കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൃക്കരോഗികളുടെ തലസ്ഥാനമായി കോഴിക്കോട്; കുടുംബങ്ങള്‍ കുത്തുപാളയെടുക്കുന്നു; വില്ലന്‍ ഭക്ഷണമോ...?

. കേരളത്തിലെ മറ്റു ജില്ലകളില്‍ കോഴിക്കോടിന്റെ നാലിലൊന്ന് വൃക്കരോഗികള്‍ പോലുമില്ലെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: രാജ്യത്തെ വൃക്കരോഗികളുടെ തലസ്ഥാനമായി കോഴിക്കോട് മാറുന്നു. വൃക്കരോഗ ധനസാഹയത്തിനായി ജില്ലാ പഞ്ചായത്തിന്റെ സ്നേഹസ്പര്‍ശം പദ്ധതിയില്‍ അപേക്ഷകരായി എത്തുന്നത് നൂറുക്കണക്കിനു പേര്‍. ഇത് രാജ്യത്ത് മറ്റെവിടെയും ഇല്ലാത്ത സ്ഥിതിവിശേഷമാണെന്ന് ആരോഗ്യവിദഗ്ധര്‍. കേരളത്തിലെ മറ്റു ജില്ലകളില്‍ കോഴിക്കോടിന്റെ നാലിലൊന്ന് വൃക്കരോഗികള്‍ പോലുമില്ലെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

കൊള്ളാവുന്ന സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങള്‍ പോലും പെട്ടെന്ന് പാപ്പരാവും എന്നതാണ് മറ്റു രോഗങ്ങളെ അപേക്ഷിച്ച് വൃക്കസംബന്ധമായ അസുഖങ്ങളുടെ സാമൂഹിക പ്രത്യാഘാതം. അത്രയും ചെലവുള്ളതാണ് വൃക്കരോഗത്തിനുള്ള ചികിത്സ. ഒരൊറ്റ ഡയാലിസിസിനു തന്നെ 2,500 രൂപയോളം വരും. ഇത്തരത്തില്‍ ഒരാഴ്ചയില്‍ത്തന്നെ, രോഗതീവ്രതയ്ക്കനുസരിച്ച് മൂന്നും നാലും ഡയാലിസിസ് ചെയ്യേണ്ടവരൊക്കെ ഉണ്ട്. ഡയാലിസിസ് തുടങ്ങിയാല്‍ മരണംവരെ ചികിത്സ ചെയ്യണം. അല്ലെങ്കില്‍ കിഡ്നി മാറ്റിവെക്കണം. അതിനും ലക്ഷങ്ങള്‍ വേണം. മാറ്റിവച്ച കിഡ്നിതന്നെ 20-25 ശതമാനനൊക്കെയേ പ്രവര്‍ത്തിക്കൂ. ഇവരുടെ മരുന്നിന്റെ ചെലവും യാത്രാ ചെലവുകളും കൂടിയാകുമ്പോല്‍ കുടുംബം പെട്ടെന്നു കുത്തുപാളയെടുക്കുന്നു.

kidneystones

കോഴിക്കോട് ജില്ലയില്‍ വൃക്കരോഗ കേസുകള്‍ വര്‍ധിച്ചുവരുകയും കുടുംബങ്ങള്‍ ഇത്തരത്തില്‍ സാമ്പത്തികമായി തകര്‍ന്നുപോവുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ച പശ്ചാത്തലിയായിരുന്നു 2011ല്‍ ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് സ്നേഹസ്പര്‍ശം കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് രൂപം നല്‍കിയത്. രൂപീകരിച്ചതിന് ശേഷം ഇതുവരെ 5.78 കോടി രൂപയുടെ സഹായങ്ങള്‍ ചെയ്തു കഴിഞ്ഞതായി സൊസൈറ്റി വ്യക്തമാക്കുന്നു. സൗജന്യനിരക്കില്‍ ഡയാലിസിസ് നല്‍കുകകയാണ് ഇതില്‍ പ്രധാനം. ഇതോടൊപ്പം ട്രാന്‍സ്പ്ലാന്റ് മെഡിസിനും രോഗം നേരത്തെ കണ്ടെത്തുന്നതിനുള്ള മൊബൈല്‍ ക്ലിനിക്കുകള്‍ക്കും മറ്റും പ്രത്യേക തുക നീക്കിവച്ചിട്ടുണ്ട്. നാലു ലക്ഷം മുതല്‍ 17 ലക്ഷം വരെയാണ് ഓരോ മാസത്തെയും ചെലവ്.

എന്തുകൊണ്ട് കോഴിക്കോട്ട് മാത്രം ഇത്രയും രോഗികള്‍ എന്നതിന്റെ കാരണം ഇനിയും കണ്ടെത്തിയിട്ടില്ല. കോഴിക്കോട് നഗരത്തെയും വടകര നഗരത്തെയും കേന്ദ്രീകരിച്ചാണ് കൂടുതല്‍ രോഗികളുള്ളത്. രുചിയേറി ഭക്ഷണവിഭവങ്ങളിലെ മായങ്ങളാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം, സമാന ഭക്ഷണരീതിയുള്ള കണ്ണൂര്‍ ജില്ലയില്‍ രോഗികളുടെ എണ്ണം ഇത്രയും ഉയര്‍ന്നിട്ടില്ലെന്നത് ഈ നിഗമനത്തിന്റെ സാധുതയില്‍ സംശയമുണ്ടാക്കുന്നു. ഈയിടെ കൊല്ലം ജില്ലയില്‍ ഇതുസംബന്ധിച്ച് നടത്തിയ ഒരു പരിശോധനയില്‍ 700ല്‍പ്പരം വൃക്കരോഗികള്‍ ഉണ്ടെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍, കോഴിക്കോട് ജില്ലയില്‍ സ്നേഹസ്പര്‍ശത്തിന്റെ സഹായം ഏറ്റുവാങ്ങിയവര്‍ മാത്രം മൂവായിരത്തില്‍ കൂടുതല്‍ വരും

English summary
Kozhikode; Most of the families are suffering kidney diseases due to the food habits.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X