കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഞങ്ങളുടെ കുട്ടികളെ ചവിട്ടിയിട്ടുണ്ടെങ്കില്‍ ജയരാജാ, അതിന് പ്രതികാരം ചോദിക്കും'; മുന്നറിയിപ്പുമായി സുധാകരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിച്ചു എന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. ഇതിന് ഇ പി ജയരാജനോട് പ്രതികാരം ചോദിക്കും എന്നും കെ സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തിനുള്ളില്‍ വെച്ച് നടത്തിയ പ്രതിഷേധം വിവാദമായ സാഹചര്യത്തിലാണ് സുധാകരന്റെ പ്രതികരണം.

ഒരു മുഖ്യമന്ത്രി കള്ളക്കടത്ത് കേസില്‍ പ്രതിയായി അപമാനിതനായി നില്‍ക്കുമ്പോള്‍ ജനാധിപത്യപരമായി പ്രതിഷേധം നടത്താനുള്ള അവകാശം കോണ്‍ഗ്രസിന് ഇല്ലേ എന്നും കെ സുധാകരന്‍ ചോദിച്ചു. ഇ പി ജയരാജാനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് എന്നും പ്രതിഷേധിക്കാനെത്തിയ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രിയിലാണെന്നും അദ്ദേഹം ആരോപിച്ചു.

'ഷെയിം ഓണ്‍ യു ഇന്‍ഡിഗോ, ഒരു മുഖ്യമന്ത്രിയ്ക്ക് പോലും സുരക്ഷയില്ലെങ്കില്‍..'! ഇന്‍ഡിഗോയ്‌ക്കെതിരെ പ്രതിഷേധം'ഷെയിം ഓണ്‍ യു ഇന്‍ഡിഗോ, ഒരു മുഖ്യമന്ത്രിയ്ക്ക് പോലും സുരക്ഷയില്ലെങ്കില്‍..'! ഇന്‍ഡിഗോയ്‌ക്കെതിരെ പ്രതിഷേധം

1

'ഞങ്ങളുടെ രണ്ട് കുട്ടികളെ വിമാനത്തില്‍ വെച്ച് അടിച്ച് ബൂട്ടിട്ട് ചവിട്ടി. അവരെ ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജിലേക്കെത്തിച്ചിരിക്കുകയാണ്. ഇ പി ജയരാജന്‍ നേരിട്ടാണ് ഇത് ചെയ്തത്. കയ്യാങ്കളി കളിച്ചതും അക്രമം കാണിച്ചതും എല്ലാം ഇ പി ജയരാജനാണ്. തങ്ങള്‍ ഇതുവരെ അക്രമത്തിന്റെ പാതയിലേക്ക് പോയിട്ടില്ല എന്നും കെ പി സി സി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

2

ഞങ്ങള്‍ക്ക് പൊളിക്കാന്‍ പറ്റിയ സി പി ഐ എമ്മിന്റെ ഓഫീസ് കേരളത്തില്‍ ഉടനീളം ഉണ്ട്. കെ പി സി സി ആസ്ഥാനം വന്ന് അക്രമിച്ചത് സി പി ഐ എമ്മാണ്. ആരാണ് ആക്രമണം നടത്തുന്നത് എന്ന് ജനം വിലയിരുത്തട്ടെ എന്നും കെ സുധാകരന്‍ പഞ്ഞു. തങ്ങള്‍ ഇതുവരെ സമാധാനമായിട്ടാണ് പോയിട്ടുള്ളത് എന്നും നാളെയും അങ്ങനെ തന്നെയായിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

3

എന്നാല്‍ ജയരാജനോട് ഒരു കാര്യം പറയാനുണ്ട് എന്നും നിങ്ങള്‍ ഞങ്ങളുടെ കുട്ടികളെ ചവിട്ടി ഉരുട്ടിയിട്ടുണ്ടെങ്കില്‍ അതിന് പ്രതികാരം ചോദിക്കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയം വേണ്ട എന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. ചെറുപ്പക്കാരായ കുട്ടികളുടെ വികാരമാണ് എന്നും തടഞ്ഞ് നിര്‍ത്താന്‍ തങ്ങള്‍ക്ക് പരിമിതികളുണ്ടായേക്കും എന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

4

അവരുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തില്‍ അക്രമമുണ്ടായാല്‍ തങ്ങള്‍ അതിന് ഉത്തരവാദിയാകില്ല എന്ന് സി പി ഐ എമ്മിനെ ഓര്‍മിപ്പിക്കുന്നു എന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പരസ്പരം ഓഫീസ് പൊളിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനം അന്തസിന് ചേര്‍ന്നതല്ല എന്നും അദ്ദേഹം വ്യക്തമാക്കി. സി പി ഐ എം അക്രമവുമായി മുന്നോട്ട് പോയാല്‍ ആത്മരക്ഷാര്‍ത്ഥം പ്രതികരിക്കേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു.

5

അത്തരം സന്ദര്‍ഭത്തില്‍ കോണ്‍ഗ്രസ് പിശുക്ക് കാണിക്കില്ല എന്നും തങ്ങള്‍ സമാധാനത്തോടെയാണ് പ്രതിഷേധങ്ങള്‍ അത്രയും നടത്തി വരുന്നത് എന്നും കെ പി സി സി അധ്യക്ഷന്‍ വ്യക്തമാക്കി. കെ പി സി സി ആസ്ഥാനം അക്രമിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഉടനീളം നാളെ കരിദിനമായി ആചരിക്കും എന്നും സുധാകരന്‍ അറിയിച്ചു. ഇന്ന് വൈകീട്ട് സി പി ഐ എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിടെയായിരുന്നു കെ പി സി സി ആസ്ഥാനം ആക്രമിക്കപ്പെട്ടത്.

6

ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകര്‍ന്നിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണി ഓഫീസിലിരിക്കെയായിരുന്നു കല്ലേറുണ്ടായത്. താന്‍ ഓഫീസില്‍ പുസ്തകം വായിച്ച് കൊണ്ടിരിക്കുകയായിരുന്നു എന്നും ബഹളം കേട്ട് പുറത്തിറങ്ങിയപ്പോഴേക്കും ബഹളക്കാര്‍ പോയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാനത്തുടനീളം ഇതിന് പിന്നാലെ സംഘര്‍ഷം ശക്തമായി. പല സ്ഥലങ്ങളിലും സി പി ഐ എം - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.

പൊളി പൊളിയേയ്... ഐശ്വര്യ ചോക്ലേറ്റ് ക്വീന്‍ ആയല്ലോ, വൈറല്‍ ചിത്രങ്ങള്‍

English summary
KPCC President K Sudhakaran warn's LDF Convenor EP Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X