കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ പാതയോരത്തെ ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും മാറ്റേണ്ടെന്ന് സര്‍ക്കാര്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ സ്ഥിതി ചെയ്യുന്ന മദ്യവില്‍പന ശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന സുപ്രീംകോടതി വിധിയില്‍ ബാറുകളും ബിയര്‍, വൈന്‍ പാര്‍ലറുകളും ഉള്‍പ്പെടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി നല്‍കിയ നിയമോപദേശം സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇതോടെ ഹോട്ടലുകളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ബാറുകളും ബിയര്‍, വൈന്‍ പാര്‍ലറുകളും ഏപ്രില്‍ ഒന്നിന് മുന്‍പ് മാറ്റി സ്ഥാപിക്കില്ല. അതേസമയം, സുപ്രീംകോടതി വിധി അനുസരിച്ച് ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍നിന്ന് 500 മീറ്റര്‍ മാറ്റിസ്ഥാപിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

alcohol

ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കുന്നത് പലയിടങ്ങളിലും പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്ന പശ്ചാത്തലത്തില്‍ പോലീസ് സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്. മലപ്പുറം ഉപതിരഞ്ഞെടുപ്പിനുശേഷം സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുമെന്നാണ് സൂചന. പുതിയ ബാറുകള്‍ അനുവദിക്കുന്നത് തെരഞ്ഞെടുപ്പില്‍ വിഷയമായേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണിത്.

സംസ്ഥാന പൊലീസ് സേനയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ പരിശീലനത്തിനായി സൃഷ്ടിക്കപ്പെട്ട 1200 താല്‍ക്കാലിക തസ്തികകള്‍ക്ക് ഒരു വര്‍ഷത്തേക്ക് കൂടി തുടര്‍ അനുമതി നല്‍കും. വനംവകുപ്പില്‍ ഒരു ചീഫ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്റെയും 12 ജില്ലാ ആസ്ഥാനങ്ങളിലുമായി 12 അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍മാരുടെയും തസ്തികകള്‍ സൃഷ്ടിക്കും. തെരുവുനായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് മരിച്ച കരുനാഗപ്പള്ളി മാവേലി ഐഷാ മന്‍സിലില്‍ ആമിനയുടെ രണ്ടു മക്കളുടെയും പേരില്‍ 5 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം നടത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.

English summary
kreala govt decided to bar wine shops will not move from National Highway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X