• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോനെ പൃഥ്വീ, ആസിഖേ ആ പൂതി എട്ടാക്കി മടക്കി കീശേലിട്ടേയ്ക്ക്! ഭീഷണിയുമായി കെപി ശശികല!

കൊച്ചി: സംവിധായകന്‍ ആഷിഖ് അബു വാരിയംകുന്നന്‍ എന്ന സിനിമ പ്രഖ്യാപിച്ചത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ വിവാദം കത്തുകയാണ്. വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാക്കുന്നത് ഏറ്റവും കൂടുതല്‍ ചൊടിപ്പിച്ചിരിക്കുന്നത് സംഘപരിവാറുകാരെയാണ്.

ചിത്രത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി എത്തുന്ന നടന്‍ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ രൂക്ഷമായ സൈബര്‍ ആക്രമണമാണ് അഴിച്ച് വിട്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനെ വരെ ആക്രമിക്കുന്നതിലേക്ക് സൈബര്‍ ആക്രമണം എത്തി നില്‍ക്കുന്നു. അതിനിടെ സിനിമയ്‌ക്കെതിരെ ഭീഷണി മുഴക്കിയിരിക്കുകയാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല.

ഫുത്തി എപ്പടി?

ഫുത്തി എപ്പടി?

കെപി ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' 2021 ലേക്ക് വാരിയൻ ക്കുന്നൻ പുനരവതരിക്കുന്നത്രെ! നായകനും സംവിധായകനും ഹർഷോന്മാദത്തിലാണ്. വിവാഹാലോചന നടക്കും മുൻപ് കുട്ടിയുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തിയതിന്റെ ഉദ്യേശം വ്യക്തം' സംഘപരിവാറുകാർ കേറിക്കൊത്തും മതേതരർ രക്ഷയ്കെത്തും മുഖ്യനും പ്രതിപക്ഷനും ഞാൻ ലച്ചിപ്പോം എന്നും പറഞ്ഞ് ഓതിരം കടകം മറിയും. സിനിമ രക്ഷപ്പെടും! ഫുത്തി എപ്പടി?

കാശിന് കൊള്ളാത്ത സിനിമ

കാശിന് കൊള്ളാത്ത സിനിമ

അവരെ കുറ്റം പറയാൻ പറ്റ്വോ? മീശയെന്ന മൂന്നാം കിട നോവൽ രക്ഷപ്പെട്ടതങ്ങനെയല്ലേ? തിയേറ്ററിൽ ഒരു ചലനവുമുണ്ടാക്കാത്ത ഒരു സിനിമ ഇറങ്ങിയ ദിവസം തന്നെ എന്നെ ഒരാൾ വിളിക്കുന്നു. അതിൽ ആറ്റുകാൽ പൊങ്കാലയെ മോശമായി ചിത്രീകരിച്ചിട്ടുണ്ട് ടീച്ചർ ഉടനെ പ്രതികരിക്കണം. ഞാൻ സിനിമാരംഗത്തുള്ള ചിലരെ വിളിച്ചു അവർ പറഞ്ഞു അത് കാശിന് കൊള്ളാത്ത സിനിമയാണ്. ഉടനെ പെട്ടീൽ കേറും. അപ്പോഴാണ് ഉദ്ദേശം മനസ്സിലായത്.

cmsvideo
  വാരിയംകുന്നന്‍ പ്രഖ്യാപനത്തിന് പിറകെ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം | Oneindia Malayalam
  നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം

  നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം

  ആലുവായിലെ സിനിമാ സെറ്റ് കത്തിപ്പിച്ചത് എന്തിനാണെന്ന് മലയാളി തിരിച്ചറിഞ്ഞു.. അതോണ്ട് മോനെ പൃഥ്വീ , ആസിഖേ ആ പൂതി എട്ടാക്കി മടക്കി കീശേലിട്ടേയ്ക്ക് ! ഞങ്ങൾ പ്രതികരിക്കും.. വേറിട്ടൊരു പ്രതികരണം ! നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം ! 1921 ലെ പ്പോലെ ഒടുങ്ങിത്തിരാൻ ഈ 2021 ൽ ഹിന്ദുക്കൾ തയ്യാറല്ല! ആസിഖേ സംവിധാനിച്ചോളു.....കാണാം''

  സിനിമയുമായി അലി അക്ബറും

  സിനിമയുമായി അലി അക്ബറും

  അതേസമയം ബിജെപി അനുകൂലിയായ സംവിധായകൻ അലി അക്ബർ ആഷിഖ് അബു ചിത്രത്തിന് മറുപടിയായി മറ്റൊരു ചിത്രം വാരിയംകുന്നത്ത് അഹമ്മദ് ഹാജിയുടെ ജീവിതം പ്രമേയമാക്കിയെടുക്കുമെന്ന് ഫേസ്ബുക്കിൽ പ്രഖ്യാപിച്ചിട്ടുണ്ട്. '1921 പുഴമുതൽ പുഴ വരെ ഒഴുകിയ രക്തപ്പുഴയും, മാനഭംഗവും, കൊള്ളയും അധിനിവേശവും വെള്ളപൂശാൻ നിന്നാൽ അത് ശുദ്ധതയയോടെ പറയാൻ മുൻകൈയ്യെടുക്കേണ്ടിവരും' എന്നാണ് അലി അക്ബർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

  എതിർത്ത് ബിജെപിയും

  എതിർത്ത് ബിജെപിയും

  ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോനും കഴിഞ്ഞ ദിവസം ആഷിഖ് അബു-പൃഥ്വിരാജ് ചിത്രത്തിന് എതിരെ രംഗത്ത് വന്നിരുന്നു. ചിത്രത്തിൽ നിന്ന് പൃഥ്വിരാജ് പിൻമാറണം എന്നാണ് ബി രാധാകൃഷ്ണ മേനോൻ ആവശ്യപ്പെട്ടത്. ബി രാധാകൃഷ്ണ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' 1921 ൽ ഏറനാട് വള്ളുവനാട് താലൂക്കുകളിൽ നടന്ന ഹിന്ദു വേട്ടയെ ഇടതു ചരിത്രകാരന്മാരും മുസ്ലീംപക്ഷ വാദികളും വിളിക്കുന്ന ഓമനപ്പേരാണ് മലബാർ കലാപം എന്നത്.

  ഹിന്ദുക്കളെ കൊന്നൊടുക്കി

  ഹിന്ദുക്കളെ കൊന്നൊടുക്കി

  അതു വിപ്ലവമോ സ്വാതന്ത്ര്യസമരമോ ഒന്നുമല്ല, കേവലം ഇസ്ലാമിക ഫാസിസം മാത്രമാണ്. അതിനെ സ്വാതന്ത്ര്യസമരം ആക്കാനും വെള്ളപൂശാനും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിക ഫാസിസ്റ്റുകൾ നിരന്തരം ശ്രമിച്ചു വരികയായിരുന്നു. മലബാറിലെ നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയ ആ ക്രൂരകൃത്യത്തെ പൊലിപ്പിച്ചു കാണിക്കുവാൻ വേണ്ടിയാണ് അവരുടെ നേതാവ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ്നെ വിപ്ലവകാരി ആക്കി അവതരിപ്പിക്കുന്നത്.

  പൃഥ്വിരാജ് സുകുമാരൻ പിൻവാങ്ങണം

  പൃഥ്വിരാജ് സുകുമാരൻ പിൻവാങ്ങണം

  കേവലം ബിൻലാദൻറെ പൂർവ്വ രൂപമായ ഒരു ഇസ്ലാമിക ഫാസിസ്റ്റ് മാത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്, ആലി മുസ്ലിയാർ എന്നിവർ. അവരെ വെള്ളപൂശി അവതരിപ്പിക്കുവാനുള്ള തീവ്രവാദികളുടെ ശ്രമത്തെ ജനങ്ങൾ ചെറുക്കുക തന്നെ ചെയ്യും. അത്തരത്തിലുള്ള ശ്രമങ്ങളിൽ നിന്ന് പൃഥ്വിരാജ് സുകുമാരൻ പിൻവാങ്ങണം. അല്ലെങ്കിൽ ചരിത്രം നിങ്ങളെ ഒറ്റുകാരൻ എന്ന് രേഖപ്പെടുത്തും''.

  ഫേസ്ബുക്ക് പോസ്റ്റ്

  കെപി ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

  English summary
  KP Sasikala, President of Hindu Aikya Vedi threatens Aashiq Abu and Prithviraj
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X