തിരുവനന്തപുരത്തും നിപ? വവ്വാല്‍ കടിച്ച പഴം കഴിച്ചെന്ന് സംശയം, മെഡിക്കല്‍ വിദ്യാര്‍ത്ഥി നിരീക്ഷണത്തില്‍
തിരുവനന്തപുരം: കോഴിക്കോടിന് പിന്നാലെ തലസ്ഥാനത്തും നിപ ആശങ്ക. സംശയകരമായ ലക്ഷണങ്ങളോടെ ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ യുവാവിനെ നിരീക്ഷണത്തിലാക്കി. തിരുവനന്തപുരം ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിയാണ് പനിയെ തുടര്‍ന്ന് ചികിത്സ തേടിയത്. കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ വവ്വാല്‍ കടിച്ച പഴങ്ങള്‍ ഭക്ഷിച്ചതായി സംശയിക്കുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞിരുന്നു.
ഇതോടെയാണ് വിദ്യാര്‍ത്ഥിയെ പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. കടുത്ത പനിയെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ ഇന്ന് ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദ്യാര്‍ത്ഥി സംശയം പ്രകടിപ്പിച്ചതോടെ ശരീരസ്രവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാഫലം എത്തിയതിനു ശേഷമേ നിപയാണോ എന്ന് സ്ഥിരീകരിക്കാനാവൂ.

നേരത്തെ കോഴിക്കോട് നാല് പേര്‍ക്ക് നിപ സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ രണ്ട് പേര്‍ മരിച്ച ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ഒമ്പത് വയസുകാരനടക്കം രണ്ട് പേര്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനഫലം വന്നതിന് പിന്നാലെയാണ് നിപ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മരിച്ച ഒരാളുടെ സാംപിളും ചികിത്സയിലുള്ള രണ്ട് പേരുടെ സാംപിളുകളുമാണ് പോസിറ്റീവായത്.
ആഗസ്റ്റ് 30 ന് മരിച്ചയാളുകളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. ഇദ്ദേഹമായിരിക്കാം രോഗത്തിന്റെ ഉറവിടം എന്നാണ് അനുമാനം. തിങ്കളാഴ്ച മരിച്ച രോഗിയും ഇയാളും ഒരേ സമയം ഒരു മണിക്കൂറോളം ഒരു ആശുപത്രിയില്‍ ഉണ്ടായിരുന്നു. രോഗം ബാധിച്ച് മരിച്ചവരുടെ സമ്പര്‍ക്ക് പട്ടികയില്‍ 168 പേരാണ് ഉള്ളത്. ആദ്യത്തെ കേസില്‍ 158 പേരും രണ്ടാമത്തെ കേസില്‍ 10 പേരുമാണ് ഉള്ളത്.
സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരില്‍ 127 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. രോഗ ബാധിതരുടേയും സമ്പര്‍ക്ക പട്ടികയിലുള്ളവരുടേയും റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും എന്നും ബുധനാഴ്ച കേന്ദ്ര സംഘം കേരളത്തില്‍ എത്തുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലും ഈ സാംപിളുകള്‍ പോസിറ്റാവായിരുന്നു.

എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണത്തിന് പൂനെയിലെ ഫലം വേണം എന്നാണ് ചട്ടം. രോഗം ബാധിച്ച് മരിച്ച രണ്ട് പേരും വിദേശത്ത് നിന്ന് നാട്ടിലെത്തിയവരാണ്. ആദ്യം രോഗം വന്ന് മരിച്ചയാളുടെ ഭാര്യാസഹോദരനും മകനുമാണ് ചികിത്സയിലുള്ളത്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നും കോഴിക്കോട് ജില്ലയില്‍ എല്ലാവരും മാസ്‌ക് ധരിക്കണം എന്നും വീണ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. സമീപത്തെ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.












Click it and Unblock the Notifications