കോഴിക്കോട് വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ വളപ്പില്‍ കുത്തിക്കൊന്നു..!! പ്രതി പിടിയില്‍ !!

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: കുന്ദമംഗലം മടവൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പട്ടാപ്പകല്‍ കുത്തിക്കൊന്നു. അബ്ദുള്‍ മജീദ് എന്ന പതിമൂന്നുകാരനാണ് കൊല്ലപ്പെട്ടത്. മടവൂര്‍ ഇഎം സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന അബ്ദുള്‍ മജീദ് വയനാട് സ്വദേശിയാണ്. സ്‌കൂള്‍ വളപ്പില്‍ വെച്ചാണ് മജീദിന് കുത്തേറ്റത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ കാസര്‍കോഡ് സ്വദേശി ആയ ഷംസുദ്ദീനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ മാനസിക പ്രശ്‌നം ഉള്ള വ്യക്തിയാണെന്ന് സംശയിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ശ്രീനാഥിന്റെ മരണം കൊലപാതകമെന്ന്..!! ശരീരത്തില്‍ മുറിവുകള്‍...! മരിച്ചിട്ടും മോഹന്‍ലാല്‍ വന്നില്ല !!

ദിലീപ് ജയിലില്‍..മഞ്ജു ദുബായില്‍..മീനാക്ഷി വീട്ടിലും ഹോസ്‌ററലിലും ഇല്ല...!! പിന്നെവിടെ..?

സ്‌കൂളിന് സമീപത്ത് തന്നെ താമസിക്കുന്ന പ്രതി സ്‌കൂള്‍ വളപ്പില്‍ അതിക്രമിച്ച് കയറിയ ശേഷം കുട്ടിയെ കുത്തുകയായിരുന്നു. യാതൊരു പ്രകോപനവും കൂടാതെ ആയിരുന്നു ആക്രമണം. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ആളുകള്‍ ചേര്‍ന്ന് കുട്ടിയെ ഉടനെ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകാരും സ്‌കൂളിലെ അധ്യാപകരും ചേര്‍ന്നാണ് പ്രതിയെ പോലീസില്‍ ഏല്‍പ്പിച്ചത്. മജീദിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

English summary
Student stabbed to death in Kozhikode.
Please Wait while comments are loading...