'പിണറായി വിജയന് റെയിൽ പദ്ധതിയിൽ കൃത്യമായ ലക്ഷ്യങ്ങൾ ഉണ്ട്'; വിമർശനവുമായി കെ.സുധാകരൻ
'പിണറായി വിജയന് റെയിൽ പദ്ധതിയിൽ കൃത്യമായ ലക്ഷ്യങ്ങൾ ഉണ്ട്'; വിമർശനവുമായി കെ.സുധാകരൻ
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം ഉന്നയിച്ച് കെ പി സി സി പ്രസിഡന്റ് കെ.സുധാകരൻ. കമ്മിഷൻ അടിക്കുന്നതിൽ ഡോക്ടറേറ്റ് എടുത്ത പിണറായി വിജയന് കെ റെയിൽ പദ്ധതിയിൽ കൃത്യമായ ലക്ഷ്യങ്ങൾ ഉണ്ടെന്ന് പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. ലാവലിൻ പദ്ധതിയിൽ കമ്മിഷൻ ആയി കോടികൾ അടിച്ചു മാറ്റി അതു തെളിയിച്ചയാളാണ് പിണറയി. അഞ്ചു വർഷവും കമ്മിഷൻ വാങ്ങി നാടു കൊള്ളയടിച്ച ആളാണെന്നും സുധാകരൻ വിമർശിച്ചു.
ഇപ്പോൾ അടിച്ചു മാറ്റാനുള്ള അവസാനത്തെ വഴിയായി കണ്ടിരിക്കുകയാണ് കെ റെയിൽ. രണ്ടു ലക്ഷം കോടി രൂപ ചെലവ് വരുന്ന പദ്ധതി നടപ്പാക്കണം എന്നു വാശി പിടിക്കുമ്പോൾ ഒന്നുകിൽ അദ്ദേഹത്തിനു തലയ്ക്കു സുഖമില്ലെന്നും അല്ലെങ്കിൽ കൃത്യമായ ലക്ഷ്യമുണ്ടെന്ന് മനസ്സിലാക്കാമെന്നും സുധാകരൻ കുറ്റപ്പെടുത്തി.

അദ്ദേഹം എന്തെങ്കിലും ചെയ്യാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതിനെ നേരിടാൻ യൂത്ത് കോൺഗ്രസും കെഎസ്‌യുവും മതിയെന്നും തൃക്കാക്കരയിൽ ഒരു പ്രശ്നവുമില്ലാതെ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്നും നന്നായി പണിയെടുക്കുമെന്നും സുധാകരൻ പറഞ്ഞു.
അതേ സമയം, കെ റെയിൽ വിഷയത്തിൽ ഇ. ശ്രീധനനും ഇന്നലെ പിണറായിയെ വിമർശിച്ചിരുന്നു. മുഖ്യമന്ത്രിയ്ക്ക് ഈ പദ്ധതിയിൽ വല്ലാത്ത പിടി വാശി ആണെന്ന് ഇ ശ്രീധരന്‍ അതി രൂക്ഷമായി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ;- മുഖ്യമന്ത്രി ഇക്കാര്യത്തിൽ പിടി വാശി ആണ് കാണിക്കുന്നത്. ഈ പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ ഇവിടുത്തെ ഉദ്യോഗസ്ഥര്‍ പരാജിതരാണ്.
പദ്ധതിയെ കുറിച്ച് ഉദ്യോഗസ്ഥര്‍ വേണ്ട വിധത്തിൽ മുഖ്യമന്ത്രിയെ കാര്യങ്ങള്‍ പറഞ്ഞ് ധരിപ്പിക്കുന്നില്ല. നമ്മുടെ കേരളത്തിലെ ബ്യൂറോക്രസിയും പരാജയം ആണെന്ന് ശ്രീധരന്‍ കടുത്ത ഭാഷയിൽ വിമർശിച്ചു.കേരളത്തിന്റെ സാഹചര്യങ്ങൾ കണക്കിലെടുത്ത് നിലത്ത് കൂടി സഞ്ചരിക്കുന്ന അതി വേഗ പാത നല്ലതല്ല. പകരം, കേരളത്തിന് നല്ലത് ആകാശ പാത ആണ്. എന്നിരുന്നാലും , ഈ പദ്ധതിയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകുമെന്ന് പ്രതീക്ഷ എനിക്ക് ഇല്ല. കേരളത്തിൽ വരാനിരിക്കുന്ന സിൽവർ ലൈൻ പദ്ധതിയുടെ എല്ലാ ദോഷ വശവും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ ഉൾപ്പെടുത്തി.
അതേ സമയം, ഇത്തരം റെയില്‍വേ പദ്ധതികൾ കേന്ദ്ര സർക്കാരിന്റെ അനുമതി ഇല്ലാതെ നടപ്പാക്കാനാവില്ല. സി പി എമ്മി ല്‍ പലര്‍ക്കും പദ്ധതിയോട് എതിര്‍പ്പ് ഉണ്ട് ഈ എതിർപ്പ് പ്രകടമാണ്. എന്നാ, തന്‍റെ എതിര്‍പ്പിന് പിന്നില്‍ രാഷ്ട്രീയം ഇല്ല. പകരം നാടിന് ആവശ്യം മുള്ള പദ്ധതി എങ്കില്‍ രാഷ്ട്രീയം നോക്കില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി എന്തിന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ് സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ഇ ശ്രീധരന്‍ ചോദിച്ചത്. വിഷയത്തിൽ കടുത്ത രീതിയിലുളള വിമർശന ഭാഷയാണ് ശ്രീധരൻ ഉന്നയിച്ചത്. സർക്കാർ എന്തിനാണ് വസ്തുതകൾ മറച്ചു വയ്ക്കുന്നു. സർക്കാർന ചെലവ് കുറച്ചു കാണിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പാക്കിയാൽ കേരളം വിഭജിക്കപ്പെടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഇ ശ്രീധരന്‍ അറിയിച്ചിരുന്നു
പദ്ധതി നിലവില്‍ വന്നാല്‍ കുട്ടനാടിന് സമാനമായ വെള്ളപ്പൊക്കം പദ്ധതി മേഖലയിൽ ഉണ്ടാകും. നിലവിലെ എസ്റ്റിമേറ്റ് തുക കുറച്ചാണ് കാണിച്ചിരിക്കുന്നതെന്നും ഇ ശ്രീധരൻ പറഞ്ഞിരുന്നു. പദ്ധതിയിൽ ഉടനീളം എണ്ണൂറോളം ആർ ഒ ബികൾ നിർമിക്കേണ്ടതായി വരും. ഇതിന് 16000 കോടി ചെലവ് വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു












Click it and Unblock the Notifications