കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാന്‍സ്‌ജെന്‍ഡറുകളുടെ കാര്യത്തില്‍ നിയമപരമായ വ്യക്തത വേണം, മൂന്നംഗ സമിതിയെ സമീപിക്കുമെന്ന് പോലീസ്!

Google Oneindia Malayalam News

കോട്ടയം: ശബരിമല പ്രവേശനത്തിന് എത്തിയ ട്രാന്‍സ്‌ജെന്‍ഡറുകളെ മടക്കി അയച്ച സംഭവത്തില്‍ പ്രതികരണവുമായി കോട്ടയം എസ്പി. നിയമപരമായ വ്യക്തത ലഭിക്കാതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് കോട്ടയം എസ്പി വ്യക്തമാക്കി. ഹൈക്കോടതി നിയോഗിച്ച് മൂന്നംഗ സമിതിയുടെ നിര്‍ദേശം തേടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ വിഷയത്തില്‍ വന്‍ വിവാദം ഉണ്ടാക്കിയിരിക്കുകയാണ്. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ഇവരെ തിരിച്ചയച്ചത്. ഇവര്‍ ശബരിമലയ്ക്ക് പോകാനായി വ്രതമെടുത്ത് എത്തിയതായിരുന്നു. എന്നാല്‍ ഇവരോട് ആണായി വരാന്‍ പോലീസ് ആവശ്യപ്പെട്ടെന്നാണ് ആരോപണം.

1

ആണുങ്ങളായ നിങ്ങള്‍ക്ക് ആണ്‍വേഷത്തില്‍ വന്ന് കൂടെയെന്ന് പോലീസ് ചോദിച്ചെന്നും ഇവര്‍ ആരോപിക്കുന്നു. മലയ്ക്ക് പോകാന്‍ വ്രതമെടുത്ത അനന്യ രഞ്ജു, അവന്തിക, തൃപ്തി എന്നിവരെയാണ് പോലീസ് തടഞ്ഞത്. എരുമേലി വഴി പമ്പയിലേക്ക് തിരിക്കാന്‍ ശ്രമിച്ച ഇവരെ എരുമേലി പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ഇവരെ പോലീസ് സ്‌റ്റേഷനലിലേക്ക് എത്തിച്ചു. ഇവരോട് ശബരിമലയിലേക്ക് കടത്തിവിടാനാകില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു. തങ്ങള്‍ പോകാന്‍ ഒരുങ്ങുന്നത് പോലീസിനെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ പറയുന്നു. കെട്ടുനിറയ്ക്കുമ്പോഴും പോലീസുണ്ടായിരുന്നു. എരുമേലിയിലെ പോലീസുകാര്‍ വളരെ മോശമായാണ് പെരുമാറിയത്. മലയ്ക്ക് പോകാന്‍ ഒരുങ്ങിയാല്‍ പിടിച്ച് ജയിലില്‍ ഇടുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായും ഇവര്‍ ആരോപിക്കുന്നു.

രാഹുലിന്റെ വിജയത്തിന് പിന്നില്‍ എകെ ആന്റണി.... വിജയിച്ചത് കമ്മീഷന്‍ റിപ്പോര്‍ട്ട്!!രാഹുലിന്റെ വിജയത്തിന് പിന്നില്‍ എകെ ആന്റണി.... വിജയിച്ചത് കമ്മീഷന്‍ റിപ്പോര്‍ട്ട്!!

മധ്യപ്രദേശില്‍ 'മുഖ്യമന്ത്രി'യില്‍ തട്ടി തടഞ്ഞ് കോണ്‍ഗ്രസ്.. കമല്‍നാഥിനെതിരെ പ്രക്ഷോഭംമധ്യപ്രദേശില്‍ 'മുഖ്യമന്ത്രി'യില്‍ തട്ടി തടഞ്ഞ് കോണ്‍ഗ്രസ്.. കമല്‍നാഥിനെതിരെ പ്രക്ഷോഭം

English summary
kottayam sp on transgenders sabarimala entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X