കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുധാകരന്‍ അയഞ്ഞില്ല: കെപി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിടുന്നു, ഇടതുപക്ഷത്തേക്ക് എന്ന് സൂചന

Google Oneindia Malayalam News

തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് വലിയ അസ്വാരസ്യങ്ങളായിരുന്നു സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തില്‍ ഉണ്ടായത്. നേതാക്കള്‍ പരസ്യവിമര്‍ശനവുമായി രംഗത്ത് എത്തിയതോടെ കെപിസിസിക്ക് ശക്തമായ അച്ചടക്ക നടപടികളും സ്വീകരിക്കേണ്ടി വന്നു. പിഎസ് പ്രശാന്ത്, കെപി അനില്‍കുമാര്‍, ശിവദാസന്‍ നായര്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള തീരുമാനം ഉണ്ടാവുന്നത് അങ്ങനെയാണ്.

ഇതില്‍ പിഎസ് പ്രശാന്ത് പിന്നീട് സിപിഎമ്മില്‍ ചേരുകയും ചെയ്തു. ശിവദാസന്‍ നായര്‍ നല്‍കിയ വിശദീകരണം അംഗീകരിച്ച് അദ്ദേഹത്തിനെതിരായ അച്ചടക്ക നടപടികള്‍ മരവിപ്പിക്കാനുള്ള നീക്കത്തിലാണ് കെപിസിസി നേതൃത്വം. അതേസമയം കെപി അനില്‍കുമാറിനെതിരായ അച്ചടക്ക നടപടി പിന്‍വലിക്കാന്‍ നേതൃത്വം തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസ് വിട്ടേക്കുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഒരു സ്ട്രാറ്റജിയോ പ്ലാനിങ്ങോ ഇല്ലാത്ത മത്സരാര്‍ത്ഥിയാണ് ഭാഗ്യലക്ഷ്മി; 100% ജനുവിന്‍: സന്ധ്യ മനോജ്ഒരു സ്ട്രാറ്റജിയോ പ്ലാനിങ്ങോ ഇല്ലാത്ത മത്സരാര്‍ത്ഥിയാണ് ഭാഗ്യലക്ഷ്മി; 100% ജനുവിന്‍: സന്ധ്യ മനോജ്

ഡിസിസി

ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക പുറത്ത് വന്നതിന് പിന്നാലെ നേതൃത്വത്തിന് നേര്‍ക്ക് വലിയ വിമര്‍ശനമായിരുന്നു കെപി അനില്‍കുമാര്‍ നടത്തിയത്. ഇതിന് പിന്നാലെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള കെ സുധാകരന്റെ ഉത്തരവും എത്തി. എന്നാല്‍ ഇതിന് ശേഷവും അദ്ദേഹം തന്റെ നിലപാട് മാറ്റാന്‍ തയ്യാറായില്ല.

എന്താ ചെയ്യ മഴ കണ്ടാല്‍ നനയ​ണം: പുത്തന്‍ ചിത്രങ്ങളുമായി നടി അമേയ മാത്യു

കോഴിക്കോട് എംപി

അച്ചടക്ക നടപടി എടുത്തതിന് പിന്നാലെ കോഴിക്കോട് എംപി എംകെ രാഘവനെതിരേയും കെപിസിസി പ്രസിഡന്റ് സുധാകരനെതിരേയും രൂക്ഷമായ വിമര്‍ശനമായിരുന്നു അനില്‍കുമാര്‍ നടത്തിയത്. കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം എംകെ രാഘവനാണ്. പറഞ്ഞത് യാഥാര്‍ത്ഥ്യങ്ങളാണ് തിരുത്തി പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ശരിയായ മാതൃക

തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത് ശരിയായ മാതൃകയില്‍ അല്ല. എന്തിന്റെ പേരിലാണ് ഇപ്പോൾ വിശദീകരണം പോലും ചോദിക്കാതെയുള്ള നടപടിയെന്നാണ് ചോദ്യം, ഇപ്പോഴും എഐസിസി അം​ഗമായ തനിക്കെതിരെ എഐസിസിയുടെ അംഗീകാരമില്ലാതെ നടപടി വരുന്നത് എങ്ങനെയാണെന്നും ചോദിച്ച് അനില്‍കുമാര്‍ എഐസിസിക്ക് പരാതി നല്‍കുമെന്നും പറഞ്ഞിരുന്നു.

അനുനയ നീക്കം

എന്നാല്‍ പിന്നീട് അനുനയ നീക്കത്തിന്റെ ഭാഗമെന്നോണം കെപി അനില്‍കുമാര്‍ തന്റെ വിമര്‍ശനത്തിലെ വിശദീകരണം കെപിസിസി നേതൃത്വത്തിന് നല്‍കി. എന്നാല്‍ ശിവദാസന്‍ നായര്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടെ വിശദീകരണത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയ കെപിസിസി അനില്‍കുമാറിനെതിരെ ശക്തമായ നടപടി സ്വീകരിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നു.

ശക്തമായ നടപടി

ഒരു ഗ്രൂപ്പിന്റെയും വക്താവ് അല്ലാത്തതിനാല്‍ കെപി അനില്‍കുമാറിനെതിരായ നടപടി നേതൃത്വത്തിന് കുറച്ച് കൂടി എളുപ്പമാണ്. ഗ്രൂപ്പുകളുടെ ഭാഗത്ത് നിന്നുള്ള എതിര്‍പ്പ് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നത് ഉള്‍പ്പടേയുള്ള ശക്തമായ നടപടിക്കാണ് കെപിസിസി ഒരുങ്ങുന്നത്.

11 മണിയോടെ

നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള ശക്തമായ തീരുമാനം ഉണ്ടാവുമെന്ന സൂചന പുറത്ത് വന്നതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്നുള്ള രാജിക്ക് കെപി അനില്‍കുമാറും ഒരുങ്ങുന്നത്. ഇന്ന് 11 മണിയോടെ വിളിച്ച് ചേര്‍ക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ തന്റെ നിലപാട് അദ്ദേഹം പ്രഖ്യാപിച്ചേക്കും.

കെപിസിസി

മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന കെപി അനില്‍കുമാര്‍ സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കെപി അനില്‍കുമാര്‍ വിഎം സുധീരന്‍ അധ്യക്ഷനായി എത്തിയതോടെയായിരുന്നു കെപിസിസിയില്‍ ഉന്നത് പദവി ലഭിച്ചത്.

സിപിഎം

കോണ്‍ഗ്രസ് നേതാക്കള്‍ സമുദായ നേതാക്കളുടെ അടുക്കള നിരങ്ങാന്‍ പോവരുതെന്ന അദ്ദേഹത്തിന്റെ പ്രസ്താവന നേരത്തെ വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു കെപി അനില്‍കുമാറിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി നഷ്ടമായത്. 2011 നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊയിലാണ്ടിയില്‍ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കോണ്‍ഗ്രസ് വിടുന്ന കെപി അനില്‍കുമാര്‍ ഇടതുപക്ഷത്തേക്ക് എത്തിയെക്കുമെന്നാണ് സൂചന

മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ താരം കോണ്‍ഗ്രസിലേക്ക്; 'എക്കാലത്തും കോണ്‍ഗ്രസ് ആശയക്കാരന്‍'മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ താരം കോണ്‍ഗ്രസിലേക്ക്; 'എക്കാലത്തും കോണ്‍ഗ്രസ് ആശയക്കാരന്‍'

Recommended Video

cmsvideo
കൊവിഡിൽ സർക്കാരിൻ്റെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടി ഡോ എസ് എസ് ലാൽ

English summary
KPCC general secretary KP Anilkumar to leaves Congress: May join CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X