കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടുമല ബാപ്പു മുസ്ല്യാര്‍ അന്തരിച്ചു

കബറടക്കം ബുധനാഴ്ച രാവിലെ 10 മണിക്ക് മലപ്പുറം കാളമ്പാടി ജുമാ മസ്ജിദില്‍.

  • By Afeef Musthafa
Google Oneindia Malayalam News

കോഴിക്കോട്: മത പണ്ഡിതനും സമസ്തയുടെ പ്രമുഖ നേതാവുമായ കോട്ടുമല ബാപ്പു മുസ്ല്യാര്‍ അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍, സുപ്രഭാതം ദിനപ്പത്രത്തിന്റെ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. കബറടക്കം ബുധനാഴ്ച രാവിലെ 10 മണിക്ക് മലപ്പുറം കാളമ്പാടി ജുമാ മസ്ജിദില്‍.

ചികിത്സയില്‍

ചികിത്സയില്‍

ശാരീരകാസ്വസ്ഥ്യത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വെന്‍റിലേറ്റില്‍ പ്രവേശിപ്പിച്ച അദ്ദേഹം ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്. കബറടക്കം ബുധനാഴ്ച രാവിലെ 10 മണിക്ക് മലപ്പുറം കാളമ്പാടി ജുമാ മസ്ജിദില്‍.

സമസ്ത മുശാവറ അംഗം

സമസ്ത മുശാവറ അംഗം

പ്രമുഖ മതപണ്ഡിതനും സമസ്തയുടെ നേതാവുമായിരുന്ന കോട്ടുമല അബൂബക്കര്‍ മുസ്ല്യാരുടെ മകനാണ് കോട്ടുമല ബാപ്പു മുസ്ല്യാര്‍. മലപ്പുറം കാളാമ്പാടി സ്വദേശിയായ ബാപ്പു മുസ്ല്യാര്‍ 2004ലാണ് സമസ്തയുടെ മുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.

സമസ്ത സെക്രട്ടറി

സമസ്ത സെക്രട്ടറി

ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തോടൊപ്പം സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്, സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ പ്രസിഡന്‍റ്, സുപ്രഭാതം ദിനപ്പത്രം ചെയര്‍മാന്‍, ഇഖ്റഅ് പബ്ലിക്കേഷന്‍ ചെയര്‍മാന്‍, പട്ടിക്കാട് ജാമിഅ നൂരിയ കമ്മിറ്റി അംഗം, എംഇഎ എന്‍ജിനീയറിംഗ് കോളേജ് കമ്മിറ്റി കണ്‍വീനര്‍, മുണ്ടേക്കാട് മഹല്ല് ഖാസി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു.

മുസ്ല്യാരുടെ കുടുംബം

മുസ്ല്യാരുടെ കുടുംബം

പരേതയായ സ്വഫിയ ഹജ്ജുമ്മ, ആയിശാബി എന്നിവരാണ് ഭാര്യമാര്‍, മക്കള്‍- അബൂബക്കര്‍, ഫൈസല്‍, അബ്ദുറഹ്മാന്‍, ഫാത്തിമ സുഹ്റ, സൗദ, ഫൗസിയ

English summary
kottumala bappu musliar passed away.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X