കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടത്തായി കൊലക്കേസിൽ പുതിയ വില്ലൻ! സക്കറിയക്ക് പങ്കെന്ന് മൊഴി, അച്ഛന് എല്ലാം അറിയാമെന്ന് ഷാജു!

Google Oneindia Malayalam News

Recommended Video

cmsvideo
ജോളി കേസില്‍ ഇതാ മറഞ്ഞിരുന്ന പുതിയ വില്ലന്‍ | Oneindia Malayalam

കൂടത്തായി: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലക്കേസില്‍ കൂടുതല്‍ പേരുടെ പങ്ക് പുറത്തേക്ക്. ജോളിയുടെ ഭര്‍ത്താവ് ഷാജു കുറ്റസമ്മതം നടത്തിയതിന് പിന്നാലെ ഷാജുവിന്റെ അച്ഛന്‍ സക്കറിയയുടെ പങ്കും മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്. ഷാജുവും ജോളിയും സക്കറിയയ്ക്ക് എതിരെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിയിട്ടുണ്ട്. സക്കറിയയെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.

കൂടത്തായിയിലെ രണ്ട് കൊലപാതകങ്ങളെ കുറിച്ച് സക്കറിയയ്ക്ക് അറിവുണ്ടായിരുന്നു. . ബാക്കി നാല് കൊലപാതകങ്ങളുടെ ഗൂഢാലോചനകളില്‍ പങ്കാളിയുമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ജോളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

murder

ജോളിയുമായുളള ഷാജുവിന്റെ വിവാഹം നടത്താന്‍ മുന്‍കൈ എടുത്തത് സക്കറിയ ആയിരുന്നു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മരണത്തെ സംബന്ധിച്ച് സംശയം ഉയര്‍ന്നപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത് സക്കറിയ ആണെന്നും ജോളി മൊഴി നല്‍കി. അന്ന് എംഎം മാത്യുവിന്റെ ഇടപെടല്‍ മൂലമാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്.

പിന്നാലെയാണ് മാത്യു കൊല്ലപ്പെട്ടത്. സക്കറിയയുമായി അടുത്ത ബന്ധമുണ്ടെന്നും ജോളി വെളിപ്പെടുത്തിയിട്ടുണ്ട്. ടോം തോമസിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകന്‍ ആയിരുന്നു സക്കറിയ. ഇയാള്‍ വീട്ടില്‍ വന്ന് മദ്യപിക്കുന്നതിനെ അന്നമ്മയും ടോം തോമസും എതിര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുകൂട്ടര്‍ക്കുമിടയില്‍ അസ്വാരസ്യം നിലനിന്നിരുന്നു എന്നാണ് വിവരം. എല്ലാം അച്ഛന് അറിയാം എന്നാണ് ഷാജു പോലീസിന് നല്‍കിയിരിക്കുന്ന വിവരം.

ആദ്യം എല്ലാ കുറ്റവും ജോളിക്ക് മേലെ ചാർത്തിയ ഷാജു പോലീസിന് മുന്നിൽ കുറ്റസമ്മതം നടത്തിയിരിക്കുകയാണ്. ജോളിയുമായി താൻ പ്രണയത്തിലായിരുന്നുവെന്നും അതുകൊണ്ടാണ് ഭാര്യയേയും മകളേയും കൊലപ്പെടുത്താൻ കൂട്ട് നിന്നത് എന്നും ഷാജു പോലീസ് സംഘത്തിന് മുന്നിൽ വെളിപ്പെടുത്തി. മകനെ കൂടി കൊലപ്പെടുത്താൻ ജോളി ആവശ്യപ്പെട്ടുവെന്നും എന്നാൽ താൻ എതിർത്തുവെന്നും ഷാജു മൊഴി നൽകിയിട്ടുണ്ട്.

English summary
Koodathayi Murder: Poliec to question Shaju's father, Sakariya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X