ബിന്ദുവിന്റെ മരണം കൊലപാതകം; ബന്ധു പിടിയില്‍, തുമ്പായത് അടിവസ്ത്രം, മുങ്ങാന്‍ ശ്രമിക്കവെ അറസ്റ്റ്

 • Written By: Desk
Subscribe to Oneindia Malayalam
cmsvideo
  വീട്ടമ്മയുടെ മരണം :ബന്ധു പിടിയിൽ,തുമ്പായത് അടിവസ്ത്രം

  കൊല്ലം: കൊട്ടാരക്കരയ്ക്കടുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയെ കൊലപ്പെടുത്തിയതാണെന്ന് പോലീസ്. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ പോലീസിന് തോന്നിയ സംശയമാണ് സംഭവത്തിന്റെ ചുരുളഴിച്ചത്. ഭര്‍ത്താവിന്റെ അകന്ന ബന്ധുവായ പ്രതിയെ പോലീസ് പിടികൂടി. ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് സംഭവത്തിലേക്ക് നയിച്ച കാരണങ്ങള്‍. എട്ടോളം മോഷണക്കേസുകളില്‍ പ്രതിയായ വ്യക്തി തന്നെയാണ് വീട്ടമ്മയുടെ മരണത്തിന് പിന്നിലെന്നു പോലീസ് കണ്ടെത്തിയത് പഴുതടച്ച അന്വേഷണത്തിലൂടെയാണ്. പ്രതിയെ പിടികൂടാന്‍ സഹായിച്ചത് വീട്ടിനടുത്ത കുറ്റിക്കാട്ടില്‍ നിന്ന് ലഭിച്ച അടിവസ്ത്രം. ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തില്‍ സാമ്പത്തിക ഇടപാടും വീട്ടമ്മയുടെ കൊലപാതകത്തിന് കാരണമായെന്ന് കണ്ടെത്തി. സംഭവം ഇങ്ങനെ...

   കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

  കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

  ഏഴുകോണ്‍ കടയ്ക്കാട് ഗുരുമന്ദിരത്തിന് സമീപമുള്ള അനൂപിന്റെ ഭാര്യ ബിന്ദുലേഖയെ കിടപ്പുമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമായി ആദ്യം കരുതിയ സംഭവത്തില്‍ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണമാണ് ബന്ധുവായ ബിനുവിന്റെ അറസ്റ്റിലേക്ക് നയിച്ചത്.

  അകന്ന ബന്ധു

  അകന്ന ബന്ധു

  അനൂപിന്റെ അകന്ന ബന്ധുവാണ് ഇടയ്ക്കാട് വിനോദ് ഭവനില്‍ ബിനു. ബിന്ദുലേഖയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളാണ് സംശയത്തിന് ഇടയാക്കിയത്.

  ഏഴ് വര്‍ഷമായ അടുപ്പം

  ഏഴ് വര്‍ഷമായ അടുപ്പം

  ബിന്ദുലേഖയുമായി പ്രതി ഏഴ് വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നു. ഒരു കേസില്‍ ജാമ്യത്തിലിറങ്ങാന്‍ പ്രതിയെ ബിന്ദുലേഖ സഹായിച്ചിരുന്നു. എട്ടോളം മോഷണക്കേസുകളില്‍ പ്രതിയാണ് ബിനുവെന്ന് പോലീസ് കണ്ടെത്തി.

  ബന്ധം വളര്‍ന്നത് ഇങ്ങനെ

  ബന്ധം വളര്‍ന്നത് ഇങ്ങനെ

  കേരളപുരത്തുള്ള ഫര്‍ണിച്ചല്‍ കമ്പനിയില്‍ പോളീഷിങ് തൊഴിലാളിയാണ് ബിനു. ട്രെയിനില്‍ കയറി എസ്‌ഐ ചമഞ്ഞ കേസിലും ബിനു പ്രതിയാണെന്ന് പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഭര്‍ത്താവിന്റെ ചികില്‍സയുമായി ബന്ധപ്പെട്ട ഇടപെടലുകളാണ് ബിനുവുമായി ബിന്ദുലേഖ അടുപ്പത്തിലാകാന്‍ കാരണം.

  സഹായിയായി വന്നു

  സഹായിയായി വന്നു

  ബിന്ദുവിന്റെ ഭര്‍ത്താവ് അനൂപ് മാനസിക രോഗത്തിന് ചികില്‍സ തേടിയിരുന്നു. അന്ന് സഹായത്തിന് വന്നത് ബന്ധുവായ ബിനുവാണ്. ഈ ഇടപെടലുകളാണ് ബിന്ദുവുമായി ബിനു അടുപ്പത്തിലാകാന്‍ കാരണം.

  ബിന്ദുവിന്റെ സഹായം

  ബിന്ദുവിന്റെ സഹായം

  വിവാഹ മോചിതനാണ് ബിനു. ചന്ദനത്തോപ്പിലെ ലോഡ്ജിലാണ് ഇപ്പോള്‍ താമസം. മോഷണക്കേസില്‍ ബിനുവിനെ ജാമ്യത്തില്‍ ഇറക്കിയത് ബിന്ദുലേഖയാണ്. അന്ന് വക്കീല്‍ ഫീസ് നല്‍കിയതെല്ലാം ബിന്ദുവായിരുന്നു.

  പണമിടപാട്

  പണമിടപാട്

  അടുത്തിടെ ബിന്ദുവിന് കുറച്ച് പണം ആവശ്യംവന്നു. ബിന്ദുലേഖ പണം ആവശ്യപ്പെട്ടത് ബിനുവിനോടായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട സംസാരം വാക് തര്‍ക്കത്തിലെത്തി. പിന്നീടാണ് കൊലപാതകം നടന്നത്.

  സംഭവദിവസം നടന്നത്

  സംഭവദിവസം നടന്നത്

  കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്ന് സംശയിക്കുന്നു. ബിന്ദുലേഖയുടെ വീട്ടിലെത്തിയ ബിനുവുമായി അവര്‍ തര്‍ക്കമുണ്ടാകുകയായിരുന്നു. ബിന്ദുവിനെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.

   പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

  പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

  ബിന്ദു കട്ടിലില്‍ പുതപ്പിട്ട് മൂടി ഉറങ്ങുന്ന നിലയിലായിരുന്നു. അതുകൊണ്ടാണ് സ്വാഭാവിക മരണമാണെന്ന് ആദ്യം കരുതാന്‍ കാരണം. എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിച്ച പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് ബോധ്യപ്പെടുകയായിരുന്നു.

   തെളിവുകള്‍ ലഭിച്ചു

  തെളിവുകള്‍ ലഭിച്ചു

  ഈ വിവരം ലഭിച്ചതോടെ പോലീസ് അന്വേഷണം ശക്തമാക്കി. പ്രത്യേക സംഘത്തെ നിയോഗിച്ചു. ബിന്ദുലേഖയുടെ വീടിന് സമീപമുള്ള പ്രദേശങ്ങള്‍ പോലീസ് പരിശോധിച്ചു. ഇവിടെ നിന്ന് ഒരു അടിവസ്ത്രവും ഒരു പാക്കറ്റ് ലഡുവും പോലീസ് കണ്ടെടുത്തു.

  രക്ഷപ്പെട്ടത് ഇങ്ങനെ

  രക്ഷപ്പെട്ടത് ഇങ്ങനെ

  കൊലപാതകം നടത്തിയ ശേഷം പ്രതി ഇവിടെ ഏറെ നേരം ഒളിച്ചിരുന്നുവെന്നാണ് പിന്നീട് പോലീസിന് ബോധ്യപ്പെട്ടത്. പിന്നീട് രാവിലെയാണ് പ്രതി താമസസ്ഥലത്തേക്ക് പോയത്. ബിന്ദുവുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അടുക്കള വാതിലിലൂടെയാണ് ബിനു രക്ഷപ്പെട്ടതെന്ന് പോലീസ് പറയുന്നു.

  രക്ഷപ്പെടാന്‍ ശ്രമം

  രക്ഷപ്പെടാന്‍ ശ്രമം

  സംഭവം പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ട ബിനു നാട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള നീക്കങ്ങള്‍ നടത്തവെയാണ് പിടിയിലായത്. കൊട്ടാരക്കര ഇന്‍സ്‌പെക്ടര്‍ സുനിലിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

  English summary
  Kottarakkara Hosue Wife Death; Relative arrested, Police inquiry reveals

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്