കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനവും പ്രതിരോധ സദസും; ബിജെപിയുടെ ജനാധിപത്യ ധ്വംസനയാത്ര കര്‍ണാടകയില്‍ പിടിച്ചുകെട്ടും

Google Oneindia Malayalam News

കോഴിക്കോട്: ഗോവ, മണിപ്പൂര്‍, മേഘാലയ, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജനാധിപത്യത്തെയും ഭരണഘടനയെയും ചവിട്ടിമെതിച്ച് ബി ജെ പി നടത്തുന്ന യാത്രയ്ക്ക് കര്‍ണാടയില്‍ കോണ്‍ഗ്രസ് ഫുള്‍സ്റ്റോപ്പ് ഇടുമെന്ന് എം കെ രാഘവന്‍ എം പി. ഒരു ഭരണകൂടവും ഇന്ത്യന്‍ ചരിത്രത്തില്‍ നടത്താത്ത ഭരണഘടനാവിരുദ്ധ നടപടികള്‍ക്കാണ് അധികാരത്തിന്റെ അഹന്തമൂത്ത ബി ജെ പി നേതൃത്വം കൊടുക്കുന്നത്. മറ്റുള്ള കളികള്‍ മുഴുവന്‍ സുപ്രിം കോടതി വഴി കോണ്‍ഗ്രസ് പ്രതിരോധിച്ചപ്പോള്‍ പ്രോട്ടെം സ്പീക്കറെ ഉപയോഗിച്ച് ജനാധിപത്യം അട്ടിമറിക്കാന്‍ സാധിക്കുമോ എന്നാണ് ബി ജെ പി ഇപ്പോള്‍ പരീക്ഷിക്കുന്നത്. ഭരണഘടനയും ജനാധിപത്യമൂല്യങ്ങളും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിഡ്‌സണ്‍ കോര്‍ണറില്‍ സംഘടിപ്പിച്ച പ്രതിരോധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം പി.

pic

ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ അര്‍ധരാത്രി സുപ്രിം കോടതിയുടെ വാതിലില്‍ മുട്ടിയ കോണ്‍ഗ്രസ് നരേന്ദ്രമോദിയുടെയും അമിത്ഷയുടെയും മാഫിയാ പണാധിപത്യത്തിന്റെ കുതിരക്കച്ചവടത്തെ ഉറങ്ങാതെ ചെറുക്കുമെന്നും ബി ജെ പിയുടെ ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങളെ ഭരണഘടനയും ജാനാധിപത്യവും ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് അഭിപ്രായപ്പെട്ടു.

പ്രതിരോധ സദസില്‍ ഡി സി സി ഭാരവാഹികളായ പി എം അബ്ദുറഹ്മാന്‍, ഹബീബ് തമ്പി, രാജേഷ് കീഴരിയൂര്‍, എസ് കെ അബൂബക്കര്‍, പി വി ബിനീഷ്‌കുമാര്‍, ഗൗരി പുതിയേടത്ത്, ജയ്‌സല്‍ അത്തോളി, അഡ്വ. വി ടി നിഹാല്‍, സി പി സലീം, അഡ്വ. ജി സി പ്രശാന്ത്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡി സി സിയില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തിന് മുനിര്‍ എരവത്ത്, വി അബ്ദുള്‍ റസാക്ക്, പി ടി ജനാര്‍ദ്ദനന്‍, കൃഷ്ണവേണി നേതൃത്വം നല്‍കി.

English summary
Kozhikode Local News: Political rights violated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X