Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജോളിയും ഷാജുവും തമ്മില്‍ സിലി മരിക്കും മുന്‍പേ പ്രണയം; വെളിപ്പെടുത്തലുമായി റെഞ്ജി തോമസ്

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയില്‍ ജോളിയെ കസ്റ്റഡിയില്‍ എടുക്കുന്ന രണ്ട് ദിവസം മുന്‍പേ തന്നെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്ത പിന്നാലെ വിട്ടയച്ചു. തുടര്‍ന്ന് തനിക്ക് കേസില്‍ യാതൊരു പങ്കുമില്ലെന്ന് സ്ഥാപിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു ഷാജു. മാധ്യമങ്ങളില്‍ താന്‍ നിരപരാധിയാണെന്നും ജോളിയുടെ നീക്കങ്ങള്‍ ഒന്നും അറിഞ്ഞിരുന്നില്ലെന്നും ഷാജു ആവര്‍ത്തിച്ചു.

എന്നാല്‍ ഇന്ന് രാവിലെ വീണ്ടു കസ്റ്റഡിയില്‍ എടുത്ത് അന്വേഷണ സംഘം തെളിവുകള്‍ ഓരോന്നും നിരത്തിയതോടെ ഗത്യന്തരമില്ലാതെ തെറ്റുകള്‍ ഏറ്റുപറഞ്ഞിരിക്കുകയാണ് ഷാജു. ഭാര്യ സിലിയേയും പത്ത് മാസം മാത്രം പ്രായമുളള മകളേയും കൊലപ്പെടുത്താന്‍ താന്‍ ജോളിക്ക് ഒത്താശ ചെയ്തു എന്നാണ് ഷാജു ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അതിനിടെ ഷാജുവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് കൊല്ലപ്പെട്ട റോയിയുടെ സഹോദരി രഞ്ജി തോമസ്.

ഗത്യന്തരമില്ലാതെ

ഗത്യന്തരമില്ലാതെ

ജോളി പിടിക്കപ്പെട്ടിട്ടും താന്‍ നിരപരാധിയാണെന്ന് വരുത്തി തീര്‍ക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു ഷാജു. നേരത്തേ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചതോടെ ഈ വാദം ബലപ്പെടുത്താനുള്ള കൊണ്ട് പിടിച്ചുള്ള ശ്രമങ്ങളും ഷാജു നടത്തി. എന്നാല്‍ ഇന്ന് രാവിലെ ചോദ്യം ചെയ്യാന്‍ ഷാജുവിനെ വിളിപ്പിച്ചതോടെയാണ് ഷാജു കുറ്റസമ്മതം നടത്തിയത്.

നേരത്തേ പ്രണയിച്ചു

നേരത്തേ പ്രണയിച്ചു

ഒന്നര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഷാജു കുറ്റം ഏറ്റു പറഞ്ഞു. ജോളിയോടുള്ള പ്രണയമാണ് ഭാര്യയേയും കുഞ്ഞിനേയും കൊലപ്പെടുത്താന്‍ കാരണമെന്നാണ് ഷാജുവിന്‍റെ മൊഴി. സിലി മരിക്കുന്നതിന് മുന്‍പ് തന്നെ ഷാജുവും ജോളിയും തമ്മില്‍ പ്രണയം ഉണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട റോയിയുടെ സഹോദരി രഞ്ജി തോമസും പറയുന്നു.

സംശയമുണ്ടായിരുന്നു

സംശയമുണ്ടായിരുന്നു

ഇരുവരുടേയും കാര്യത്തില്‍ തങ്ങള്‍ക്ക് നേരത്തേ സംശയമുണ്ടായിരുന്നുവെന്നും രഞ്ജി പറയുന്നു. സിലി മരിച്ച ദിവസം ഓടി നടന്ന് കാര്യങ്ങള്‍ ചെയ്യുകയായിരുന്നു ഷാജു. അയാളുടെ മുഖത്ത് ഗൂഡമായ സന്തോഷം തനിക്ക് കാണാമായിരുന്നു. അപ്പോള്‍ തന്നെ ചില സംശയങ്ങള്‍ തനിക്ക് തോന്നിയിരുന്നു.

അവര്‍ സന്തോഷിച്ചു

അവര്‍ സന്തോഷിച്ചു

സിലിയുടെ മരണ ചടങ്ങിനിടെ ജോളിയുടെ മുഖത്തും താന്‍ സന്തോഷം കണ്ടിരുന്നു. ഇരുവരുടേയും കാര്യത്തില്‍ സംശയം തോന്നിയെങ്കിലും തെളിവുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ മിണ്ടാതിരുന്നു. എന്നാല്‍ തന്‍റെ സഹോദരന്‍ റോജോയോട് താന്‍ തന്‍റെ സംശയത്തെ കുറിച്ച് പങ്കുവെച്ചിരുന്നു.

ഉത്തരം ലഭിച്ചു

ഉത്തരം ലഭിച്ചു

ഇവരുടെ കല്യാണ വാര്‍ത്ത ഉടന്‍ തന്നെ നമ്മുക്ക് കേള്‍ക്കാനാകുമെന്നായിരുന്നു താന്‍ റോജോയോട് പറഞ്ഞത്. താന്‍ പറഞ്ഞത് ഫലിച്ചു. അവര്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പുറത്തുവന്നു. തങ്ങള്‍ക്ക് വേണ്ട ഉത്തരം ലഭിച്ചു. ഈ സത്യങ്ങള്‍ പുറത്തുവരാനാണ് ഇത്രയും കാലം പൊരുതിയതെന്നും രഞ്ജി പറഞ്ഞു.

സ്വന്തം ചേച്ചിയെ പോലെ

സ്വന്തം ചേച്ചിയെ പോലെ

അമ്മ മരിക്കുന്നതിന് മുന്‍പ് വരെ സ്വന്തം ചേച്ചിയെ പോലെയാണ് ജോളി പെരുമാറിയിരുന്നത്. പിതാവ് ടോമിനും ജോളിയെ വലിയ വിശ്വാസവും സ്നേഹവുമായിരുന്നു. ജോളിക്കെതിരായ ഒരു കാര്യങ്ങളും അവര്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ അമ്മയുടെ മരണശേഷമാണ് കാര്യങ്ങള്‍ മാറിയതെന്നും രഞ്ജി പറയുന്നു.

ഭയപ്പെട്ടിരുന്നു

ഭയപ്പെട്ടിരുന്നു

ഷാജുവിന്‍റെ അതിബുദ്ധിയാണ് ഇപ്പോള്‍ അദ്ദേഹത്തെ കുടുക്കിയത്. ക്രൈംബ്രാഞ്ച് അറസ്റ്റ് നടത്തിയ പിന്നാലെ ഷാജു സാധനങ്ങള്‍ വീട്ടില്‍ നിന്ന് കടത്താന്‍ ശ്രമിച്ചപ്പോള്‍ തന്നെ അദ്ദേഹത്തിന്‍റെ ഉള്ളിലുള്ള ഭയത്തിന്‍റെ വ്യാപ്തി മനസിലായെന്നും രഞ്ജി പറഞ്ഞു.

മറുപടി പറയുന്നില്ല

മറുപടി പറയുന്നില്ല

ഷാജുവിന്‍റെ പിതാവ് സക്കറിയയുടെ ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ തത്കാലം മറുപടി പറയുന്നില്ലെന്നും ചില വെളിപ്പെടുത്തലുകള്‍ കൂടി നടത്താനുണ്ടെന്നും രഞ്ജി പ്രതികരിച്ചു. കേസ് അന്വേഷിച്ച സര്‍ക്കാരിനും ക്രൈം ബ്രാഞ്ചിനും നന്ദിയുണ്ടെന്നും രഞ്ജി പറഞ്ഞു.

അന്ത്യ ചുംബന ചിത്രം

അന്ത്യ ചുംബന ചിത്രം

അതിനിടെ കൊല്ലപ്പെട്ട സിലിയുടെ മൃതശരീരത്തില്‍ ഷാജുവും ജോളിയും ഒരുമിച്ച് അന്ത്യ ചുംബനം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. താന്‍ അന്ത്യ ചുംബനം നടത്തുമ്പോള്‍ തന്നെ തനിക്കൊപ്പം ജോളിയും സിലിയെ ചുംബിക്കുകയായിരുന്നുവെന്നുമായിരുന്നു നേരത്തേ ഷാജു പറഞ്ഞത്.

എല്ലാം പൊളിഞ്ഞു

എല്ലാം പൊളിഞ്ഞു

സിലിയുടെ മരണാനന്തര ചടങ്ങിനിടെ ജോളി ഓടി നടന്ന് കാര്യങ്ങള്‍ ചെയ്തെന്നും ജോളിയുടെ അന്നത്തെ ഇടപെടലുകള്‍ തന്നെ അസ്വസ്ഥത പെടുത്തിയെന്നും ഷാജു പറഞ്ഞിരുന്നു. അതേസമയം ഇതൊന്നും വീണ്ടും കാണാനുള്ള താത്പര്യമില്ലാത്തതിനാല്‍ അന്നത്തെ ഫോട്ടോകള്‍ എല്ലാം ആല്‍ബത്തില്‍ വെയ്ക്കാന്‍ അനുവദിച്ചിരുന്നില്ലെന്നുമായിരുന്നു ഷാജു പറഞ്ഞത്. എന്നാല്‍ ഷാജുവിന്‍റെ ആദ്യ വാദങ്ങള്‍ പൊളിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+