കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടത്തായി: സമാന്തര കേസ് അന്വേഷണം വേണ്ട; മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പുമായി പോലീസ്

  • By Aami Madhu
Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി ജില്ലാ പോലീസ് മേധാവി. പോലീസ് എന്ന വ്യാജേന നാട്ടുകാരെ ബന്ധപ്പെട്ട് കേസ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ഇത്. ഫോണ്‍ വഴിയും അല്ലാതെയും പോലീസ് ആണെന്ന രീതിയിലാണ് മാധ്യമ പ്രവര്‍ത്തകര്‍ സമീപിക്കുന്നതെന്ന് നാട്ടുകാര്‍ പരാതി ഉയര്‍ത്തിയിരുന്നു.

 mediajoly

കേസില്‍ തുടക്കം മുതല്‍ തന്നെ മാധ്യമങ്ങള്‍ അമിതമായ ആവേശം കാണിക്കുന്നുണ്ടെന്ന പരാതി വ്യാപകമായിരുന്നു. ഈ സാഹചര്യത്തിലാണ് കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുന്നത്.

കൂടത്തായി ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ സമഗ്രമായ പൊലീസ് അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന സമയത്ത് കേസന്വേഷണത്തെ ബാധിക്കുന്ന രീതിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആണെന്ന വ്യാജേന ചിലര്‍ കേസുമായി ബന്ധപ്പെട്ടവരെയും മറ്റും ഇന്റര്‍വ്യൂ ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നുവെന്ന പരാതി പല സ്ഥലങ്ങളില്‍ നിന്നും പൊലീസിന് ലഭിക്കുന്നുണ്ട്.

ഇങ്ങനെയുള്ള പ്രവൃത്തി കേസന്വേഷണത്തെ ഗുരുതരമായി ബാധിക്കുന്നതിനാലും നിയമ വിരുദ്ധമായതിനാലും ഇത്തരം പ്രവൃത്തികളില്‍ നിന്ന് പിന്മാറണമെന്നും അല്ലാത്തപക്ഷം നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും പത്രകുറിപ്പില്‍ പറയുന്നു.ഇത്തരം നിയമവിരുദ്ധ ഇടപെടലുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് തന്നെ പൊലീസിനെ അറിയിക്കണമെന്നും ജില്ലാ പോലീസ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.

6 അല്ല പൊന്നാമറ്റത്തെ മറ്റ് 2 മരണത്തിലും ജോളിക്ക് പങ്ക്? ദുരൂഹത.. ജോളിക്ക് 3 മൊബൈലെന്ന് ഷാജു6 അല്ല പൊന്നാമറ്റത്തെ മറ്റ് 2 മരണത്തിലും ജോളിക്ക് പങ്ക്? ദുരൂഹത.. ജോളിക്ക് 3 മൊബൈലെന്ന് ഷാജു

കൂട്ടക്കൊലയില്‍ മന്ത്രവാദിനിക്കും പങ്ക്?തറവാടിന് ദോഷം..3 പേര്‍ കൂടി മരിക്കുമെന്നും ജോളി പറഞ്ഞുവെന്ന്

കശ്മീര്‍ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്‌കരിക്കും; നേതാക്കള്‍ തടവില്‍ കഴിയുമ്പോള്‍ തിരഞ്ഞെടുപ്പോ?

English summary
Koodathai; police warns media regarding the parallel investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X