സര്‍ക്കാര്‍ 100 തിയേറ്ററുകള്‍ നിര്‍മ്മിക്കും; ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കെഎസ്എഫ്ഡിസി

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: ചലച്ചിത്ര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലുടനീളം നൂറിലധികം ആധുനിക തിയേറ്റര്‍ കോംപ്ലക്‌സുകള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു. സാംസ്‌കാരിക് വകുപ്പിന് കീഴിലുള്ള കെഎസ്എഫ്ഡിസിയാണ് തിയേറ്റര്‍ നിര്‍മ്മിക്കുന്നത്. കെഎസ്എഫ്ഡിസി തുടങ്ങുന്ന ഫിലിം തീയേറ്ററുകളില്‍ ഒന്ന് പരിയാരത്തായിരിക്കും സ്ഥാപിക്കുക. ടി വി രാജേഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ കെഎസ്എഫ്ഡിസി ഭാരവാഹികള്‍ കഴിഞ്ഞ സ്ഥലം സന്ദര്‍ശിച്ചു.

ആദ്യ ഘട്ടത്തില്‍ 35 കോംപ്ലക്‌സുകളാണ് നിര്‍മിക്കുക. കെഎസ്എഫ്ഡിസി ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നിര്‍മിക്കുന്ന ഫിലിം സിറ്റി പദ്ധതിയുടെ അവതരണവും പുതുതായി നിര്‍മ്മിക്കുന്ന തീയേറ്റര്‍ സമുച്ചയങ്ങള്‍ക്ക് സ്ഥലം വിട്ടുനല്‍കുന്നതിനുളള സമ്മതപത്രങ്ങളുടെ കൈമാറ്റവും കഴിഞ്ഞ ദിവസം നടന്നു.

 ഒന്ന് ഹോം തിയേറ്റര്‍

ഒന്ന് ഹോം തിയേറ്റര്‍

പരിയാരത്ത് രണ്ടു വലിയ തിയേറ്ററുകളും ഒരു ഹോം തിയേറ്ററും കോംപ്ലക്‌സില്‍ ഉണ്ടാകുമെന്ന് ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം പറഞ്ഞു.

 അഞ്ച് കോടി

അഞ്ച് കോടി

അഞ്ച് കോടിയോളം ചെലവ് വരുന്ന തീയേറ്ററിന്റെ പ്രവര്‍ത്തനം പരിയാരത്ത് ഉടന്‍ ആരംഭിക്കും.

മാനേജിങ് ഡയറക്ടര്‍

മാനേജിങ് ഡയറക്ടര്‍

700 ആളുകള്‍ക്ക് ഇരിക്കാന്‍ കഴിയുന്ന തീയേറ്റര്‍ സമുച്ചയാമാണ് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നിര്‍മ്മിക്കുന്ന ഫിലിംസിറ്റിയില്‍ ഉണ്ടാവുകയെന്ന് കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടര്‍ ദീപ ഡി നായര്‍ പറഞ്ഞു.

 സംസ്ഥാനത്തുടനീളം

സംസ്ഥാനത്തുടനീളം

കെഎസ്എഫ്ഡിസിയുടെ സംഘടനാ തീരുമാനമനുസരിച്ച്, സ്ഥല ലഭ്യതയനുസരിച്ച് സംസ്ഥാനത്തുടനീളം 250 സീറ്റുകളുള്ള തീയേറ്ററുകള്‍ നിര്‍മ്മിക്കാനാണ് ആലോചിക്കുന്നത്.

 ആധുനിക സംവിധാനങ്ങള്‍

ആധുനിക സംവിധാനങ്ങള്‍

ഇടിക്കറ്റ് സംവിധാനമുള്‍പ്പെടെ ആധുനിക സംവിധാനങ്ങള്‍ അടങ്ങിയ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തീയേറ്ററുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യത്തിലാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദീപ ഡി നായര്‍ പറഞ്ഞു.

 എകെ ബാലന്‍

എകെ ബാലന്‍

കഴിഞ്ഞ ദിവസം നോര്‍ത്ത പറവൂറിലെ ചിത്രാഞ്ജലി തീയേറ്ററില്‍ നടന്ന ചടങ്ങില്‍ സംസ്‌കാരിക മന്ത്രി എകെബാലന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരില്‍നിന്നു സമ്മതപത്രങ്ങള്‍ ഏറ്റുവാങ്ങി.

ഗ്രാമപഞ്ചായത്തുകള്‍

ഗ്രാമപഞ്ചായത്തുകള്‍

പുനലൂര്‍, കായംകുളം, ഏറ്റുമാനൂര്‍, വൈക്കം, കൂത്താട്ടുകുളം, പയ്യന്നൂര്‍, ആന്തൂര്‍, നീലേശ്വരം നഗരസഭകളും അളഗപ്പ നഗര്‍ ഗ്രാമപഞ്ചായത്തുമാണ് സമ്മതപത്രം കൈമാറിയത്.

English summary
KSFDC plans 100 more theatres in Kerala
Please Wait while comments are loading...