Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടത്തായി കേസ്; സിലിയുടെ കൊലപാതകം ഒഴിവാക്കാനാകുമായിരുന്നുവെന്ന് പോലീസ്, 1200 പേജുള്ള കുറ്റപത്രം

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകക്കേസിലെ രണ്ടാം കൊലപാതകത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ജോളിയുടെ ആദ്യ ഭർത്താവ് റോയിയെ കൊലപ്പെടുത്തിയ കേസിൽ ജനുവരി ഒന്നിന് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു.

1200 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം സമർപ്പിച്ചിരിക്കുന്നത്. ഇതിനോടൊപ്പം 92 രേഖകളും സമർപ്പിച്ചിട്ടുണ്ട്. 165 സാക്ഷികളാണ് കേസിലുള്ളത്. മുഖ്യപ്രതിയായ ജോളി രണ്ടാം ശ്രമത്തിലാണ് സയനൈഡ് നൽകി സിലിയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കെജി സൈമൺ മാധ്യമങ്ങളോട് പറഞ്ഞു.

 രണ്ടാം ശ്രമത്തിൽ

രണ്ടാം ശ്രമത്തിൽ

ഷാജുവിന്റെ ആദ്യ ഭാര്യയായ സിലിയെ കൊലപ്പെടുത്താൻ ജോളി മുമ്പും ശ്രമം നടത്തിയിരുന്നു. രണ്ടാം ശ്രമത്തിലാണ് സിലി കൊല്ലപ്പെടുത്തത്. സയനൈഡ് ഉള്ളിൽച്ചെന്നാണ് മരണം സംഭവിച്ചതെന്ന വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥനായ കെജി സൈമൺ വിശദീകരിച്ചു.

 സിലി ആശുപത്രിയിൽ

സിലി ആശുപത്രിയിൽ


സിലിയെ ഇല്ലാതാക്കാനുള്ള ജോളിയുടെ ആദ്യ ശ്രമത്തിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സിലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിഷം ഉള്ളിൽച്ചെന്നിട്ടുണ്ടെന്ന് പരിശോധിച്ച ഡോക്ടർ കണ്ടെത്തുകയും കുടുംബാംഗങ്ങളെ ഇക്കാര്യം ധരിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് കുടുംബാംഗങ്ങൾ ഇത് ഗൗരവത്തിൽ എടുത്തിരുന്നെങ്കിൽ സിലി ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു. ഇപ്പോൾ വിദേശത്ത് ജോലി നോക്കുന്ന ഡോക്ടറുടെ മൊഴി കേസിൽ നിർണായകമായെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

 തെളിവില്ല

തെളിവില്ല

അതേ സമയം സിലിയുടെ ഭർത്താവ് ഷാജു, ഷാജുവിന്റെ പിതാവ് സക്കറിയ എന്നിവർക്കെതിരെ തെളിവുകൾ ലഭിച്ചിട്ടില്ല, അപസ്മാര ബാധയുണ്ടെന്ന് പറഞ്ഞ് സിലിയെ ഓമശ്ശേരിയിലെ ആശുപത്രിയിൽ എത്തിക്കുകയു മഷ്റൂം കാപ്സ്യൂളിൽ സയനൈഡ് നിറച്ച് നൽകുകയുമായിരുന്നു. ഒപ്പം കുടിക്കാൻ നൽകിയ വെള്ളത്തിലും സയനൈഡ് കലക്കി നൽകിയിരുന്നു. ഷാജുവിനെ കല്യാണം കഴിക്കുക എന്ന ഉദ്ദേശത്തോടെയാണ് ജോളി സിലിയെ കൊലപ്പെടുത്തിയതെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി.

ദൂരെയുള്ള ആശുപത്രിയിലേക്ക്

ദൂരെയുള്ള ആശുപത്രിയിലേക്ക്

തൊട്ടടുത്ത ആശുപത്രിയുണ്ടായിരുന്നില്ലട്ടും 12 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ സാലിയെ എത്തിച്ചത് കൃത്യമായ ഉദ്ദേശത്തോടെയാണ്. ഗുളിക കഴിച്ച ശേഷം സിലി മയങ്ങിത്തുടങ്ങിയപ്പോൾ സിലിയുടെ മകനെ ഐസ്ക്രീം വാങ്ങാനായി പണം നൽകി ജോളി പുറത്തേയ്ക്ക് അയച്ചെന്ന് മകന്റെ മൊഴിയുണ്ട് . ഇതും കേസിൽ നിർണായകമായി.

കൃത്യമായ ആസൂത്രണം

കൃത്യമായ ആസൂത്രണം

കൃത്യമായ ആസൂത്രണത്തോടെയാണ് ജോളി ഓരോ കൊലപാതകവും നടത്തിയത്. ഓരോ മരണം നടക്കുമ്പോഴും സാക്ഷികളുടെ സാന്നിധ്യം അവർ ഉറപ്പ് വരുത്തിയിരുന്നു. തനിക്ക് മേൽ സംശയം വരാതിരിക്കാനുള്ള ജോളിയുടെ തന്ത്രമായിരുന്നു ഇത്. മരണസമയത്ത് സിലിയുടെ സഹോദരനെ വിളിച്ചുവരുത്തിയതും ഇതിന്റെ ഭാഗമായാണെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.

 കൊലപാതക പരമ്പര

കൊലപാതക പരമ്പര

കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിൽ വർഷങ്ങളുടെ ഇടവേളകളിൽ 6 കൊലപാതകങ്ങളാണ് ജോളി നടത്തിയത്. കഴിഞ്ഞ ഒക്ടോബർ 19നാണ് ജോളിയെ സിലി വധക്കേസിൽ അറസ്റ്റ് ചെയ്യുന്നത്. കൂടത്തായി കൊലപാതക പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ കൊലപാതകമാണ് സിലിയുടേത്. 2016 ജനുവരി 11നാണ് സിലി കൊല്ലപ്പെടുന്നത്. എംഎസ് മാത്യു, പ്രജികുമാർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+