Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസി: പണിമുടക്കിയര്‍ പ്രശ്നം പരിഹരിക്കട്ടെയെന്ന് ഗതാഗതമന്ത്രി; മുഖ്യമന്ത്രിയുമായി ചര്‍ച്ച

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ പണിമുടക്കിയവര്‍ തന്നെ പ്രശ്നം പരിഹരിക്കണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി നേട്ടമുണ്ടാക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. യൂനിയനകളും മാനേജ്മെന്റും സംസാരിച്ച് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണം. സര്‍ക്കാര്‍ ഇടപെടേണ്ട ആവശ്യമുണ്ടെങ്കില്‍ ഇടപെടും. അല്ലാതെ സര്‍ക്കാരിനെ വിരട്ടി കാര്യം നേടാമെന്ന് ആരും ധരിക്കരുത്. പണിമുടക്ക് എല്ലാത്തിനും പ്രതിവിധിയാണെന്ന് കരുതരുതെന്നും മന്ത്രി പറഞ്ഞു.

അതേസമയം ശമ്പള വിതരണം വൈകുന്നതുമായി ബന്ധപ്പെട്ട് ആന്റണി രാജു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. അടിയന്തരമായി ശമ്പളം നല്‍കുന്നതിന് നടപടി സ്വീകരിച്ചുവരികയായിരുന്നുവെന്നും ജീവനക്കാര്‍ പണിമുടക്കിയതോടെ വരുമാനത്തില്‍ നാലരക്കോടിയോളം രൂപ കുറഞ്ഞെന്നും ഇതും ശമ്പള വിതരണത്തെ ബാധിച്ചിരിക്കുകയാണെന്നും ഗതാഗതമന്ത്രി പറയുന്നു. മാസം പകുതിയോടടുത്തിട്ടും ശമ്പളം കിട്ടാത്തതിനാല്‍ ജീവനക്കാര്‍ ചട്ടപ്പടി സമരത്തിലേക്ക് നീങ്ങുകയാണ്. ഇതോടെ സര്‍വീസ് താളം തെറ്റുമെന്നാണ് മാനെജ്മെന്റിന്റെ വിലയിരുത്തല്‍.

a

സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ വെച്ചായിരുന്നു ഗതാഗത മന്ത്രിയുമായുള്ള കൂടിക്കാഴ്ച. യുഎസില്‍ നിന്ന് ചികിത്സക്ക് ശേഷം കഴിഞ്ഞ ദിവസം തിരിച്ചെത്തിയ മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തിയിരുന്നു. കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ മുഖ്യന്ത്രിയെ കണ്ട് ആവശ്യപ്പെടുമെന്ന് പണിമുടക്കിന് മുമ്പ് ജീവനക്കാര്‍ക്ക് ഗതാഗതമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇതുപ്രകാരമാണ് മുഖ്യമന്ത്രി അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെ ആന്റണി രാജു മുഖ്യമന്ത്രിയെ ചേംബറില്‍ ചെന്ന് നേരിട്ട് കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചത്.

ശമ്പള വിതരണം വൈകുന്നതടക്കം നിലവിലെ പ്രശ്നങ്ങള്‍ ഗതാഗതമന്ത്രി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കാന്‍ സാധ്യമാകുന്ന രീതിയില്‍ സമഗ്രമായ പ്രശ്ന പരിഹാ പദ്ധതി വേണമെന്നും മുഖ്യമന്ത്രിയോട് ഗതാഗത മന്ത്രി ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായി പ്രതിസന്ധിയുണ്ടാകുന്ന അവസ്ഥയില്‍ മാറ്റമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശമ്പള പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് തൊഴിലാളി യൂനിയനുകള്‍ ആവശ്യപ്പെട്ടു. ശമ്പളം നല്‍കാനാവാത്തത് സര്‍ക്കാരിന്റെ പരാജയമാണെന്നും അവര്‍ കുറ്റപ്പെടുത്തി. ജോലി ചെയ്തതിന്റെ കൂലി നല്‍കാനാവാത്തത് സര്‍ക്കാരിന്റെ ഭരണ പരാജയമാണെന്ന് ആരോപിച്ച് പ്രതിപക്ഷാനുകൂല യൂനിയന്‍ നാളെ യൂനിറ്റ് കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രകടനങ്ങള്‍ ഉള്‍പ്പെടെ പ്രതിഷേധങ്ങള്‍ക്കുള്ള വിലക്ക് ലംഘിച്ചുകൊണ്ടാണ് പ്രതിപക്ഷാനുകൂല യൂനിയനുകളുടെ നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+