Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്ത് കൊണ്ട് ഇവര്‍ പാര്‍ട്ടി വിടുന്നു: നേതൃത്വം ഗൗരവത്തോടെ ചിന്തിക്കണം; യൂത്ത് കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം: കെപി അനില്‍ കുമാര്‍ അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടി വിട്ട് പോയപ്പോള്‍ രൂക്ഷമായ വിമര്‍ശനമായിരുന്നു വിഡി സതീശനും കെ സുധാകരനും ഉള്‍പ്പടേയുള്ള നേതാക്കള്‍ നടത്തിയത്. ആര്‍ക്ക് വേണമെങ്കിലും പാര്‍ട്ടി വിട്ടു പോവാമെന്ന് വിഡി സതീശന്‍ പറഞ്ഞപ്പോള്‍ ചില നേതാക്കള്‍ കെപി അനില്‍കുമാറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചരണങ്ങളുമായി വരെ രംഗത്ത് എത്തി. എന്നാല്‍ കോണ്‍ഗ്രസ് വിട്ടുപോകുന്നവര്‍ മോശക്കാരാണെന്ന അഭിപ്രായമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍എസ് നുസൂര്‍ അഭിപ്രായപ്പെടുന്നത്. പോകുന്നവര്‍ മാലിന്യങ്ങളാണെങ്കില്‍ ഇത്രയും കാലം ഈ മാലിന്യങ്ങള്‍ പേറിയല്ലേ പാര്‍ട്ടി വിജയപരാജയങ്ങള്‍ അനുഭവിച്ചതെന്നും അദ്ദേഹം ചോദിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

പോകുന്നവരൊക്കെ മോശക്കാരാണെന്ന് അഭിപ്രായമില്ല. അവര്‍ക്ക് ഈ പ്രസ്ഥാനത്തെ തള്ളിപ്പറയാനുള്ള സ്വാതന്ത്ര്യത്തെയും എതിര്‍ക്കുന്നില്ല. ഇക്കൂട്ടര്‍ക്ക് സിപിഎമ്മില്‍ സ്വീകാര്യത ഉണ്ടാക്കികൊടുത്തത് ഈ പാര്‍ട്ടിയുടെ ലേബല്‍ ആണല്ലോ? വാര്‍ത്തകളില്‍ അറിഞ്ഞും അറിയാതെയും ഒട്ടേറെ പേര്‍ കോണ്‍ഗ്രസ് വിട്ടുപോകുന്നു. ഒട്ടേറെ സാധാരണപ്പെട്ടവര്‍ കോണ്‍ഗ്രസിലേക്ക് കടന്നുവരുന്നു. പോകുന്നവര്‍ മാലിന്യങ്ങളാണെങ്കില്‍ ഇത്രയും കാലം ഈ മാലിന്യങ്ങള്‍ പേറിയല്ലേ പാര്‍ട്ടി വിജയപരാജയങ്ങള്‍ അനുഭവിച്ചത്. എന്ത് കൊണ്ട് ഇവര്‍ പാര്‍ട്ടി വിടുന്നു. ഇത് നേതൃത്വം ഗൗരവതരമായി ചിന്തിക്കുക തന്നെ വേണം. മുതിര്‍ന്ന നേതാക്കളോട് ഈ വിഷയം രേഖാമൂലം അവതരിപ്പിക്കുക തന്നെ ചെയ്യും. കാരണം ഈ പ്രസ്ഥാനത്തെ തിരികെ കൊണ്ടുവരേണ്ടത് എന്നെപ്പോലെയുള്ള യുവതലമുറയുടെ ഉത്തരവാദിത്തം തന്നെയാണ്.

 congress

വൈകാരിക വിഷയങ്ങളുടെ പേരിലോ കോണ്‍ഗ്രസ് കുടുംബത്തിലെ തര്‍ക്കങ്ങളുടെ പേരിലോ ആരെങ്കിലും ഇവിടം ഉപേക്ഷിക്കാന്‍ മനസുകാണിച്ചാല്‍ അവരെ അനുനയിപ്പിക്കാന്‍ പ്രസ്ഥാനത്തിലെ കാരണവന്മാരായ നേതാക്കള്‍ തയ്യാറാകണം. ഞങ്ങളുടെ കൂടെപ്പിറപ്പുകള്‍ ശുഹൈബിന്റെയും കൃപേഷിന്റേയും ശരത് ലാലിന്റെയും ഘാതകരുടെ കൂടാരത്തിലേക്ക് അറിഞ്ഞുകൊണ്ട് ആരെയും തള്ളിവിടുന്നതിനോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ല. എന്തിന്റെ പേരിലായാലും ഇനി ഈ പാര്‍ട്ടി വിട്ട് മുകള്‍ത്തട്ട് മുതല്‍ കീഴ്ഘടകം വരെ ആരും പുറത്തുപോകുവാന്‍ പാടില്ല. ഈ പാര്‍ട്ടി എന്റേതും നിങ്ങളുടേതുമാണ്. ഇത് നമ്മുടെ ചോരയും നീരും ജീവിതവും നല്‍കിയ പ്രസ്ഥാനമാണ്. -അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നു.

തനിക്ക് രാഷ്ട്രീയ എതിരാളികളില്‍ നിന്നും മര്‍ദ്ദനം ഏല്‍ക്കുന്ന ചിത്രവും യൂത്ത് കോണ്‍ഗ്രസ് നേതാവ് പങ്കുവെച്ചിട്ടുണ്ട്. 'ഈ ഫോട്ടോ ഇവിടെയിടുന്നത് നവമാധ്യമ സുഹൃത്തുക്കള്‍ ആര്‍ക്കെങ്കിലും 'എന്നാല്‍ നീയും പാര്‍ട്ടിക്ക് പുറത്ത് പൊക്കോ' എന്ന് പറയാന്‍ തോന്നിയാല്‍ ആദ്യമേ അവരോട് പറയട്ടെ, രാഷ്ട്രീയജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ ഇതര രാഷ്ട്രീയപ്രസ്ഥാനത്തിലെ സഹോദരങ്ങളുടെ സ്‌നേഹത്തിന്റെ അംശം കാരണം ഇപ്പോഴും കഴിക്കേണ്ടിവരുന്ന മരുന്നുകള്‍ നിര്‍ത്തേണ്ടി വരുന്ന മുറക്ക് അതൊക്കെ ചിന്തിക്കാം. ഈ ഫോട്ടോ അറിയാമെന്നുള്ളവര്‍ക്ക് മനസിലാകും'- എന്നും ഫോട്ടോ പങ്കുവെച്ച് അദ്ദേഹം കുറിക്കുന്നു.

മാസ്കിനുള്ളിലായ താര ദമ്പതിമാര്‍: ഭാര്യമാര്‍ക്കൊപ്പം പൃഥിരാജും ദുല്‍ഖര്‍ സല്‍മാനും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+