പറഞ്ഞ വാക്കിന് വിലയില്ലാത്ത കോണ്‍ഗ്രസ്!തിരഞ്ഞെടുപ്പില്‍ വിജയിച്ചത് കേരള കോണ്‍ഗ്രസ് പിന്തുണയോടെ

  • By: Afeef
Subscribe to Oneindia Malayalam

കോട്ടയം: സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ നടന്ന വാഴപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പിന്തുണയോടെയാണ് കോണ്‍ഗ്രസിലെ ഷീല തോമസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

ആകെ 29 അംഗങ്ങളില്‍ 12 പേര്‍ ഷീല തോമസിന് വോട്ടു ചെയ്തു. കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും കേരളാ കോണ്‍ഗ്രസിന് നാല് അംഗങ്ങളുമാണുള്ളത്. സിപിഎമ്മിന്റെ ഒമ്പത് അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുത്തു. കോട്ടയം ജില്ലാ പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ് അംഗം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് വാഴപ്പിള്ളി പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്.

കേരള കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം...

കേരള കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം...

കഴിഞ്ഞ ദിവസം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം അംഗങ്ങളുടെ പിന്തുണയോടെയാണ് കേരള കോണ്‍ഗ്രസ് അംഗം സഖറിയാസ് കുതിരവേലി ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ നീക്കുപോക്കുകളുടെ തുടക്കമാണ് കോട്ടയത്തുണ്ടായതെന്നും, കേരള കോണ്‍ഗ്രസ് വഞ്ചന കാട്ടിയെന്നുമെല്ലാമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

വാഴപ്പിള്ളി പഞ്ചായത്തില്‍...

വാഴപ്പിള്ളി പഞ്ചായത്തില്‍...

കേരള കോണ്‍ഗ്രസുമായി പ്രാദേശിക തലത്തില്‍ പോലും ഇനിയൊരു ബന്ധം വേണ്ടെന്നായിരുന്നു കോട്ടയം ഡിസിസിയുടെ തീരുമാനം. എന്നാല്‍ ഇതിന് പിന്നാലെ നടന്ന വാഴപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗത്തെ പിന്തുണച്ചത് കേരള കോണ്‍ഗ്രസ് അംഗങ്ങളായിരുന്നു.

കോണ്‍ഗ്രസും സിപിഎമ്മും വിട്ടുനിന്നു...

കോണ്‍ഗ്രസും സിപിഎമ്മും വിട്ടുനിന്നു...

മൂന്നിലവ് പഞ്ചായത്തില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് അംഗമാണ് വിജയിച്ചത്. കോണ്‍ഗ്രസ് അംഗങ്ങളും, സിപിഎം അംഗങ്ങളും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

മറ്റു ആരോപണങ്ങള്‍ അടിസ്ഥാനരഹിതം...

മറ്റു ആരോപണങ്ങള്‍ അടിസ്ഥാനരഹിതം...

എന്നാല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലുണ്ടായത് പ്രാദേശികമായ സഹകരണം മാത്രമാണെന്നായിരുന്നു കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണി പ്രതികരിച്ചത്.

English summary
Congress wins vazhappally panchayath vice president election with kerala congress support.
Please Wait while comments are loading...