കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശന്പളമില്ല, കെഎസ്ആര്‍ടിസി ജീവനക്കാര്‍ കൂട്ട അവധിയില്‍

  • By Meera Balan
Google Oneindia Malayalam News

ആലപ്പുഴ: ശമ്പളം വൈകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കൂട്ടഅവധിയില്‍ പ്രവേശിച്ചു. പല ജില്ലകളിലും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ജീവനക്കാരാണ് കൂട്ട അവധിയില്‍ പ്രവേശിച്ചത്.

കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന ജില്ല ആയതിനാല്‍ ആലപ്പുഴയില്‍ ഒട്ടേരെ യാത്രക്കാരാണ് ആവശ്യത്തിന് ബസ് ഇല്ലാതെ വലഞ്ഞത്. ചെങ്ങന്നൂല്‍ ഒഴികെ മറ്റെല്ലാ ഡിപ്പോകളും സമരത്തിലാണ് . ശബരിമല സര്‍വീസുകള്‍ മുടങ്ങാതിരിയ്ക്കുന്നതിന് വേണ്ടിയാണ് ചെങ്ങന്നൂര്‍ ഡിപ്പോ പ്രതിഷേധത്തിന് ഇറങ്ങാത്തതത്.കായംകുളത്തും മാവേലിക്കരയിലും ജീവനക്കാര്‍ സര്‍വീസുകള്‍ മിക്കതും റദ്ദാക്കി.

KSRTC

ആലപ്പുഴയില്‍ തീവണ്ടി ഗതാഗത നിയന്ത്രണം കൂടി എര്‍പ്പെടുത്തിയ സാഹചര്യത്തില്‍ യാത്രക്കാരുടെ യാത്രക്‌ളേശം അതി രൂക്ഷമായി. കോഴിക്കോട്ടെ സമരം ബാധിയ്ക്കുന്നത് ദീര്‍ഘ ദൂര സര്‍വീസുകളെയാണ്. കോഴിക്കോട് ഡിപ്പോയില്‍ നിന്നുള്ള 70 ശതമാനം സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. വയനാട്ടിലേയ്ക്കുളള യാത്രക്കാരെയാണ് ഇത് കാര്യമായി ബാധിച്ചത് . ശമ്പളം വൈകുന്നതും ജീവനക്കാര്‍ അവധിയെടുത്ത് പ്രതിഷേധിയ്ക്കുന്നതുമൊക്കെ കെഎസ്ആര്‍ടിസിയെ വരുനാളുകളില്‍ കാര്യമായി ബാധിയ്ക്കുമെന്ന് ഉറപ്പ് . ശമ്പളം വൈകുന്നതില്‍ സര്‍ക്കാര്‍ പരിഹാര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അധികം വൈകാതെ ആനവണ്ടികള്‍ നിരത്തിലിറങ്ങാതെയാകും.

English summary
KSRTC employees on strike against salary delay.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X