Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊട്ടാരക്കരയിൽ ഏത് തോണിയടുക്കും? വീണ്ടും വലത്തോട്ടൊഴുക്കാൻ അയിഷ പോറ്റി, വികസന കാർഡിറക്കി ബാലഗോപാൽ

വലതുചേർന്നൊ​ഴ​ുകിയ കൊട്ടാരക്കരയെ ഇ​ടത്തേക്കൊഴുക്കാൻ 'ജയന്റ് കില്ലർ’ ആയി അവതരിച്ച് ഇപ്പോൾ മറുപക്ഷത്തെത്തിയ അയിഷ പോറ്റി, ഒഴുക്ക് മാറ്റാതെ കാത്തുസൂക്ഷിക്കാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ... ഇവർക്കൊപ്പം കളം മാറി എൻഡിഎയിലെത്തിയ ആർ. രശ്മി കൂടി ചേരുമ്പോൾ കൊട്ടാരക്കരയിലെ മത്സരവും പ്രവചനാതീതമാകുകയാണ്. ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള യുഗത്തിന് ശേഷം ആദ്യമായാണ് കൊട്ടാരക്കര ഇ​ത്ത​ര​ത്തി​ൽ ​​ക​ടു​പ്പ​മേ​റി​യ പോ​രാ​ട്ട​ത്തി​ന്​ സാ​ക്ഷ്യം വ​ഹിക്കുന്നത്.

കരുനാഗപ്പള്ളി ആരുടെ പ്രാർഥന കേൾക്കും? മണ്ഡലം നിലനിർത്താൻ യുഡിഎഫ്, തിരിച്ചുപിടിക്കാൻ എൽഡിഎഫ്
ഇടതിൽനിന്ന് പിടിച്ചെടുത്ത് പതിറ്റാണ്ടുകളോളം ആർ. ബാലകൃഷ്ണപിള്ള യുഡിഎഫ് പക്ഷത്തു നിർത്തിയിരുന്ന മണ്ഡലം രണ്ടുപതിറ്റാണ്ടായി എൽഡിഎഫിനൊപ്പമാണ്. 2006ൽ ബാലകൃഷ്ണ പിള്ളയെ തോൽപ്പിച്ച് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച അയിഷ പോറ്റിയാണ് ഈ മാറ്റത്തിന് തുടക്കമിട്ടത്. അതേ അയിഷ പോറ്റി ഇത്തവണ കോൺഗ്രസിൽ ചേർന്ന് സ്ഥാനാർഥിയായാണ് കേരളത്തെ ഞെട്ടിച്ചത്. മണ്ഡലം നിലനിർത്താൻ ബാലഗോപാലിനെ തന്നെ സിപിഎം നിയോഗിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മികച്ച പ്രകടനം നടത്തിയ ആർ. രശ്മി ബിജെപിയിലെത്തി എൻഡിഎ സ്ഥാനാർഥിയുമായി. ജി. സുരേഷ് (ഇപിഐ), മാമച്ചൻ ഡാനിയേൽ (ആംആദ്മി), വിൽഫ്രഡ് സഖറിയാസ് (ബിഎസ്പി) എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ.

aishapottiknbalagopalrrashmi

ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, സി. ​അ​ച്യു​ത​മേ​നോൻ തുടങ്ങിയ സി​പി​ഐ അതികായർ ഇ​ട​തു​പ​ക്ഷത്തെ ജയിപ്പിച്ച ച​രി​ത്ര​മുണ്ട് കൊ​ട്ടാ​ര​ക്ക​രക്ക്. പ​ക്ഷേ, പിന്നീട് കൊട്ടാരക്കര എന്നാൽ ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ളയായി. 1977 മു​ത​ൽ 2001 വ​രെ തു​ട​ർ​ച്ച​യാ​യ ഏ​ഴ്​ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കൊ​ട്ടാ​ര​ക്ക​ര ബാ​ല​കൃ​ഷ്ണ​പി​ള്ളയെ നിയമസഭയിലെത്തിച്ചു. ബാ​ല​കൃ​ഷ്ണ​പി​ള്ള​ക്ക് സം​സ്ഥാ​ന​ത്തെ റെ​ക്കോ​ഡ് ഭൂ​രി​പ​ക്ഷം വ​രെ സ​മ്മാ​നി​ച്ച കൊ​ട്ടാ​ര​ക്ക​ര 2006ൽ 12087 ​വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​വു​മാ​യി സി​പി​എ​മ്മി​ന്റെ അയി​ഷ ​പോ​റ്റിയെ വി​ജ​യിപ്പിച്ചും വിസ്മയം തീർത്തു.

തു​ട​ർ​ന്ന്​ ര​ണ്ട്​ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കൂ​ടി അയി​ഷ പോ​റ്റി​യെ കൊട്ടാരക്കര ചേ​ർ​ത്തു​പി​ടി​ച്ചു. ​2016ൽ 42,632 ​വോ​ട്ടി​ന്‍റെ ത​ക​ർ​പ്പ​ൻ ഭൂ​രി​പ​ക്ഷവും നൽകി. മൂ​ന്ന്​ ത​വ​ണ മ​ത്സ​രി​ച്ച​വ​ർ മാ​റി​നി​ൽ​ക്കാ​നു​ള്ള തീ​രു​മാ​നം ഉ​യ​ർ​ത്തിയാണ് 2021ൽ കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന്​ അവസരം നൽകിയത്. 2006ലേതിലും താ​ഴേക്ക് ഭൂ​രി​പ​ക്ഷം പോ​യെ​ങ്കി​ലും ബാ​ല​ഗോ​പാ​ലി​നെ​യും കൊട്ടാരക്കര ഉപേക്ഷിച്ചില്ല. അ​ന്ന്​ മു​ത​ൽ തു​ട​ങ്ങി​യ അ​സ്വാ​ര​സ്യ​ങ്ങളാണ് അയിഷ പോറ്റിയെ യുഡിഎഫ് ക്യാമ്പിലെത്തിച്ചത്.

ത്രികോണ പോരിന്റെ വീറും വാശിയും, പൂഞ്ഞാർ ജോർജിന് വിട്ടുകൊടുക്കാതിരിക്കാൻ രണ്ട് സെബാസ്റ്റ്യന്മാർ
അയിഷയുടെ വരവോടെ ത​നി​ക്ക്​ കോ​ൺ​ഗ്ര​സ്​ സീ​റ്റ്​ ത​രി​ല്ലെ​ന്ന്​ മ​ന​സി​ലാ​ക്കിയ ആ​ർ. ര​ശ്മി ബി​ജെ​പി​യി​ലേ​ക്ക് ചു​വ​ടു​മാറ്റുകയും ചെയ്തു. അഞ്ചുവർഷത്തിൽ നടപ്പാക്കിയ 1350 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളിൽ ഊന്നിയാണ് ബാലഗോപാലിന്റെ പ്രചാരണം. കൊട്ടാരക്കര ഐടി പാർക്ക്, ഗവ. നഴ്‌സിങ് കോളേജ്, കെഎസ്ആർടിസി ഡിപ്പോ വികസനം തുടങ്ങി ഐടി ഭീ​മ​ൻ സോ​ഹോ കോ​ർ​പ​റേ​ഷ​നെ വ​രെ റൂ​റ​ൽ മേ​ഖ​ല​യി​ൽ എ​ത്തി​ച്ചത് എൽഡിഎഫ് പ്രചാരണത്തിൽ ഊ​ന്നി​പ്പ​റ​യു​ന്നുണ്ട്. ഒപ്പം കാലുമാറൽ രാഷ്ട്രീയവും സ്ഥാനമാനങ്ങൾ ലഭിക്കാത്തതിനാലാണ് അയിഷ പോറ്റി സിപിഎം വിട്ടതെന്ന പ്രചാരണവും ശക്തമാക്കുന്നുണ്ട്.

അധികാരത്തിനോ സ്ഥാനത്തിനോ വേണ്ടിയല്ല സിപിഎമ്മിലെ അവഗണനയാണ് പാർട്ടി വിടാൻ കാരണമെന്ന് വിശദീകരിച്ചാണ് അയിഷ പോറ്റി ഇതിനെ പ്രതിരോധിക്കുന്നത്. താ​ൻ കൊ​ണ്ടു​വ​ന്ന​തി​ന​പ്പു​റം യാ​തൊ​ന്നും ബാ​ല​ഗോ​പാ​ൽ മ​ണ്ഡ​ല​ത്തി​നാ​യി ചെ​യ്തി​ല്ലെ​ന്നും ധ​ന​മ​ന്ത്രി ആ​യ ജ​ന​പ്ര​തി​നി​ധി കൊ​ണ്ടു​വ​രേ​ണ്ട യാ​തൊ​ന്നും മ​ണ്ഡ​ല​ത്തി​ലി​ല്ല എ​ന്നുമാണ് അയിഷ പോറ്റിയുടെ പ്രതികരണം. അയിഷയുടെ ജനപ്രതീയിലും മൂന്ന് തവണയായി 15 വർഷം അവർ നടത്തിയ വികസന പ്രവർത്തനങ്ങളുമാണ് യുഡിഎഫിന് ആത്മവിശ്വാസമേകുന്നത്. കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനും ഫയർ സ്റ്റേഷൻ അനുവദിച്ചതും റൂറൽ എസ്പി ആസ്ഥാനവുമെല്ലാം അവർ പ്രചാരണത്തിൽ ഉയർത്തിക്കാട്ടുന്നു.

വികസിതകേരളമെന്ന ബിജെപി മുദ്രാവാക്യമാണ് എൻഡിഎ മുന്നോട്ടുവെക്കുന്നത്. ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടം​ഗ​മാ​യി കോ​ൺ​ഗ്ര​സ്​ ​ഒ​തു​ങ്ങി​യ​പ്പോ​ഴും അ​തി​ലൊ​രു മു​ഖ​മാ​യി നാ​ട്ടി​ലെ​ങ്ങും നി​റ​ഞ്ഞു​നി​ന്നയാളാണ് രശ്മി. ക​ഴി​ഞ്ഞ ത​വ​ണ കോ​ൺ​ഗ്ര​സി​ന്‍റെ വോ​ട്ട്​ ഷെ​യ​ർ 11 ശ​ത​മാ​ന​ത്തി​ല​ധി​കം ഉ​യ​ർ​ത്താ​ൻ ര​ശ്മി​ക്ക് ക​ഴി​ഞ്ഞി​രു​ന്നു. ഈ വോട്ടുകൾ താമരക്ക് വീ​ഴുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+