുംബത്തില്‍ നടന്ന മരണങ്ങളെക്കുറിച്ച് സംശയങ്ങല്‍ ഉടലെടുത്തതെന്ന് സഹോദരങ്ങള്‍ പറഞ്ഞു.

രണ്ട് കാര്യങ്ങള്‍
കേസുമായി മുന്നോട്ട് പോകാതിരിക്കാന്‍ പല സമ്മര്‍ദ്ദങ്ങളും ഉണ്ടായിരുന്നു.രണ്ട് കാര്യങ്ങള്‍ കൊണ്ടാണ് ഞങ്ങള്‍ കേസില്‍ ഉറച്ച് നില്‍ക്കാന്‍ കാരണം. വ്യാജ ഔസ്യത്ത് നിര്‍മ്മിച്ച് ജോളി സ്വത്ത് തട്ടാന്‍ ശ്രമിച്ചു. തട്ടിപ്പാണെന്ന് തെളിഞ്ഞിട്ടും അവര്‍ ഔസ്യത്ത് വ്യാജമല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. മറ്റൊന്ന് രണ്ടാം ഭര്‍ത്താവ് ഷാജുവിനെ വിവാഹം കഴിച്ചതും.

ഉറച്ച് നിന്നു
ഇത് രണ്ടും അവര്‍ ചെയ്തില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ രഹസ്യങ്ങള്‍ ഇപ്പോഴു ചുഴുളഴിയാതെ കിടക്കുമായിരുന്നു. പരാതി നല്‍കിയത് പിന്‍വലിക്കാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
കല്ലറ വീണ്ടും തുറക്കുന്നതിനെ ബന്ധുക്കള്‍ എതിര്‍ത്തു.ഇതിനെതിരെ ബന്ധുക്കള്‍ ചേര്‍ന്നൊരു കമ്മിറ്റി പോലും രൂപീകരിച്ചു. എന്നാല്‍ ഞങ്ങള്‍ തിരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു, ഇരുവരും പറഞ്ഞു.












Click it and Unblock the Notifications