കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ് ഇനി വീട്ടുപടിക്കല്‍; കെഎസ്ആര്‍ടിസി ഫീഡര്‍ സര്‍വീസുകള്‍ക്ക് തുടക്കം

Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകള്‍ വീട്ടുപടിക്കല്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും ഇതിന് വേണ്ടിയാണ് നൂതനമായ ഫീഡര്‍ ബസ് സര്‍വീസുകള്‍ ആരംഭിച്ചതെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു. ആദ്യ ഫീഡര്‍ സര്‍വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നൂു മന്ത്രി. കൊവിഡിന് ശേഷം സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് ഗതാഗതക്കുരുക്കും അപകടങ്ങളും വര്‍ദ്ധിപ്പിച്ചു. ഇതിന് പരിഹാരമായാണ് ഫീഡർ സർവീസ് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം എം എല്‍ എ അഡ്വ: വി.കെ പ്രശാന്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബഹു:കെഎസ്ആര്‍ടിസി ചെയര്‍മാന്‍, ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഐ എ എസ് ട്രിഡ ചെയര്‍മാന്‍ ശ്രീ.കെ. സി വിക്രമന്‍ കെ എസ് ആര്‍ ടി സി ചീഫ് ട്രാഫിക് ഓഫീസര്‍ ജേക്കബ് സാം ലോപ്പസ് തുടങ്ങി പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു.

ksrtc

പ്രധാന റോഡുകളെ ബന്ധിപ്പിച്ചു കൊണ്ട് ആരംഭിക്കുന്ന പുതിയ സംവിധാനമാണ് ഫീഡര്‍ സര്‍വ്വീസ്. ഇടറോഡുകളില്‍ നിന്ന് യാത്രക്കാരെ മെയിന്‍ റോഡുകളിലേയ്ക്ക് എത്തിക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഫീഡർ കണ്ടക്ടര്‍ ഉണ്ടാവില്ല. ട്രാവല്‍ കാര്‍ഡുപയോഗിച്ചു മാത്രമേ ഇതില്‍ യാത ചെയ്യാനാകൂ. 100 രൂപ മുതല്‍ 2000 രൂപ വരെയുള്ള ട്രാവല്‍ കാര്‍ഡുകള്‍ ബസ്സുകളില്‍ നിന്നും കെ എസ് ആര്‍ ടി സി ഓഫീസുകളില്‍ നിന്നും വാങ്ങുന്നതിനും റീചാര്‍ജ്ജ് ചെയ്യുന്നതിനും സൗകര്യമാകും.

പൊതു ഗതാഗത സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ക്രിയാത്മകവും നവീനവുമായ നിരവധി ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരികയാണ്. കെ എസ് ആര്‍ ടി സി തിരുവനന്തപുരം നഗരത്തിലാരംഭിച്ച സിറ്റി സര്‍ക്കുലര്‍ ബസ്സുകള്‍ വലിയ വിജയമായി മാറിക്കഴിഞ്ഞു. സിറ്റി റേഡിയല്‍, സിറ്റി ഷട്ടില്‍ മുതലായ സര്‍വ്വീസുകളും വിജയകരമായി മുന്നോട്ടു പോരുന്നു.

തരൂരിനെ അടപടലം പൂട്ടാന്‍ കേരള നേതാക്കള്‍: പ്രവർത്തക സമിതിയിലെടുത്തേക്കില്ല, കടുത്ത എതിർപ്പ്തരൂരിനെ അടപടലം പൂട്ടാന്‍ കേരള നേതാക്കള്‍: പ്രവർത്തക സമിതിയിലെടുത്തേക്കില്ല, കടുത്ത എതിർപ്പ്

വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും പൊതു സംവിധാനങ്ങള്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. കെ എസ് ആര്‍ ടി സി. പുതുതായി നിരത്തിലിറക്കിയ ഇലക്ട്രിക് ബസ്സുകള്‍ മികച്ച പൊതുഗതാഗത സംവിധാനം സാദ്ധ്യമാക്കുന്നതോടൊപ്പം പരിസ്ഥിതി സൗഹൃദമായ യാത്രകള്‍ക്കും വഴിയൊരുക്കുന്നു. സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി 100 ലധികം ഇലക്ട്രിക് ബസ്സുകള്‍ കൂടി ഉടന്‍ തന്നെ നിരത്തിലിറങ്ങുമെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചിട്ടുണ്ട്.

English summary
KSRTC Start Feeder Service In Trivandrum, What Is It And How It Works
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X