കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതരസംസ്ഥാനക്കാരെ ഉപയോഗിച്ച് കള്ളനോട്ട് വെളുപ്പിക്കല്‍; ഏജന്റുമാര്‍ക്ക് ചാകര

ചെറിയ കമ്മീഷനുകളില്‍ ഇതര സംസ്ഥാനക്കാരെയും പണം മാറാന്‍ ബാങ്കുളില്‍ നിയോഗിച്ചിരിക്കുകയാണ്.

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറിനല്‍കാന്‍ തുടങ്ങിയതോടെ കള്ളപ്പണക്കാരും ഹവാല ഇടപാടുകാരും പണം പൂഴ്ത്തിവച്ചിരിക്കുന്നവരും പരമാവധി നോട്ടുകള്‍ വെളുപ്പിച്ചെടുക്കാന്‍ ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇതര സംസ്ഥാനക്കാരെയും പ്രത്യേക ഏജന്റുമാരെയും ഉപയോഗിച്ചാണ് പഴയ നോട്ടുകള്‍ മാറുന്നത്.

ഹവാല ഇടപാടുകാരാണ് പ്രധാനമായും ആദ്യദിവസം തന്നെ രംഗത്തിറങ്ങിയിരിക്കുന്നത്. പണം കൈമാറി നല്‍കേണ്ടുന്നതിനാല്‍ കൂടുതല്‍ ദിവസം കാത്തുനില്‍ക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ല. ഇതിനായി ചെറിയ കമ്മീഷനുകളില്‍ ഇതര സംസ്ഥാനക്കാരെയും പണം മാറാന്‍ ബാങ്കുളില്‍ നിയോഗിച്ചിരിക്കുകയാണ്.

blackmoneytwo

വായ്പാ കുടിശ്ശികയുള്ളവരില്‍ നിന്നും ചെക്കുകള്‍ വാങ്ങിയും പണം വെളുപ്പിച്ചെടുക്കുകയാണ്. 10,000 രൂപ പുതിയ നോട്ടുകളായി നല്‍കാന്‍ 2,500 രൂപയാണ് കമ്മീഷനായി നല്‍കുന്നത്. പഴയ നോട്ടുകള്‍ ഇവര്‍ നിയോഗിച്ചവര്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതോടെ ചെക്കുകള്‍ മാറി പിന്നീട് പുതിയ നോട്ടാക്കിയെടുക്കകയാണ് തന്ത്രം.

ഒറ്റയടിക്ക് 2,500 രൂപ ലഭിക്കുമെന്നായതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ഈ രംഗത്ത് ഏജന്റുകളാന്‍ എത്തിയേക്കും. ചെറിയ തുകകളായതിനാല്‍ ബാങ്കുകാര്‍ക്ക് ഇവര്‍ക്കെതിര കാര്യമായൊന്നും ചെയ്യാന്‍ കഴിയുകയുമില്ല. 4,000 രൂപ വീതമാണ് ആദ്യദിനം മുതല്‍ ബാങ്കുകളില്‍ നിന്നും നേരിട്ട് മാറ്റി നല്‍കുന്നത്. തിരക്കു കഴിയുന്നതോടെ കൂടുതല്‍ പണം ഒരുമിച്ചു നല്‍കിയേക്കും. തിരക്കൊതുങ്ങിയശേഷം ഒരുമിച്ച് പഴയ നോട്ടുകള്‍ മാറാന്‍ കാത്തിരിക്കുന്നവരും കുറവല്ല.

English summary
Kozhikode Hawala dealers new method to whiten black money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X