Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹമാരാ തുമാരാ എടപാട് നഹീഹേ.... ആനവണ്ടി കടം പറയല്‍ അവസാനിപ്പിക്കുന്നു...

കുറഞ്ഞ പലിശയ്ക്കു വായ്പയെടുത്തു നിലവിലുള്ള കടങ്ങള്‍ വീട്ടാന്‍ കെഎസ്ആര്‍ടിസി പദ്ധതി തയാറാക്കുന്നു.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എന്നു കേള്‍ക്കുമ്പോഴേ കടം എന്ന വാക്കാണ് ഓര്‍മ്മയില്‍ വരുന്നത് കടവും കടത്തിന്മേല്‍ കടവുമായി ശമ്പളവും പെന്‍ഷനും നല്‍കാന്‍ ഗതിയില്ലാതെ ശമ്പളം മുടങ്ങലും സമരങ്ങളുമായി തട്ടിയും മുട്ടിയും മുന്നോട്ടു പോകുന്ന ആനവണ്ടി മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ്.

3000 കോടിയോളമാണ് കെഎസ്ആര്‍ടിസിയുടെ കടം കെടിഡിഎഫ്‌സി വായ്പവഴി വരുത്തിവച്ച കടം വീട്ടാന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമുണ്ടാക്കി. എന്നാല്‍ കണ്‍സോര്‍ഷ്യത്തിനു കാശുനല്‍കാന്‍ ഗതിയില്ലാതെ ബുദ്ധിമുട്ടുകയാണ് കെഎസ്ആര്‍ടിസി ഇപ്പോള്‍.

ഈ അവസ്ഥയിലാണ് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ പുതിയ ആശയവുമായി കെഎസ്ആര്‍ടിസി രംഗത്തുവരുന്നത്. ആനവണ്ടി കടം പറയല്‍ നിര്‍ത്താന്‍ പോകുന്നു. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തോടു പറയുന്നു ഹമാരാ തുമാര എടപാട് നഹീഹേ... തും തുമാരാ പാട് ദേഖോ....

കടം വീട്ടാന്‍ പുതിയ വഴി

കടമെടുപ്പു നിര്‍ത്തണമെങ്കില്‍ ആദ്യം ഇപ്പോഴുള്ള കടങ്ങള്‍ വീട്ടമല്ലോ... അതിനാണു പുതിയ വഴി കണ്ടെത്തിയിരിക്കുന്നത്. 13ശതമാനത്തോളം പലിശയാണ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനു നല്‍കുന്നത്. അതു നല്‍കാതിരിക്കാനും സാധിക്കില്ല. ഈ നിരക്കില്‍ പണം നല്‍കുമ്പോള്‍ ആനവണ്ടിയുടെ വരവ് പൂജ്യം ശതമാനമാണ്. കണ്‍സോര്‍ഷ്യത്തിനു നല്‍കാനുള്ള കുറഞ്ഞ പലിശ നിരക്കില്‍ നല്‍കാമെന്നു മറ്റു ചില ബാങ്കുകള്‍ സമ്മതിച്ചിട്ടുണ്ടത്രേ. രണ്ടോ മൂന്നോ ശതമാനം പലിശയ്ക്ക് ഈ ബാങ്കുകളില്‍ നിന്നു കടമെടുത്ത് കണ്‍സോര്‍ഷ്യത്തിന്റെ കടം വീട്ടും. ഇതോടെ തിരിച്ചടവിന്റെ വലിയ ബാധ്യത അവസാനിക്കും. വരവിന്റെ നിരക്കു വര്‍ധിക്കും. ഇതാണു സമവാക്യം.

 ഐഡിയ സുശീല്‍ ഖന്നയുടേത്

കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള പഠന റിപ്പോര്‍ട്ട് തയാറാക്കാന്‍ നിയോഗിച്ച സുശീല്‍ ഖന്ന സമിതിയുടേതാണ് കടം വീട്ടാനുള്ള പുതിയ ഐഡിയ. സുശീല്‍ ഖന്ന സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കുറഞ്ഞ പലിശയ്ക്കു വായ്പയെടുത്തു നിലവിലുള്ള വായ്പാ ബാധ്യത കുറയ്ക്കാനുള്ള നിര്‍ദേശമുള്ളത്.

കടം പെരുകാന്‍ കാരണം സൗജന്യം

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ യാത്രാ സൗജന്യമാണ് കെഎസ്ആര്‍ടിയുടെ കടം പെരുകാന്‍ കാരണമെന്നാണു ഗതാഗത മന്ത്രിയുടെ ആരോപണം. തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടാണ് വിദ്യാര്‍ഥികള്‍ക്കു സൗജന്യ യാത്ര അനുവദിച്ചതും ബസ് ചാര്‍ജ് കുറച്ചതും. ഇതു രണ്ടും സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നും മന്ത്രി.

 വരവും ചെലവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട്

നവംബര്‍ മാസത്തിലെ കെഎസ്ആര്‍ടിസിയുടെ വരവ് ചെലവ് വ്യത്യാസം 140 കോടിയിലധികമാണ്. നോട്ട് നിരോധനം കൂടി വന്നതോടെ പ്രതിദിന വരുമാനത്തി്ല്‍ 60 ലക്ഷത്തോളം രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. പ്രതിമാസം ഏകദേശ ചെലവായ 130 കോടിയില്‍ സര്‍ക്കാര്‍ പെന്‍ഷന്‍ ഫണ്ടിലേക്കു നല്‍കുന്ന 27 കോടി മാത്രമാണ് ആനവണ്ടിക്കു ലഭിക്കുന്ന സഹായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+