Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി ആഭ്യന്തരം കൈയാളുന്ന കോമാളി: കെ എസ് യു

കോഴിക്കോട്: കോട്ടയം ദുരഭിമാനകൊലയുടെ പശ്ചത്താലത്തില്‍ ആഭ്യന്തര വകുപ്പ് ഒഴിയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. പൊലീസ് കാര്യക്ഷമമായി ഇടപ്പെട്ടിരുന്നങ്കില്‍ കെവിന്റെ മരണം ഒഴുവാക്കാമായിരുന്നു. എന്നാല്‍ പൊലീസ് കുറ്റവാളികള്‍ക്കൊപ്പം നിന്നതാണ് കെവിന്റെ കൊലപാതകത്തിന് കാരണമായത്.

പൊലീസിന്റെ അനാസ്ഥ കാരണം മരണപ്പെട്ട മധുവിനും ശ്രീജിത്തിനും കെവിനും ശേഷം ഇനി സംസ്ഥാനത്തു കൊല്ലപ്പെടുന്നത് ആരെന്ന ചോദ്യമാണ് ഉയരുന്നത്. മുഖ്യമന്ത്രി പിണറായി നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിനോട് പൊലീസിനു പുല്ലുവിലയാണന്നും ആഭ്യന്തരവകുപ്പ് പദവിയിലിരിക്കുന്ന കോമാളിയായി മുഖ്യമന്ത്രി മാറിയെന്നും അഭിജിത്ത് പറഞ്ഞു.കെവിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര വകുപ്പിന്റെ കെടുകാര്യസ്ഥതക്കെതിരെ കെ എസ് യു പ്രതിഷേധം ശക്തമാക്കും.

ksu

കേരളാ സര്‍വ്വകലാശാലയുടെ ചട്ടങ്ങളില്‍ ദേദഗതി നടത്തി മന്ത്രി ജി സുധാകരന്റെ ഭാര്യയെ നിയമിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വൈസ് ചാന്‍സിലര്‍ക്കും ഗവര്‍ണര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. വിരമിച്ച അധ്യാപകരെ സര്‍വ്വകലാശാലയില്‍ ഡയറക്ടറായി നിയമിക്കുന്നത് പുനപരിശോധിക്കണമെന്നും യോഗ്യതയുള്ള മറ്റു അധ്യാപകര്‍ക്ക് പരിഗണന നല്‍കണമെന്നും ആവശ്യപ്പെട്ടു. നിപയുടെ പശ്ചാത്തലത്തില്‍ വിദഗ്ദ സമിതി പരിശോധിച്ചു വ്യക്തത വരുത്തിയതിനു ശേഷമേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാവൂവെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുമെന്നും അഭിജിത്ത് അറിയിച്ചു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+