Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് പെണ്‍വാണിഭം; അറസ്റ്റിലായ പ്രമുഖ വ്യാപാരികളെ കോടതിയിലെത്തിച്ചു

കോഴിക്കോട്: വിവാദമായ കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റ് പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ വ്യാപാരികളെ കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തു. മുക്കം ടയേഴ്‌സ് സ്ഥാപനങ്ങളുടെ ഉടമയും പണിക്കര്‍ റോഡിലെ 'ക്രസന്റ് കോര്‍ട്ട്' ഹൗസില്‍ താമസക്കാരനുമായ ഒ.എ. കുര്യാക്കോസ് (52), മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിലെ പി.ആര്‍.സി മെഡിക്കല്‍ ഉടമ കോട്ടൂളി 'കൈലാസില്‍' പരമേശ്വരന്‍ എന്ന അനില്‍ (46) എന്നിവരെയാണ് കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തത്.

2012ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ കോഴിക്കോട്ടെ പല അപ്പാര്‍ട്ട്‌മെന്റുകളിലും താമസിപ്പിച്ച് ഒട്ടേറെയാളുകള്‍ പീഡിപ്പിച്ചതായാണ് കേസ്. പെണ്‍കുട്ടികളുടെ അമ്മമാരാണ് ഇതിന് ഒത്താശ ചെയ്തത്. അമ്മമാര്‍ അടക്കം 13 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

arrest

പീഡിനക്കേസില്‍ അകപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി അമ്മമാര്‍ പലരില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചതായും അതിനിടയില്‍ ആരോപണം ഉയര്‍ന്നിരുന്നു. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് ഉയര്‍ന്ന പൊലീസ് ഓഫിസറുടെ നേതൃത്വത്തില്‍ അട്ടിമറിക്കാനും ശ്രമം നടന്നു. പല പ്രമുഖ രാഷ്ട്രീയ നേതാക്കളും കേസില്‍ ഇടപെട്ടതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലോക്കല്‍ പോലീസ് അന്വേഷണം പ്രതികള്‍ക്കനുകൂലമായതോടെ കേസ് ഡി.സി.ആര്‍.ബിക്ക് കൈമാറുകയായിരുന്നു. ഇതിനുശേഷമാണ് പെണ്‍കുട്ടികള്‍ വ്യാപാരികളുടെ പേരുകള്‍ പുറത്തുവിട്ടത്. അറസ്റ്റിലായ വ്യാപാരികളെ കൂടാതെ മറ്റൊരു പ്രമുഖന്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇയാളെ അടുത്തുതന്നെ അറസ്റ്റു ചെയ്യുമെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+