കോഴിക്കോട് സംഘർഷത്തിന് അയവില്ല; ജില്ലാ കളക്ടർ സർവ്വകക്ഷി സമാധാന യോഗം വിളിച്ചു...
ജൂൺ 12 തിങ്കളാഴ്ച വൈകീട്ട് കളക്ടറുടെ ചേംബറിൽ വെച്ചാണ് സർവ്വകക്ഷി യോഗം
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സിപിഎം-ബിജെപി സംഘർഷങ്ങൾ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ സർവ്വകക്ഷി യോഗം വിളിച്ചു. ജൂൺ 12 തിങ്കളാഴ്ച വൈകീട്ട് കളക്ടറുടെ ചേംബറിൽ വെച്ചാണ് സർവ്വകക്ഷി യോഗം നടക്കുകയെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ജില്ലയിലെ എംഎൽഎമാരടക്കമുള്ള ജനപ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും പൊട്ടിപ്പുറപ്പെട്ട അക്രമങ്ങൾക്ക് ശമനമില്ലാത്തതിനാലാണ് കളക്ടർ സമാധാന യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.

ദില്ലിയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ജില്ലയിൽ സംഘർഷങ്ങൾ ഉടലെടുത്തത്. ആദ്യം ഒളവണ്ണയിലെ പാർട്ടി ഓഫീസുകൾ തകർക്കപ്പെട്ടു. പിന്നീട് ബാലുശേരിയിലും വടകരയിലും അക്രമങ്ങളുണ്ടായി.
കഴിഞ്ഞ ദിവസം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബേറുണ്ടായതോടെയാണ് വീണ്ടും വ്യാപകമായ സംഘർഷങ്ങൾ ഉടലെടുത്തത്. ബോംബേറിൽ പ്രതിഷേധിച്ച് സിപിഎമ്മും, ബിഎംഎസ് ഓഫീസ് അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് ബിജെപിയും ഹർത്താൽ ആഹ്വാനം ചെയ്തതോടെ തുടർച്ചയായ രണ്ട് ദിവസങ്ങളാണ് കോഴിക്കോട്ടുകാർക്ക് നഷ്ടമായത്.












Click it and Unblock the Notifications