കോട്ടയം ഇരട്ടക്കൊല: വിജയകുമാറിനെയും ഭാര്യയെയും കൊലപ്പെടുത്തിയത് അമിത് തന്നെ, സ്ഥിരീകരിച്ച് പോലീസ്..
കോട്ടയം: കോട്ടയത്ത് വ്യാവസായിയേയും ഭാര്യയേയും കൊലപ്പെടുത്തിയത് അസം സ്വദേശി അമിത് തന്നെയെന്ന് സ്ഥിരീകരിച്ച് പോലീസ്. കഴിഞ്ഞ ദിവസമാണ് വിജയകുമാറിനെയും ഭാര്യ മീരയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിത്തിന്റേതാണെന്ന് തെളിഞ്ഞു. അമിത് മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റും കോടാലിയിലെ ഫിംഗർ പ്രിന്റും മാച്ച് ചെയ്തു. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്.
ആസൂത്രിതമായാണ് പ്രതി കൊലപാകം നടത്തിയത് എന്നാണ് വിലയിരുത്തുന്നത്. ഇയാൾ വിജയകൃഷ്ണന്റെ വീട്ടിലെ മുൻജീവനക്കാരനാണ്. കൊലപാതകം നടത്താൻ അമിത് ദിവസങ്ങൾ ആസൂത്രണം നടത്തിയതായാണ് വിലയിരുത്തുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ലോഡ്ജിലാണ്.

ഇതിനിടയിൽ പലതവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്തെത്തി, തിങ്കളാഴ്ചയാണ് റൂം വെക്കേറ്റ് ചെയ്തത്. വൈകീട്ട കോട്ടയം റെയിൽ വേ സ്റ്റേഷനിലെത്തി പ്ലാറ്റ് ഫോം ടിക്കറ്റെടുത്ത് അകത്തുകയറി. രാത്രിയോടെയാണ് കൊലപാതകം നടത്താൻ പോയത്. ലോഡ്ജിൽ നിന്ന് അമിത് പുറത്തേക്ക് പോകുന്നതും റെയിൽ വേ സ്റ്റേഷനിലേക്ക് പോകുന്നതും സി സി ടി വിയിൽ വ്യക്തമാണ്.
പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്. പ്രതിക്കായുള്ള അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇയാളുടെ ഫോണിന് സേലത്ത് സിഗ്നൽ ലഭിച്ചുവെങ്കിലും പിന്നീട് ഓഫായി. വിജയകുമാറിന്റെ ഫോൺ തട്ടിയെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ഇയാൾ അറസ്റ്റിലായിരുന്നു. പുറത്തിറങ്ങിയ ശേഷം വിജയ കുമാറിന്റെ വീട്ടിൽ എത്തി വഴക്കുണ്ടാക്കിയതായി സൂചനയുണ്ട്. 16 സി സി ടി വി ക്യാമറകൾ ഇവിടെയുണ്ട്. ജനലിന്റെ ഗ്ലാസ് തുരന്നുമാറ്റി, കുറ്റിയെടുത്ത് ജനൽപ്പാളി തുറന്നതായാണ് നിഗമനം. ഇതിലെ കയ്യിട്ട് വാതിലിന്റെ കുറ്റിനീക്കി അകത്തു കയറി.
അതേ സമയം വിജയ കുമാറിന്റെയും ഭാര്യയുടെയും മരണം തലയ്ക്കേറ്റ ആഘാതത്തെ തുടർന്നാണെന്നാണ് റിപ്പോർട്ട്. പ്രാഥമികമായി പുറത്തുവന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കോടാലി കൊണ്ടുള്ള ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന സംശയം സ്ഥിരീകരിക്കുന്നതാണ് റിപ്പോർട്ട്. വളരെ മൂർച്ചയേറിയ ആയുധം കൊണ്ടാണ് ആക്രമണം നടത്തിയിട്ടുള്ളത്. തലയ്ക്ക് പുറമെ വിജയ കുമാകറിന് നെഞ്ചത്തും ക്ഷതമേറ്റിട്ടുണ്ട്. വിജയ കുമാറിന്റെയും ഭാര്യയുടെയും മൃതദേഹങ്ങൾ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. മകൾ വിദേശത്ത് നിന്ന് വന്ന ശേഷമായിരിക്കും സംസ്കാരം.
ചൊവ്വാഴ്ചയാണ് വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ വിജയ കുമാറിനെയും ഭാര്യയെയും കണ്ടെത്തിയത്. രാവിലെ 8. 45 ന് വീട്ടു ജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. വീട്ടുജോലിക്കാരി വരുമ്പോൾ വീടിന്റെ മുൻവശത്തെ വാതിൽ തുറന്നുകിടക്കുന്ന നിലയിലായിരുന്നു.
വീടിൻറെ കിടപ്പ് മുറിയിലും ഹാളിലുമാണ് രണ്ട് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. അതേ സമയം വീട്ടിനുള്ളിൽ നിന്ന് കോടാലി ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയിരുന്നു.
നഗരത്തിൽ പ്രവർത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയവും മറ്റ് ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ പ്രമുഖ വ്യവസായിയാണ് വിജയകുമാർ. ദമ്പതികളുടെ മകൻ ഗൗതം ഏഴ് വർഷങ്ങൾക്ക് മുമ്പാണ് മരിച്ചത്. 2017 ജൂണിലാണ് 28 കാരനായ ഗൗതം കൃഷ്ണകുമാറഇനെ തെള്ളകം കാരിത്താസ് ആശുപത്രിക്ക് സമീപം റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം ആത്മഹത്യയല്ലെന്നും ദുരൂഹതയുണ്ടെന്നും ആരോപിച്ച് കൃഷ്ണകുമാർ നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ട് മാസം പിന്നിടുമ്പോഴേക്കും വിജയകുമാറും മീരയും ക്രൂരമായി കൊല്ലപ്പെട്ടതിന്റെ നടുക്കത്തിലാണ് നാട്ടുകാർ












Click it and Unblock the Notifications