കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിലിയുടെ 50 പവനോളം ആഭരണം അപ്രത്യക്ഷമായി; കൈക്കലാക്കിയത് ജോളി? സംശയമേറ്റി ഷാജുവിന്‍റെ വാദം

  • By Aami Madhu
Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയായ ജോളിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ് അന്വേഷണ സംഘം. കൊലപാതകങ്ങള്‍ ആറും താന്‍ തന്നെയാണ് നടത്തിയതെന്ന് ജോളി കുറ്റസമ്മതം നടത്തിയെങ്കിലും കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയത്തില്‍ തന്നെയാണ് പോലീസ്. അതിനിടെ ഷാജുവിന്‍റെ ആദ്യ ഭാര്യ സിലിയുടെ മരണം സംബന്ധിച്ച് കൂടുതല്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കുടുംബം.

ആത്മഹത്യ ചെയ്യാന്‍ തിരുമാനിച്ചു; ജോളിയുടെ വെളിപ്പെടുത്തല്‍! രാത്രിയില്‍ പോലീസിന്‍റെ നാടകീയ നീക്കംആത്മഹത്യ ചെയ്യാന്‍ തിരുമാനിച്ചു; ജോളിയുടെ വെളിപ്പെടുത്തല്‍! രാത്രിയില്‍ പോലീസിന്‍റെ നാടകീയ നീക്കം

സിലിയെ കൊലപ്പെടുത്തിയ കാര്യം ഷാജുവിന് അറിയാമെന്നാണ് ജോളി മൊഴി നല്‍കിയിരിക്കുന്നത്. ഷാജു ഇക്കാര്യം തള്ളിയിട്ടുണ്ട്. എന്നാല്‍ ഷാജുവിനും കുടുംബത്തിനുമെതിരെ കൂടുതല്‍ പേര്‍ രംഗത്തെത്തിയിട്ടുണ്ട്. സിലിയുടെ മരണ ശേഷം അവരുടെ 50 പവനോളം വരുന്ന ആഭരണങ്ങള്‍ കാണാതെ പോയെന്നും ബന്ധുക്കള്‍ ആരോപിച്ചു. വിശദാംശങ്ങളിലേക്ക്

ഗുരുതര ആരോപണം

ഗുരുതര ആരോപണം

സിലിയുടെ മരണത്തില്‍ ഗുരുതര ആരോപണമാണ് ഷാജുവിനും കുടുംബത്തിനുമെതിരെ ഉയര്‍ന്നിരിക്കുന്നത്. സിലി മരണപ്പെട്ടപ്പോള്‍ സംസ്കാര ചടങ്ങുകളുടെ ഫോട്ടോ എടുക്കുന്നതിന് വീട്ടുകാര്‍ താത്പര്യം കാണിച്ചില്ലെന്നാണ് സിലിയുടെ ബന്ധു പറയുന്നത്. ഫോട്ടോ ഗ്രാഫറെ ഏല്‍പ്പിച്ചാല്‍ തങ്ങള്‍ പണം നല്‍കില്ലെന്നായിരുന്നു ഷാജുവിന്‍റെ പിതാവ് പറഞ്ഞിരുന്നതെന്നും ബന്ധു ആരോപിച്ചു.

Recommended Video

cmsvideo
Jolly Koodathai : ജോളി റോയിയെ കൊല്ലാനുള്ള 4 കാരണങ്ങള്‍ | Oneindia Malayalam
ഷാജു തയ്യാറായില്ല

ഷാജു തയ്യാറായില്ല

അതേസമയം പൊന്നാമറ്റം കുടുംബക്കാര്‍ പണം നല്‍കിയെങ്കില്‍ തങ്ങള്‍ സ്വന്തം ചെലവില്‍ ആളെ ഏര്‍പ്പാടാക്കുമെന്നാണ് പറഞ്ഞതായും ബന്ധു വ്യക്തമാക്കി. കുഞ്ഞ് ആല്‍ഫൈന്‍റെ മരണ സമയത്തും സംസ്കാര ചടങ്ങളുടെ ഫോട്ടോ പകര്‍ത്താന്‍ തയ്യാറായില്ലെന്നും സിലിയുടെ കുടുംബാംഗങ്ങള്‍ പറയുന്നു.

പോസ്റ്റുമാര്‍ട്ടം ചെയ്യാനും

പോസ്റ്റുമാര്‍ട്ടം ചെയ്യാനും

ഒടുവില്‍ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഫോട്ടോ എടുത്തത്. അതേസമയം കുഞ്ഞ് മകളും ഭാര്യയും അസ്വാഭാവിക സാഹചര്യത്തില്‍ മരിച്ചിട്ടും പോസ്റ്റുമാര്‍ട്ടം ചെയ്യാന്‍ ഷാജു താത്പര്യം പ്രകടിപ്പിച്ചില്ലെന്നും ഇവര്‍ ആരോപിച്ചു.

ആഭരണങ്ങള്‍ കാണാതായി

ആഭരണങ്ങള്‍ കാണാതായി

അതിനിടെ സിലിയുടെ മരണശേഷം അവരുടെ ആഭരണങ്ങള്‍ കാണാതായില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. 2001 ല്‍ ഷാജുവിനെ വിവാഹം കഴിക്കുമ്പോള്‍ ഉണ്ടായ സിലിയുടെ സ്വര്‍ണം എവിടെയെന്ന് ഇവര്‍ ചോദിക്കുന്നു.

എവിടെ പോയി?

എവിടെ പോയി?

50 പവനോളം സ്വര്‍ണം ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ പിന്നീട് ഒരു മാല മാത്രമാണ് അവശേഷിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഷാജുവിന്‍റെ കുടുംബത്തിന് സിലിയുടെ ആഭരണങ്ങള്‍ പണയം വെയ്ക്കേണ്ട സാഹചര്യമില്ലെന്നിരിക്കെ ഈ ആഭരണങ്ങള്‍ എല്ലാം തന്നെ എവിടെ പോയെന്ന് കുടുംബാംഗങ്ങള്‍ ചോദിക്കുന്നു.

പിന്നില്‍ ജോളി

പിന്നില്‍ ജോളി

ജോളി ഈ ആഭരണങ്ങള്‍ കൈവശപ്പെടുത്തിയോ എന്ന സംശയമാണ് ഇവര്‍ പങ്കുവെയ്ക്കുന്നത്. പണ്ട് കോളേജ് കാലത്ത് സിലി സ്വര്‍ണ കമ്മല്‍ മോഷ്ടിച്ച തായും ഇതോടെ ജോളിയെ കോളേജില്‍ നിന്ന് പുറത്താക്കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പണത്തോട് ആര്‍ത്തിയുള്ള ജോളി തന്നെയാണോ ഈ ആഭരണങ്ങളും കൈവശപ്പെടുത്തിയതെന്ന സംശയമാണ് ഇവര്‍ ഉന്നയിക്കുന്നത്.

അന്വേഷണം വേണമെന്ന്

അന്വേഷണം വേണമെന്ന്

അതേസമയം സിലി തന്‍റെ മുഴുവന്‍ ആഭരണങ്ങളും കോടഞ്ചേരിയിലെ ധ്യാന കേന്ദ്രത്തിന് നല്‍കിയെന്നാണ് ഷാജു പറയുന്നത്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ കുടുംബക്കാര്‍ തയ്യാറായിട്ടില്ല. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.

ചോദ്യം ചെയ്യുന്നു

ചോദ്യം ചെയ്യുന്നു

അതിനിടെ കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കേസില്‍ പരാതിക്കാരാനായ റോജോയുടേയുടെ മൊഴിയെടുക്കുകയാണ് പോലീസ്. അമേരിക്കയിലായിരുന്ന റോജോ കഴിഞ്ഞ ദിവസം നാട്ടില്‍ എത്തിയിരുന്നു.

മക്കളേയും ചോദ്യം ചെയ്തു

മക്കളേയും ചോദ്യം ചെയ്തു

റോയ് -ജോളി ദമ്പതികളുടെ മകനായ റോമോ, ഷാജു, സിലി-ഷാജു ദമ്പതികളുടെ മകനായ റൊനാള്‍ഡ് എന്നിവരേയും അന്വേഷണ സംഘം മൊഴിയെടുക്കാനായി വിളിപ്പിച്ചിരുന്നു. ഇത് കൂടാതെ റോയിക്കും ജോളിക്കും ബന്ധമുണ്ടെന്ന് കരുതുന്ന കട്ടപ്പനയിലെ ജ്യോത്സന്‍ കൃഷ്ണ കുമാറിനെ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് അന്വേഷണം സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്.

10 മണിക്കൂര്‍ ചോദ്യം ചെയ്തു

10 മണിക്കൂര്‍ ചോദ്യം ചെയ്തു

അതിനിടെ ജോളിയുടെ ഭര്‍ത്താവ് ഷാജുവിനേയും പിതാവ് സഖറിയാസിനേയും പോലീസ് ഇന്നലെ 10 മണിക്കൂറോളം ചോദ്യം ചെയ്തു. രാവിലെയോടെയാണ് ഇരുവരും വടകര റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ എത്തിയത്. തുടര്‍ന്ന് ജോളിയേയും ഇവിടെ എത്തിച്ചു.

ഒറ്റയ്ക്കും അല്ലാതെയും

ഒറ്റയ്ക്കും അല്ലാതെയും

രാവിലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രിയോളം നീണ്ടു. ആദ്യം മൂന്ന് പേരേയും ഒറ്റയ്ക്ക് ഇരുത്തിയായിരുന്നു പോലീസ് ചോദ്യം ചെയ്തത്. പിന്നീട് മൂന്ന് പേരേയും ഒരുമിച്ച് ഇരുത്തിയും ചോദ്യം ചെയ്തു. ഷാജുവിനേയും സഖറിയേയും ഇരുത്തിയും ചോദ്യം ചെയ്തിരുന്നു.

വട്ടിയൂര്‍ക്കാവില്‍ ബിജെപി നക്ഷത്രമെണ്ണും; ആഞ്ഞ് കൂട്ടിയിട്ടും വെറും 26000 വോട്ട് മാത്രമെന്ന്

കുഞ്ഞ് 'ആല്‍ഫൈനെ' കൊന്നത് ജോളിയല്ല? ചോദ്യം ചെയ്യലിനിടെ വിഷമിച്ച് ജോളി? കൈയ്യബദ്ധം?കുഞ്ഞ് 'ആല്‍ഫൈനെ' കൊന്നത് ജോളിയല്ല? ചോദ്യം ചെയ്യലിനിടെ വിഷമിച്ച് ജോളി? കൈയ്യബദ്ധം?

English summary
Koodathai murder; sily's family against Shaju and Family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X