'കെഎസ്ആർടിസി'യ്ക്ക് ഇനി രണ്ട് അവകാശികൾ; കേരളത്തിന്റെ നഷ്‌ടം ചില്ലറയല്ല, പാരയാവുന്നത് ഇങ്ങനെ...
കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി 'കെഎസ്ആർടിസി' ബ്രാൻഡ് നെയിമിന് വേണ്ടി കർണാടകയും, കേരളവും കയറി ഇറങ്ങാത്ത കോടതികളില്ല. ഇരുകൂട്ടരും ഈ പേരിനായി വാശിപിടിച്ചപ്പോഴും ന്യായം കേരളത്തിന്റെ പക്ഷത്താണെന്നായിരുന്നു മുൻപ് കോടതിയുടെ വിധി. എന്നാൽ പെട്ടെന്നാണ് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയുടെ വിധി ഇടിത്തീയായി കേരള ആർടിസിയുടെ മേൽ വന്ന് പതിച്ചത്. കെഎസ്ആർടിസി എന്ന പേര് ഇനി രണ്ട് കൂട്ടർക്കും ഉപയോഗിക്കാം എന്നതായിരുന്നു ഉത്തരവ്.
ഇതിന്റെ പ്രത്യാഘതങ്ങൾ കേവലം പേരിലൊത്തുന്നതല്ല എന്നതാണ് പലർക്കും അരിയാത്ത വസ്‌തുത. കഴിഞ്ഞ പതിറ്റാണ്ടുകളിൽ ഒക്കെയും ഈ പേരിന് വേണ്ടി രണ്ട് കൂട്ടരും നടത്തിയ നിയമ പോരാട്ടങ്ങൾക്ക് എന്തായാലും പരിസമാപ്‌തി ഉടൻ ഉണ്ടാവില്ലെന്ന് തന്നെയാണ് ഇപ്പോഴത്തെ വിധി നൽകുന്ന സൂചന. കാരണം കേരളത്തെ സംബന്ധിച്ച് ഈ വിധി ഉണ്ടാക്കുന്ന നഷ്‌ടം ചെറുതല്ല.

വിധി കേരളത്തിന് തിരിച്ചടിയാവുന്നത് എങ്ങനെ..?
പുതിയ ഉത്തരവ് കേരള ആർടിസിക്ക് സാമ്പത്തികപരമായി വലിയ തിരിച്ചടിയാകും സമ്മാനിക്കുക. 'കെഎസ്ആർടിസി' എന്ന ഡോമെയിൻ പേര് കർണാടകം കൈവശം വച്ചിരിക്കുന്നതിനാൽ ഓൺലൈൻ ബുക്കിങ് കേരളത്തിന് നഷ്‌ടമാകുന്ന സാഹചര്യം നേരത്തെ തന്നെ നിലവിലുണ്ടായിരുന്നു.കോടതി വിധിയോടെ ഇത് കൂടുതൽ ശക്തമാവുകയാണ് ചെയ്‌തത്.
സ്വതവേ സാമ്പത്തിക ഞെരുക്കത്തിൽ പെട്ട് ഉഴലുന്ന കേരള ആർടിസിയ്ക്ക് പുതിയ തീരുമാനം കനത്ത നഷ്‌ടം വരുത്തി വയ്ക്കുമെന്ന് ഉറപ്പാണ്. പ്രസ്ഥിസന്ധികളിൽ നിന്ന് കരകയറാൻ ഓൺലൈൻ ബുക്കിംഗ് അടക്കമുള്ളവ കൂടുതൽ മെച്ചപ്പെടുത്താൻ ഒരുങ്ങവേയാണ് ഈ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. ഇതിനെതിരെ കേരളം ഉടൻ തന്നെ അപ്പീൽ പോകുമെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ.
കർണാടക vs കേരളം: കേസിന്റെ നാൾവഴികൾ
കേരളത്തിൽ തിരുവിതാംകൂര്‍ രാജകുടുംബമാണ് പൊതുഗതാഗത സംവിധാനം ആദ്യമായി തുടങ്ങിയത്. പിന്നീട് സ്വാതന്ത്ര്യ ലബ്‌ധിക്ക് ശേഷം സംസ്ഥാന രൂപീകരണം നടന്ന് ഒൻപത് വർഷങ്ങൾ പിന്നിട്ട വേളയിൽ, അതായത് 1965ല്‍ ഇതിന്റെ പേര് കെഎസ്ആര്‍ടിസി എന്നാക്കി മാറ്റുകയായിരുന്നു. എന്നാൽ കര്‍ണാടകയാകട്ടെ 1973ലാണ് അവരുടെ ട്രാൻസ്‌പോർട്ട് കോർപറേഷന് കെഎസ്ആര്‍ടിസിയെന്ന ചുരുക്കെഴുത്ത് ഉപയോഗിച്ച് തുടങ്ങിയത്.
രണ്ട് സംസ്ഥാനങ്ങളിലെയും റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ കെഎസ്ആർടിസി എന്ന ചുരുക്ക പേരാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത് കർണാടകയുടേതാണെന്നും കേരള ട്രാൻസ്പോർട്ട് കോർപറേഷൻ ഈ പേര് ഉപയോഗിക്കരുതെന്നും ചൂണ്ടികാട്ടി 2014ൽ കർണാടക നോട്ടീസ് അയക്കുകയായിരുന്നു.
തുടർന്ന് അന്നത്തെ കെഎസ്ആർടിസി സിഎംഡിയായിരുന്ന ആന്റണി ചാക്കോ കേന്ദ്ര സർക്കാരിന് കീഴിലെ രജിസ്ട്രാർ ഓഫ് ട്രേഡ് മാർക്കിൽ കേരളത്തിന് വേണ്ടി അപേക്ഷ സമർപ്പിക്കുകയായിരുന്നു.
തുടർന്ന് വർഷങ്ങളായി ഈ വിഷയത്തിൽ പേരിൽ നിയമപോരാട്ടം നടക്കുകയായിരുന്നു. കെഎസ്ആർടിസി എന്ന പേര് ആദ്യം ഉപയോഗിച്ചത് കേരളമാണെന്ന് രജിസ്ട്രാറെ ബോധ്യപ്പെടുത്തിയതോടെ ഈ പേര് കേരളത്തിന് സ്വന്തമാണെന്ന് 2021ൽ ഉത്തരവ് വന്നിരുന്നു.
ട്രേഡ് മാർക്‌സ് ആക്ട് 1999 പ്രകാരം 'കെഎസ്ആർടിസി' എന്ന ചുരുക്കെഴുത്തും, എംബ്ലവും, ആനവണ്ടി എന്ന പേരും കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് അനുവദിച്ച് ട്രേഡ് മാർക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications