Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎഡിനെന്ന് പറഞ്ഞ് ജോളി ഒരു വര്‍ഷം വീട്ടില്‍ നിന്ന് പോയത് എങ്ങോട്ട്? ദുരൂഹത.. അമ്പരപ്പ്

Recommended Video

cmsvideo
    Jolly Koodathai : ദുരൂഹത നിറഞ്ഞ ജോളിയുടെ അധ്യാപന ജീവിതം | Oneindia Malayalam

    കോഴിക്കോട്; അവള്‍ തോന്നിയ പോലൊരു പ്ലോട്ട് തയ്യാറാക്കുകയാണ്, കൂടത്തായി കൂട്ടകൊലപാതകത്തിലെ മുഖ്യ പ്രതിയായ ജോളിയെ കുറച്ച് രണ്ടാം ഭര്‍ത്താവ് ഷാജു പറഞ്ഞ വാക്കുകളാണിത്. കുറ്റകൃത്യത്തെ കുറിച്ച് ഷാജുവിന് അറിയാമെന്ന് ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇതിന‍റെ അടിസ്ഥാനത്തില്‍ ഷാജുവിനെ പോലീസ് ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചു. ഇതിന് പിന്നാലെയായിരുന്നു ഷാജുവിന്‍റെ പ്രതികരണം.

    അതേസമയം ജോളി തയ്യാറാക്കിയ 'ഒരോ പ്ലോട്ടും' തീര്‍ത്തും ദുരൂഹത നിറഞ്ഞത് തന്നെയാണെന്ന തെളിയിക്കുന്ന സംഭവങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കൊലപാതകങ്ങളുടെ ചുരുളഴിക്കുമ്പോഴും ജോളിയെന്ന വ്യക്തി 17 വര്‍ഷത്തിനിടയില്‍ മെനഞ്ഞെടുത്ത പല കള്ളങ്ങളുടേയും നിജസ്ഥിതി കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അക്കൂട്ടത്തിലൊന്നാണ് ജോളിയുടെ അധ്യാപന ജീവിതം. വിശദാംശങ്ങളിലേക്ക്

    രാവിലെ ഇറങ്ങും

    രാവിലെ ഇറങ്ങും

    2002 മുതല്‍ എന്‍ഐടി അധ്യാപികയാണെന്നാണ് നാട്ടുകാരേയും വീട്ടുകാരേയും ജോളി തെറ്റിധരിപ്പിച്ചിരുന്നു.കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റില്‍ അധ്യാപിക എന്നായിരുന്നു അവര്‍ അവകാശപ്പെട്ടത്. ദിവസവും രാവിലെ കോളേജിലേക്കെന്ന് പറഞ്ഞ് പോകുന്ന ജോളി വൈകീട്ടോടെ മാത്രമേ വീട്ടില്‍ തിരികെ എത്താറുണ്ടായിരുന്നുള്ളൂത്രേ.

    റോജോയ്ക്ക് സംശയം

    റോജോയ്ക്ക് സംശയം

    നാട്ടുകാരെ വിശ്വസിപ്പിക്കാനായി ഇവര്‍ ഒരു വ്യാജ എന്‍ഐടി തിരിച്ചറിയല്‍ കാര്‍ഡും കൈയ്യില്‍ കരുതിയിരുന്നു. ജോളിയുടെ എന്‍ഐടി ജോലിയുടെ കള്ളി ആദ്യം പൊളിച്ചത് കൊല്ലപ്പെട്ട റോയിയുടെ സഹോദരന്‍ റോജോ ആണ്. അന്ന് അവര്‍ റോജോയോട് തര്‍ക്കിക്കുകയും ദേഷ്യപ്പെടുകയും ചെയ്തു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നിന്ന് റിജോ നാട്ടില്‍ എത്തിയപ്പോഴായിരുന്നു ഇത്.

    എന്‍ഐടിയുടെ വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് ഉണ്ടാക്കിയാണ് ജോളി വിലസിയിരുന്നത്. ഒരിക്കല്‍ സ്വത്ത് തര്‍ക്കം മൂത്തപ്പോള്‍ കൊല്ലപ്പെട്ട റോയിയുടെ സഹോദരന്‍ റോജോ നാട്ടിലെത്തി. എന്‍ഐടിയില്‍ സമരം നടക്കുകയാണെന്ന് പറഞ്ഞത് ജോളി വീട്ടില്‍ തുടരുന്ന സമയമായിരുന്നു അത്

    ജോലി നഷ്ടപ്പെടുമെന്ന്

    ജോലി നഷ്ടപ്പെടുമെന്ന്

    ദിവസങ്ങളോളം ജോളി കോളേജില്‍ പോകാതിരുന്നതോടെയാണ് റോജോയ്ക്ക് സംശയം ഉയര്‍ന്നത്. കോളേജില്‍ സമരമാണെന്നായിരുന്നു ജോളി എല്ലാവരേയും ധരിപ്പിച്ചത്. അതേസമയം സമരത്തിന്‍റെ പശ്ചാത്തലത്തില്‍ തന്‍റെ താത്കാലിക ജോലി പോകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ സ്വത്ത് തനിക്ക് വേണമെന്നും ജോളി റോജോയോട് ആവശ്യപ്പെട്ടുവത്രേ.

    ദേഷ്യപ്പെട്ടു

    ദേഷ്യപ്പെട്ടു

    ജോളിയുടെ ഇടപെടലുകളില്‍ സംശയം തോന്നിയ റോജോ എന്‍ഐടിയിലേക്ക് പുറപ്പെട്ടെന്നും എന്നാല്‍ അവിടെ ജോളിയെന്ന പേരില്‍ ആരും ജോലി ചെയ്യുന്നില്ലെന്നും റോജോ മനസിലാക്കി. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം 17 വര്‍ഷത്തോളം ജോളി നാട്ടുകാരേയും ബന്ധുക്കളേയും എങ്ങനെ കബളിപ്പിച്ചുവെന്നത് ഏവരേയും അത്ഭുതപ്പെടുത്തുന്നുണ്ട്.

    പിഎച്ച്ഡി ചെയ്യുകയാണെന്ന്

    പിഎച്ച്ഡി ചെയ്യുകയാണെന്ന്

    എന്‍ഐടിയില്‍ അധ്യാപികയാണെന്ന് പറഞ്ഞ് തന്നേയും ജോളി വഞ്ചിക്കുകയായിരുന്നുവെന്ന് രണ്ടാം ഭര്‍ത്താവ് ഷാജുവും വ്യക്തമാക്കിയിരുന്നു. കേസില്‍ അറസ്റ്റിലായപ്പോള്‍ മാത്രമാണ് ജോളിക്ക് ജോലിയില്ലെന്ന കാര്യം തിരിച്ചറിഞ്ഞതെന്നും ഷാജു പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ പിന്നാലെ ജോളി ജോലിക്ക് പോകുന്നത് നിര്‍ത്തിയിരുന്നു. പിഎച്ച്ഡി ചെയ്യുന്നതിനാല്‍ ഇപ്പോള്‍ ജോലിക്ക് പോകേണ്ടതില്ലെന്ന് തന്നോട് പറഞ്ഞിരുന്നതെന്നും ഷാജു പറയുന്നു.

    ക്യാമ്പസില്‍ പറന്നെത്തി

    ക്യാമ്പസില്‍ പറന്നെത്തി

    അതേസമയം ജോളിയെ എന്‍ഐടിയില്‍ നിരവധി പേര്‍ കണ്ടതായി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ നാട്ടുകാരനായ ഒരാള്‍ എന്‍ഐടിയല്‍ എത്തിയപ്പോള്‍ അവര്‍ക്ക് സഹായത്തിനായി ജോളി കാമ്പസില്‍ എത്തിയിരുന്നു.ജോളിയെ ഫോണില്‍ ബന്ധപ്പെട്ട് പത്ത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ജോളി ക്യാമ്പസില്‍ എത്തി. എന്‍ഐടിയില്‍ ജോളിയ്ക്ക് എങ്ങനെ അത്ര എളുപ്പം കടന്ന് കൂടാനായെന്ന കാര്യം കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

    ജീവനക്കാരിയല്ല

    ജീവനക്കാരിയല്ല

    അതേസമയം പോലീസ് ചോദ്യം ചെയ്യലില്‍ മുക്കത്തെ ഒരു ബ്യൂട്ടിപാര്‍ലറിലാണ് താന്‍ ജോലി ചെയ്തിരുന്നതെന്നാണ് ജോളി വ്യക്തമാക്കിയത്. എന്നാല്‍ അവിടെ അന്വേഷിച്ചപ്പോള്‍ ജോളിയെ അറിയാമെന്നും എന്നാല്‍ ജോലിക്കാരിയായല്ല വെറും കസ്റ്റമര്‍ മാത്രമായിരുന്നുവെന്നാണ് അവിടെയുള്ള ജീവനക്കാര്‍ പറയുന്നത്.

    ബിഎഡിനെന്ന പേരില്‍

    ബിഎഡിനെന്ന പേരില്‍

    മാത്രമല്ല എന്‍ഐടി ഉദ്യോഗസ്ഥയാണെന്നാണ് തങ്ങളോട് പറഞ്ഞിരുന്നതെന്നും അവിടുത്തെ ജീവനക്കാര്‍ പറയുന്നു. എന്‍ഐടി കാമ്പസിലെ ലേഡീസ് ഹോസ്റ്റലില്‍ ഒരു ബ്യൂട്ടിപാര്‍ലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയാണോ ജോളി ജോലി ചെയ്തതെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. അതേസമയം കട്ടപ്പനയില്‍ നിന്ന് കൂടത്തായിയിലേക്ക് വിവാഹം കഴിച്ചെത്തിയ ശേഷം ബിഎഡിന് എന്ന പേരില്‍ ജോളി വീട്ടില്‍ നിന്നും പോയിരുന്നു.

    കൂടുതല്‍ ആരോപണങ്ങള്‍

    കൂടുതല്‍ ആരോപണങ്ങള്‍

    ആദ്യ കുഞ്ഞ് ഉണ്ടായ ശേഷമായിരുന്നു ഇത്. വീട്ടുകാരായിരുന്നു കുട്ടികളെ നോക്കിയിരുന്നത്. എന്നാല്‍ ജോളിക്ക് ബിഎഡ് ബിരുദം ഇല്ലെന്നും പിന്നീട് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ ജോളിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി രണ്ടാം ഭര്‍ത്താവ് ഷാജു രംഗത്തെത്തി.

    അമിത ഫോണ്‍ ഉപയോഗം

    അമിത ഫോണ്‍ ഉപയോഗം

    കുട്ടിയെ നോക്കാന്‍ മടിച്ചിട്ടാണ് അവള്‍ ജോലിയുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ദിവസവും പോയതെന്ന് ഷാജു ആരോപിച്ചു. ജോളിയുടെ അമിതമായ ഫോണ്‍ ഉപയോഗം സംശയം സൃഷ്ടിച്ചിരുന്നു. പക്ഷേ അതിനെ കുറിച്ച് പരിമിതമായി മാത്രമേ ചോദിച്ചിരുന്നുവുള്ളൂവെന്നും ഷാജു പറഞ്ഞു. ഇനി ജോളിയുമായി ഒന്നിച്ച് പോകാന്‍ കഴിയില്ല. അതുകൊണ്ട് നിയമപരമായി വേര്‍പിരിയാന്‍ ശ്രമിക്കുമെന്നും ഷാജു പറഞ്ഞു.

    സിലിയെ കൊലപ്പെടുത്താന്‍ ജോളിയെ സഹായിച്ചത് മറ്റൊരാള്‍? സിലിയുടെ ഓരോ നീക്കങ്ങളും ജോളി അറിഞ്ഞു

    'ജോളിയും ഷാജുവും തമ്മില്‍ സിലി മരിക്കും മുന്‍പേ പ്രണയം; വെളിപ്പെടുത്തലുമായി റെഞ്ജി തോമസ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+