എന്താണ് വവ്വാല് സര്‍വേ, കണ്ടെത്തേണ്ടത് ഇക്കാര്യങ്ങള്‍, നിപ വന്ന വഴിയും കണ്ടെത്തണം
കോഴിക്കോട്: കേരളത്തില്‍ ഒരിക്കല്‍ കൂടി നിപ ഭീതി പടര്‍ത്തുന്ന സാഹചര്യത്തില്‍ വവ്വാല് സര്‍വേയ്ക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍. അത്യന്തം ദുഷ്കരമായ ഒരു ശ്രമമാണിത്. ഐസിഎംആറിന്റെ നേതൃത്വത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ പഠനത്തില്‍ കേരളം അടക്കമുള്ള ഒന്‍പത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്.
മുമ്പ് നിപയ്ക്ക് കാരണമായ വൈറസ് ഇപ്പോഴും വവ്വാലുകളില്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ വിദഗ്ധര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലാണ് വവ്വാല് സര്‍വേ നടത്താന്‍ തീരുമാനിച്ചത്. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വവ്വാലുകളിലെ വിവിധ വൈറസുകളുടെ സാന്നിധ്യത്തെ കുറിച്ച് പഠനം ആരംഭിച്ചിരിക്കുകയാണ്. പേരാമ്പ്രയില്‍ എന്‍ഐവി നടത്തിയ പഠനത്തില്‍ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വവ്വാലുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചാണ് പഠനം നടത്തുന്നത്. കുറച്ച് സങ്കീര്‍ണതകള്‍ ഉള്ള കാര്യമാണിത്. കേരളത്തില്‍ 48 ഇനം വവ്വാലുകളാണ് ഉള്ളത്. അതിന്റെ സാമ്പിള്‍ ശേഖരണവും പരിശോധനയും നടന്നുകൊണ്ടിരിക്കുകയാണ്. അറുപതില്‍ അധികം വൈറസുകളാണ് ജീവികളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതായി കണ്ടെത്തിയത്. ഇതില്‍ വവ്വാലില്‍ നിന്ന് പടരുന്നവയാണ് കണ്ടെത്തേണ്ടത്. അത് പഠനത്തില്‍ നിര്‍ണായകമാകും.
പ്രധാനമായും കാട്ടിലും, നാട്ടിന്‍പുറങ്ങളിലും, രാത്രികളില്‍ കാണപ്പെടുന്ന പഴംതീനി വവ്വാലുകളിലാണ് പഠനം നടത്തുന്നത്. ഇവയുടെ കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം, എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് വ്യാപിക്കുക. വവ്വാലില്‍ നിന്ന് തന്നെയാണോ നിപ വൈറസ് ബാധിച്ചതെന്ന് പക്ഷേ ഇതുവരെ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. ഈ പഠനം ശരിക്കും അതിന് വേണ്ടിയുള്ളതാണ്.
വവ്വാല് സമ്പര്‍ക്കമുള്ള പഴം കഴിച്ചാല്‍ നിപ പകരുമോ എന്നതിലും പഠനം നടക്കുന്നുണ്ട്. അതേസമയം നിപയെ തുടര്‍ന്ന് മരിച്ച ഹാരിസിന്റെ വീട്ടില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള സംഘമാണ് എത്തിയത്. വീട്ടില്‍ നിന്നും, പരിസരത്ത് നിന്നുമായി വവ്വാല് കടിച്ച അടയ്ക്കകളും, മറ്റ് പഴവര്‍ഗങ്ങളും സംഘം ശേഖരിച്ചു.
അതേസമയം വൈറസിന്റെ ഉറവിടം കണ്ടെത്തുക എന്ന ശ്രമകരമായ കാര്യവും ഇതിലുണ്ട്. 2018ലും ഇത്തരം ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും അത് പരാജയപ്പെടുന്നതാണ് കണ്ടത്. നിപയുടെ ഉറവിടം കണ്ടെത്തേണ്ടത് രോഗവ്യാപനത്തെ തടയുന്നതില്‍ ഏറ്റവും നിര്‍ണായക കാര്യമാണ്.
മരുതോങ്കര, ആയഞ്ചേരി, ജാനകി കാട് മേഖലയില്‍ അടക്കം വവ്വാലുകളുടെ കേന്ദ്രമാണ്. ഇവിടെയാണ് പ്രധാനമായും സര്‍വേ നടക്കുക. ഒരുപക്ഷേ ഇതിലൂടെ ഉറവിടം കണ്ടെത്താന്‍ സാധിച്ചേക്കും എന്നാണ് പ്രതീക്ഷ. വിവിധ നിയന്ത്രണങ്ങളും കോഴിക്കോട് നഗരത്തില്‍ അടക്കം ഉണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടക്കം രണ്ട് ദിവസം അവധി നല്‍കിയിട്ടുണ്ട്.
അതേസമയം വവ്വാല് സര്‍വേയില്‍ വന്‍ പാളിച്ചകളാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ വവ്വാല് സര്‍വയലന്‍സ് സര്‍വേ നടത്തണമെന്ന നിര്‍ദേശം അവഗണിച്ചിരിക്കുകയാണ്. മലബാര്‍ മേഖലയില്‍ വവ്വാലുകളെ നിരീക്ഷിച്ച് നിപ സാഹചര്യം വിലയിരുത്തണമെന്ന് നിര്‍ദേശമുണ്ടായിരുന്നു.
സംസ്ഥാന ആനിമല്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയാണ് ഇക്കാര്യം നിര്‍ദേശിച്ചത്. എന്നാല്‍ അതൊന്നും പാലിക്കപ്പെട്ടില്ല. ഇനിയും ഇതില്‍ വീഴ്ച്ച പാടില്ലെന്നാണ് ആവശ്യം. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ഏജന്‍സി എന്ന പ്രത്യേക വിഭാഗം രൂപീകരിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications