കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ് വന്നിട്ടും ശരിയായില്ല; കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ മുടങ്ങി

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: എല്ലാം ശരിയാക്കുമെന്ന് അവകാശപ്പെട്ട എല്‍ഡിഎഫ് അധികാരത്തിലേറിയിട്ടും കെഎസ്ആര്‍ടിസിക്ക് രക്ഷയില്ല. കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം സര്‍ക്കാര്‍ നല്‍കാനുള്ള 20 കോടി രൂപ ഇതുവരെയും കെഎസ്ആര്‍ടിക്ക് ലഭിച്ചില്ല.

55 കോടി രൂപയാണ് പെന്‍ഷന്‍ കൊടുത്തു തീര്‍ക്കാനായി വേണ്ടത്. എന്നാല്‍ കെഎസ്ആര്‍ടിസിക്ക് ഇനിയും പണം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ വിഹിതമായ 20 കോടി രൂപ മാത്രമാണ് പെന്‍ഷന്‍ നല്‍കാനായി നീക്കിവച്ചിട്ടുള്ളത്. രണ്ട് വര്‍ഷം മുമ്പ് 40000 പെന്‍ഷന്‍കാര്‍ക്കായി ഉണ്ടാക്കിയ പെന്‍ഷന്‍ ഫണ്ട് അനുസരിച്ച് 20 കോടി രൂപ സര്‍ക്കാരും 20 കോടി കെഎസ്ആര്‍ടിസിയും നല്‍കി പെന്‍ഷന്‍ നല്‍കാനായിരുന്നു ധാരണ.

Read More: സുല്‍ത്താന്‍ ബത്തേരിയില്‍ കോടികളുടെ കുഴല്‍പ്പണവേട്ട... കാറിന്‍റെ രഹസ്യ അറയില്‍ തോക്ക് !!!

K S R T C

രണ്ടുവര്‍ഷം കൊണ്ട് പെന്‍ഷന്‍കാരുടെ എണ്ണം 49000 ആയി. ഇതോടെ 40 കോടി രൂപ തികയാതെയായി. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്. 9000 പേരുടെ വര്‍ദ്ധനവാണ് രണ്ട് വര്‍ഷം കൊണ്ടുണ്ടായത്. ഇപ്പോള്‍ പെന്‍ഷന്‍ കൊടുക്കണമെങ്കില്‍ 55 കോടി രൂപ വേണം. അടുത്ത ആഴ്ച തനെന സര്‍ക്കാര്‍ നല്‍കേണ്ട 20 കോടി രൂപ നല്‍കുമെന്നാണ് അധികൃതരുടെ വിശദീകരണം. പക്ഷേ 20 കോടി എത്തിയാലും പെന്‍ഷന്‍ നല്‍കാനാകില്ല. ബാക്കി 15 കോടി രൂപ കൂടി കണ്ടെത്തണം.

അധികമായി വേണ്ട 15 കോടി രൂപ നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ കഎസ്ആര്‍ടിസിയെ അറിയിച്ചു കഴിഞ്ഞു. വായ്പയെടുക്കുകയാണ് കെഎസ്ആര്‍ടിസിക്ക് മുന്നിലുള്ള ഏക പോം വഴി. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് മാനേജ്‌മെന്റ് ഒരു തീരുമാനത്തിലെത്തിയിട്ടില്ല.

Read More: മൂന്നിടത്ത് സ്വകാര്യ ആശുപത്രി... മുന്‍ ആരോഗ്യമന്ത്രിയുടെ സഹോദരനെതിരെ വിജിലന്‍സ് അന്വേഷണം

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കെഎസ്ആര്‍ടിസി പെന്‍ഷനുകള്‍ മുടങ്ങില്ലെന്നായിരുന്നു വാഗ്ദാനം. പക്ഷെ കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ ഗതാഗത സെക്രട്ടറി പണം അനുവദിക്കാനാവില്ലെന്നാണ് മറുപടി നല്‍കിയത്.

പ്രവര്‍ത്തന മൂലധനത്തിനായി എപ്പോഴും സര്‍ക്കാരിനെ സമീപിക്കുന്നത് ശരിയല്ല. പെന്‍ഷന്‍ നല്‍കാനായി ലോണ്‍ എടുക്കുന്നത് ഉചിതമല്ല. കോപ്‌സ് ഫണ്ട് രൂപീകരണം വേഗത്തിലാക്കണമെന്നുമാണ് ഗതാഗത സെക്രട്ടറി കെഎസ്ആര്‍ടിസി എംഡിക്ക് അയച്ച കത്തില്‍ പറയുന്നത്.

Read More: ബര്‍മുഡയും ബനിയനുമിട്ട് ഹൈക്കോടതി ജഡ്ജി ഓട വൃത്തിയാക്കാനിറങ്ങി...നഗരസഭ അനങ്ങിയില്ല!!!

English summary
KSRTC pension delayed. state government has rejected ksrtc’s request, seeking more financial assistance to distribute pension.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X