കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരം സിംഗിള്‍ ഡ്യൂട്ടിക്കെതിരെയല്ല,കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാര്‍ക്കും പറയാനുണ്ട്....

സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലുണ്ടായിരുന്ന ഡബിള്‍ ഡ്യൂട്ടി സമ്പ്രദായത്തിന് പകരം സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം ഏര്‍പ്പെടുത്താന്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തീരുമാനിച്ചത്.

Google Oneindia Malayalam News

തിരുവനന്തപുരം: സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായത്തിലെ സമയക്രമങ്ങളിലുള്ള അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തിവരുന്ന സമരം രണ്ടാം ദിവസവും തുടരുന്നു. സമരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്നുള്ള ഭൂരിഭാഗം സര്‍വ്വീസുകളും മുടങ്ങി.

സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലുണ്ടായിരുന്ന ഡബിള്‍ ഡ്യൂട്ടി സമ്പ്രദായത്തിന് പകരം സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം ഏര്‍പ്പെടുത്താന്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തീരുമാനിച്ചത്. ഇതനുസരിച്ച് രാവിലെ ആറു മുതല്‍ രണ്ട് വരെയും രണ്ടു മുതല്‍ രാത്രി പത്ത് വരെയും പത്തുമുതല്‍ രാവിലെ ആറു വരെയുമാണ് പുതിയ ഷിഫ്റ്റ്.

എന്നാല്‍ ഇത്തരത്തിലുള്ള ഷിഫ്റ്റ് കാരണം മിക്ക ജീവനക്കാര്‍ക്കും സ്ഥിരമായി രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യേണ്ടി വരുമെന്നും, ആഴ്ചയില്‍ ലഭിക്കുന്ന ഓഫ് ദിവസം പല ജീവനക്കാര്‍ക്കും ഉപയോഗപ്രദമായ രീതിയില്‍ ലഭിക്കില്ലെന്നുമാണ് മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരന്‍ വണ്‍ ഇന്ത്യ ന്യൂസിനോട് പ്രതികരിച്ചത്.

സമയക്രമം നടപ്പിലാക്കിയത് ജീവനക്കാരോട് ആലോചിക്കാതെ...

സമയക്രമം നടപ്പിലാക്കിയത് ജീവനക്കാരോട് ആലോചിക്കാതെ...

സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയതിനെതിരെയല്ല ജീവനക്കാര്‍ സമരം ചെയ്യുന്നതെന്നാണ് ബിജു പറഞ്ഞത്. എന്നാല്‍ അശാസ്ത്രീയമായ പുതിയ സമയക്രമത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ സമരം. ജീവനക്കാരോട് കൂടിയാലോചിക്കാതെയാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് പുതിയ സമ്പ്രദായം ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചത്.

ഓഫ് ദിവസം...

ഓഫ് ദിവസം...

പുതിയ ഷിഫ്റ്റ് പ്രകാരം ആഴ്ചയില്‍ ഒരു ദിവസം ലഭിക്കുന്ന ഓഫ് ദൂരെ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഫലപ്രദമായി വിനിയോഗിക്കാനാകില്ല. അതിനാല്‍ പുതിയ ഷിഫ്റ്റുകളിലെ സമയക്രമം പുനക്രമീകരിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

പരമാവധി സഹകരിച്ചു...

പരമാവധി സഹകരിച്ചു...

ചിലയിടങ്ങളില്‍ സമരക്കാര്‍ ബസുകള്‍ കേടാക്കുന്നുവെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. ബസുകള്‍ തടയാനോ കേടുവരുത്താനോ സമരക്കാര്‍ക്ക് നിര്‍ദേശമൊന്നും നല്‍കിയിട്ടില്ല. അതേസമയം, യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് സര്‍വ്വീസ് നടത്തിയ അധിക ബസുകള്‍ ഉള്‍പ്പെടെ ജീവനക്കാര്‍ പരിശോധിച്ചെന്നും ബിജു പറഞ്ഞു.

ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കും...

ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കും...

പഴയ ഡ്യൂട്ടി സമ്പ്രദായപ്രകാരം മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് മൂന്ന് ദിവസം ഓഫ് ലഭിച്ചിരുന്നുവെന്നത് തെറ്റാണെന്നും, ഡ്രൈവര്‍മാര്‍ക്കും, കണ്ടക്ടര്‍മാര്‍ക്കുമാണ് ഇത്തരത്തില്‍ ഓഫ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സമരം ചെയ്യുന്ന ജീവനക്കാരുമായി ഗതാഗത മന്ത്രി ചൊവ്വാഴ്ച ചര്‍ച്ച നടത്തുന്നുണ്ട്. ഇതിന് ശേഷമാകും ഭാവി നടപടികള്‍ സ്വീകരിക്കുക.

English summary
ksrtc strike, response of a mechanical employee.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X