'സ്വത്ത് വിൽക്കൂ'..കെഎസ്ആർടിസിയോട് കോടതി..വിമർശനവും പരിഹാസവും
എന്തൊക്കെ ചെയ്തിട്ടും രക്ഷയില്ലാത്ത അവസ്ഥയിലാണ് കെഎസ്ആർടിസി.

നഷ്ടക്കണക്കിൽ നിന്നും ലാഭത്തിലാക്കാനുള്ള ഓട്ടത്തിലാണ് കെഎസ്ആർടിസ്. എന്നാൽ എന്തൊക്കെ ചെയ്തിട്ടും രക്ഷയില്ലാത്ത അവസ്ഥയിലാണ് കെഎസ്ആർടിസി. വിമർശനങ്ങൾ എല്ലാ ഭാഗത്തുനിന്നും വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ വീണ്ടും കോടതിയിൽ നിന്ന് കെഎസ്ആർടിസിക്ക് വിമർശനം കേൾക്കേണ്ടി വന്നിരിക്കുകയാണ്..
കെഎസ്ആർടിസിക്കെതിരെ രൂക്ഷവിമർശനവുമായി ആണ് ഹൈക്കോടതി വന്നത്. വിരമിച്ച കെഎസ്ആർടിസി ജീവനക്കാരുടെ ആനുകൂല്യ വിതരണ വിവാദത്തിൽ ആണ് ഹൈക്കോടതി കെഎസ്ആർടിസിയെ രൂക്ഷമായി വിമർശിച്ചത്. വിരമിച്ചവർക്കുള്ള ആനുകൂല്യ വിതരണത്തിനായി സ്വത്ത് വിൽക്കൂ എന്ന് വിമർശിച്ച കോടതി ആനുകൂല്യങ്ങൾ നൽകാൻ പറ്റിയില്ലെങ്കിൽ വിരമിക്കാൻ സമ്മതിക്കാതെ നിലനിർത്തൂ എന്നും പറഞ്ഞു.

കോടതിക്ക് മുന്നിൽ പതറി കെഎസ്ആർടിസി...
അതേ സമയം വിരമിച്ച ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വീതം 45 ദിവസം നൽകണമെന്ന് കോടതി ഇടക്കാല ഉത്തരവിറക്കി. ബാക്കി തുക മുൻഗണന അനുസരിച്ച് അതിനുശേഷം നൽകണമെന്നും ഹൈക്കോടതി അറിയിച്ചു. വിരമിച്ചവർക്കുള്ള ആനുകൂല്യ വിതരണത്തിനായി വരുമാനത്തിന്റെ 10 ശതമാനം മാറ്റി വയ്ക്കണമെന്നത് കോടതി ഉത്തരവാണെന്നറിയിച്ച ഹൈക്കോടതി ആരോട് ചോദിച്ചിട്ടാണ് അത് നിർത്തിയതെന്നും ചോദിച്ചു. ഏപ്രിൽ മുതൽ ഇത് തുടരാമെന്ന് കെഎസ്ആർടിസി അറിയിച്ചെങ്കിലും കെഎസ്ആർടിസിയോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നായിരുന്നു കോടതിയുടെ വിമർശനം.

പൂട്ടിക്കോളൂ എന്ന്..
ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയില്ലെങ്കിൽ സ്ഥാപനം പൂട്ടിക്കോളൂ എന്ന് നേരത്തെ ഹൈക്കോടതി പറഞ്ഞിരുന്നു. കെ എസ് ആര്‍ ടി സി പൂട്ടിയാല്‍ 26 ലക്ഷം യാത്രക്കാരെ ബാധിക്കും എന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.അതേസമയം യാത്രക്കാര്‍ ബദല്‍ മാര്‍ഗം തേടിക്കൊള്ളും എന്നായിരുന്നു ഹൈക്കോടതി ഇതിന് നല്‍കിയ മറുപടി. അതിനിടെ ജീവനക്കാരുടെ ശമ്പളത്തിനുള്ള ധനസഹായം അടുത്ത ഏപ്രില്‍ മുതല്‍ നിര്‍ത്തലാക്കും എന്ന് യൂണിയന്‍ നേതാക്കളെയും കോര്‍പ്പറേഷനെയും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട് എന്ന് കെ എസ് ആര്‍ ടി സി ഹൈക്കോടതിയില്‍ പറഞ്ഞു.

പുതിയ പരീക്ഷണം...
അതേസമയം, കെ എസ് ആര്‍ ടി സിയില്‍ ശമ്പള പ്രതിസന്ധിക്കിടെ പുതിയ പരീക്ഷണം നടത്താനുള്ള ഒരുക്കത്തിലാണ് മാനേജ്‌മെന്റ്. കെ എസ് ആര്‍ ടി സിയില്‍ വരുമാനത്തിന് അനുസരിച്ച് ശമ്പളം നല്‍കാന്‍ ആണ് മാനേജ്‌മെന്റ് പദ്ധതിയിടുന്നത്. ഇതിനായി ഡിപ്പോ തലത്തില്‍ ടാര്‍ഗറ്റ് തീരുമാനിക്കാനാണ് നീക്കം എന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് നടന്ന ശില്‍പശാലയില്‍ ആണ് ഇത് സംബന്ധിച്ച കാര്യം ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത്. ബസും ജീവനക്കാരുടെ എണ്ണവും അനുസരിച്ച് ടാര്‍ഗറ്റ് നിശ്ചയിച്ചു നല്‍കാനാണ് തീരുമാനം എന്നാണ് റിപ്പോർട്ട്..

ടാർഗറ്റ്..
ബസും ജീവനക്കാരുടെ എണ്ണവും കണക്കിലെടുത്ത് ടാര്‍ഗറ്റ് നിശ്ചയിച്ചു നല്‍കാനാണ് തീരുമാനം. 100 ശതമാനം ലക്ഷ്യവും കൈവരിക്കുന്ന ഡിപ്പോയ്ക്ക് അഞ്ചാം തിയതി മുഴുവന്‍ ശമ്പളവും ലഭിക്കുന്ന തരത്തില്‍ ആയിരിക്കും ക്രമീകരണം. എന്നാല്‍ ടാര്‍ഗറ്റിന്റെ 50 ശതമാനേ കൈവരിക്കുന്നുള്ളൂ എങ്കില്‍ പകുതി ശമ്പളവും നല്‍കും. കെ എസ് ആര്‍ ടി സിയുടെ പ്രതിമാസ വരുമാനം 240 കോടിയാക്കുക എന്ന ലക്ഷ്യത്തോടെ ആണ് ടാര്‍ഗറ്റ് നടപ്പാക്കാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. പുതിയ നിര്‍ദേശത്തിലൂടെ വരുമാനം ഉയര്‍ത്താനാകും എന്നാണ് മാനേജ്‌മെന്റിന്റെ അവകാശവാദം. എന്നാല്‍ ഈ നിര്‍ദേശത്തിനെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications