കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയത്ത് നെറ്റി ചുളിച്ച് മാണി സി കാപ്പന്‍; വെറും 165, എല്‍ഡിഎഫില്‍ പൊരിച്ചില്‍ തുടങ്ങി

Google Oneindia Malayalam News

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ എല്‍ഡിഎഫില്‍ അതൃപ്തി പുകയുന്നു. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്ത് എത്തിയതോടെ മുന്നണിയിലെ ചെറുകക്ഷികളെല്ലാം അപ്രസക്തരായി എന്നാണ് വിമര്‍ശനം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തില്‍ വളരെ നഷ്ടം വന്നു മറ്റു കക്ഷികള്‍ക്ക്.

എന്‍സിപി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണിപ്പോള്‍. അടുത്ത എല്‍ഡിഎഫ് യോഗത്തില്‍ പ്രതിഷേധം അറിയിക്കാനാണ് തീരുമാനം. ഇനിയും മിണ്ടാതിരുന്നാല്‍ തൊട്ടുപിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും നഷ്ടം സഹിക്കേണ്ടി വരുമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ മനസിലാക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

യുഡിഎഫ് പറഞ്ഞത് ശരിയോ

യുഡിഎഫ് പറഞ്ഞത് ശരിയോ

തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജോസ് കെ മാണിയും കൂട്ടരും യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയത്. ജോസ് എത്തിയാല്‍ എല്‍ഡിഎഫില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് യുഡിഎഫ് നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. ഈ വാക്കുകള്‍ ശരിവയ്ക്കുന്നതാണോ ഇടതുമുന്നണിയിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം?

അതൃപ്തി പരസ്യമായി

അതൃപ്തി പരസ്യമായി

സീറ്റ് വിഭജനത്തിലെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരിക്കുകയാണ് എന്‍സിപി നേതാവ് മാണി സി കാപ്പന്‍ എംഎല്‍എ. എന്‍സിപിക്ക് വേണ്ട പരിഗണന കിട്ടിയില്ലെന്ന് മാണി സി കാപ്പന്‍ പറയുന്നു. മധ്യകേരളത്തില്‍ എല്‍ഡിഎഫിലെ പ്രധാന കക്ഷിയാണ് എന്‍സിപി. ഏറെ കാലത്തിന് ശേഷം പിടിച്ചെടുത്ത പാല മണ്ഡലം നഷ്ടപ്പെടുമോ എന്ന ആശങ്കയും എന്‍സിപിക്കുണ്ട്.

പ്രതിഷേധം അറിയിക്കും

പ്രതിഷേധം അറിയിക്കും

അടുത്ത എല്‍ഡിഎഫ് യോഗത്തില്‍ ശക്തമായ പ്രതിഷേധം അറിയിക്കാനാണ് മാണി സി കാപ്പന്റെ തീരുമാനം. തിരഞ്ഞെടുപ്പിന് മുമ്പ് പരസ്യമായ പ്രതിഷേധം എന്‍സിപി പ്രകടിപ്പിച്ചിരുന്നില്ല. വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് മാണി സി കാപ്പന്‍ നിലപാട് പരസ്യമാക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള താക്കീത് കൂടിയാണിത്.

നഷ്ടം സഹിക്കേണ്ടിയും വരും

നഷ്ടം സഹിക്കേണ്ടിയും വരും

അടുത്ത വര്‍ഷം ജൂണിന് മുമ്പ് കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. കോട്ടയം ജില്ലയില്‍ ജോസ് പക്ഷത്തിന് കൂടുതല്‍ പരിഗണന ലഭിക്കുമെന്നാണ് സിപിഎം നേതാക്കളുടെ പ്രതികരണത്തില്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ മുന്നണിയിലെ മറ്റു കക്ഷികള്‍ നഷ്ടം സഹിക്കേണ്ടിയും വരും.

നീതി പുലര്‍ത്തിയില്ല

നീതി പുലര്‍ത്തിയില്ല

തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നീതി പുലര്‍ത്തിയില്ലെന്നാണ് മാണി സി കാപ്പന്‍ എംഎല്‍എ പറയുന്നത്. എങ്കിലും അദ്ദേഹം ഇടതുമുന്നണിക്കൊപ്പം അടിയുറച്ച് നില്‍ക്കുമെന്ന് സൂചിപ്പിച്ചു. പാലായില്‍ തിരിച്ചടിയുണ്ടാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. എല്‍ഡിഎഫിനെതിരായ വികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

കിട്ടിയത് 165 സീറ്റ് മാത്രം

കിട്ടിയത് 165 സീറ്റ് മാത്രം

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒമ്പത് പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും മുന്നിട്ട് നിന്നിരുന്നു. ഇത്തവണ പാലാ മുന്‍സിപ്പാലിറ്റിയില്‍ ഒരു സീറ്റ് മാത്രമാണ് നല്‍കിയത്. പ്രതിഷേധമുണ്ട്. സംസ്ഥാനത്ത് 165 സീറ്റില്‍ മാത്രമാണ് എന്‍സിപി മല്‍സരിച്ചത്. കഴിഞ്ഞ വര്‍ഷം 400 സീറ്റുകളില്‍ മല്‍സരിച്ചു എന്നും മാണി സി കാപ്പന്‍ സൂചിപ്പിച്ചു.

പ്രതിസന്ധി രൂക്ഷമാകും

പ്രതിസന്ധി രൂക്ഷമാകും

ജോസ് പക്ഷത്തിന് പാലാ നിയമസഭാ മണ്ഡലം വിട്ടുകൊടുക്കേണ്ടി വരുമോ എന്ന ആശങ്ക എന്‍സിപിക്കുണ്ട്. എന്തുവന്നാലും സിറ്റിങ് സീറ്റ് വിട്ടു നല്‍കില്ലെന്ന് മാണി സി കാപ്പന്‍ സൂചിപ്പിച്ചിരുന്നു. ഈ ഘട്ടത്തില്‍ നിയമസഭാ സീറ്റ് വിഭജനത്തോട് അനുബന്ധിച്ച് എല്‍ഡിഎഫില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് കരുതുന്നത്.

ജോസിന് കൊട്ട്

ജോസിന് കൊട്ട്

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലായിട്ടാണ് ജോസ് പക്ഷം തദ്ദേശ തിരഞ്ഞെടുപ്പിനെ കാണുന്നത്. പരമാവധി ശക്തി തെളിയിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതുവച്ച് നിയമസഭാ തിരഞ്ഞെടുപ്പിലും വിലപേശല്‍ നടത്താനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ജോസ് പക്ഷത്തിന്റേത് മാത്രമായി കണക്കാന്‍ സാധിക്കില്ലെന്ന് മാണി സി കാപ്പന്‍ പറയുന്നു.

 അവസരം കാത്ത് യുഡിഎഫ്

അവസരം കാത്ത് യുഡിഎഫ്

സാഹചര്യം മുതലെടുക്കാന്‍ യുഡിഎഫ് ശ്രമിക്കുമെന്ന സൂചനയും വന്നുകഴിഞ്ഞു. അവര്‍ മാണി സി കാപ്പന് വേണ്ടി വാതില്‍ തുറന്നിട്ടേക്കും. മാണി സി കാപ്പന്‍ സഹകരിക്കാന്‍ തയ്യാറാണെങ്കില്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറയുന്നു. എല്‍ഡിഎഫില്‍ ഒട്ടേറെ അസംതൃപ്തരായ എംഎല്‍എമാരുണ്ടെന്നും ഹസന്‍ പറഞ്ഞു.

Recommended Video

cmsvideo
Local Body Election 2020: Suresh Gopi Against State Government | Oneindia Malayalam
പിന്തുണ പ്രഖ്യാപിച്ചേക്കും

പിന്തുണ പ്രഖ്യാപിച്ചേക്കും

പാലാ സീറ്റിന്റെ പേരില്‍ മാണി സി കാപ്പന്‍ എല്‍ഡിഎഫുമായി ഉടക്കിയാല്‍ യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചേക്കും. മാണി സി കാപ്പന് പാലാ മണ്ഡലത്തില്‍ പിന്തുണ നല്‍കാനുള്ള സാധ്യതയും ഏറെയാണ്. ഈ സാഹചര്യം ഒഴിവാക്കാന്‍ എല്‍ഡിഎഫ് നേതൃത്വം ശ്രമിക്കും. എന്നാല്‍ ജോസ് പക്ഷത്തെ പിണക്കുന്നത് കോട്ടയത്ത് തിരിച്ചടിയാകുമെന്നും സിപിഎം മനസിലാക്കുന്നു.

English summary
NCP Leader Mani C Kappan Publicly expressed Unhappy with seat sharing in LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X