മടിയന്‍മാരായ നേതാക്കളെ പുറത്താക്കും; പദവി അലങ്കാരം മാത്രമാവരുത്: കെ സുധാകരന്‍ കടുപ്പിക്കുന്നു
പാലക്കാട്: വിമര്‍ശനങ്ങളും അസ്വാരസ്യങ്ങളും ശക്തമാണെങ്കിലും പാര്‍ട്ടിയിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുമായി ശക്തമായ നിലയില്‍ തന്നെ മുന്നോട്ട് പോവുകയാണ് കെ സുധാകരന്‍. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിച്ച് പട്ടിക പുറത്ത് വിടാന്‍ കഴിയുമെന്നാണ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍.
ഇതോടൊപ്പം തന്നെയാണ് യൂണിറ്റ് കമ്മിറ്റി രൂപീകരണം ഉള്‍പ്പടേയുള്ള പദ്ധതികളും മറുവശത്ത് ശക്തമായി മുന്നോട്ട് പോവുന്നത്. എത്ര വലിയ നേതാക്കള്‍ ആണെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കാന്‍ തയ്യാറല്ലെങ്കില്‍ പദവി ഒഴിയാന്‍ തയ്യാറാവണമെന്ന ശക്തമായ മുന്നറിയിപ്പും കെ സുധാകരന്‍ എല്ലാവര്‍ക്കും നല്‍കുന്നു.

പാർട്ടി പദവി അലങ്കാരമായി കൊണ്ടു നടക്കുന്ന പണി ഇനി കോൺഗ്രസിൽ പറ്റില്ലെന്നാണ് കെ സുധാകന്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇത്തരത്തില്‍ പദവി കേവലം ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നവരാണ് പാര്‍ട്ടിയെ ഈ അവസ്ഥയില്‍ എത്തിച്ചത്. പാര്‍ട്ടി ജനങ്ങളില്‍ അകലുന്നതിന് ഇവരുടെ മനോഭാവം കാരണമായെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
സാരിയില്‍ അതീവ സുന്ദരിയായി നിക്കി ഗല്‍റാണി: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

നേതാക്കളെ കൊണ്ട് ഒന്നുകില്‍ പണിയെടുപ്പിക്കും അല്ലെങ്കില്‍ പുറത്താക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്കാവും പാര്‍ട്ടിയില്‍ അവസരവും സംരക്ഷണവും ഒരുക്കുക. ഗ്രൂപ്പ് പരിഗണന ആര്‍ക്കും ഉണ്ടാവില്ല. പ്രതസന്ധി ഘട്ടത്തില്‍ പാര്‍ട്ടിക്ക് മുറിവേല്‍പ്പിച്ച് പുറത്തുപോയവരെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമെങ്കിലും അന്നത്തെ സാഹചര്യം കൂടി പരിഗണിക്കും.

പാര്‍ട്ടിക്കെതിരെ സംസാരിച്ച് പാർട്ടിയിൽനിന്നു പുറത്തായാലും ധൈര്യമായി തിരിച്ചു കയറാം എന്ന പഴയ രീതി ഇനി തുടരാന്‍ സാധിക്കില്ല. പാർട്ടിയെ ഏറെ ചതിച്ചാണു പോയതെങ്കിൽ അക്കാര്യവും പരിഗണിക്കേണ്ടിവരും. അവരെ എടുക്കേണ്ടതുണ്ടോയന്ന കാര്യത്തില്‍ വലിയ ചര്‍ച്ചകള്‍ തന്നെ വേണ്ടി വരും. കോണ്‍ഗ്രസിലേക്ക് വരാന്‍ ധാരാളം ആളുകള്‍ ആഗ്രഹിക്കുന്നുണ്ട്. ഇവരെ ഉള്‍പ്പെടുത്തുന്നതില്‍ അടക്കം കൂട്ടായ ചര്‍ച്ചയുണ്ടാവുമെന്നും കെ സുധാകരന്‍ പറഞ്ഞു. പാലക്കാട് ഡിസിസി നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടിക്കു സംഭവിച്ച ബലക്ഷയത്തെക്കുറിച്ചു കോൺഗ്രസ് അറിയാതെപോയി എന്നത് ഒരു നല്ല രാഷ്ട്രീയ സംഘടനയ്ക്ക് ചേര്‍ന്ന കാര്യമല്ല. കഴിഞ്ഞ 10-15 വര്‍ഷങ്ങള്‍ക്ക് ഇടയിലാണ് ഇത്രയും ദുര്‍ബലമായ രാഷ്ട്രീയ സാഹചര്യത്തിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് പോയത്. പിണറായി വിജയന്‍ സര്‍ക്കാറിന് തുടര്‍ഭരണം ഉണ്ടാവുമെന്ന് ആരും പ്രതീക്ഷിച്ചില്ല. എന്നാല്‍ അങ്ങനെ പ്രതീക്ഷിക്കേണ്ടതായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ വ്യക്തമായ സൂചനകള്‍ ഉണ്ടായിരുന്നു. പാര്‍ട്ടിയുടെ കഴിവും കഴിവ് കേടുമൊക്കെ അപ്പോള്‍ തന്നെ വ്യക്തമായിരുന്നു. എന്നിട്ടും പ്രശ്നങ്ങളും പോരായ്മകളും തിരുത്തി മുന്നോട്ടു പോകാൻ സാധിച്ചില്ല. ഇതാണ് പിണറായി സര്‍ക്കാര‍് വീണ്ടും അധികാരത്തില്‍ എത്തുന്നതില്‍ നിര്‍ണ്ണായകമായത്. ഇത് തടയേണ്ടതായിരുന്നവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ആരെങ്കിലുമിട്ട കസേരയിൽ ഇരിക്കാമെന്നു കരുതി വരേണ്ട, വരുന്നവർ കസേരയുമെടുത്ത് കയറി വരണമെന്നായിരുന്നു പാലക്കാട് തന്നെ നടന്ന കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റിയുടെ ഉദ്ഘാടന വേദിയില്‍ അദ്ദേഹം പറഞ്ഞത്. ഇതോടെ പുതിയ യൂണിറ്റ് ഭാരവാഹികൾ കസേരയുമെടുത്തു വേദിയിലേക്കു കയറുകയും ചെയ്തത് പാര്‍ട്ടിയില്‍ പുതിയൊരു ശൈലിയുടെ തുടക്കമായി.

പ്രവര്‍ത്തിക്കാതെ പദവികള്‍ നല്‍കില്ലെന്ന കൃത്യമായ സൂചനയും നേതാക്കള്‍ക്ക് കെ സുധാകരന്‍ നല്‍കുന്നു. അടിത്തട്ടിലെ ദൗർബല്യമാണ് കോൺഗ്രസ് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. രോഗമറിഞ്ഞുള്ള ചികിത്സയാണ് ഇതിന് പരിഹാരം. അത്തരത്തില്‍ ഒരു ചികിത്സയാണ് യൂണിറ്റ് കമ്മറ്റികള്‍. കോൺഗ്രസിന്‍റെ അസ്തിത്വം അരക്കിട്ടുറപ്പിക്കാൻ കോൺഗ്രസ് യൂനിറ്റ് കമ്മിറ്റികള്‍ക്ക് സാധിക്കുമെന്നും കെ പി സി സി പ്രസിഡന്റ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications