'ആർത്തവ അവധി മാത്രമായി ചുരുക്കരുത്, മെൻസ്ട്രുവൽ പോളിസി തന്നെ തയ്യാറാക്കണം'; കെ.എസ്.യു
കൊച്ചി: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആർത്തവ അവധി അനുവദിച്ചുകൊണ്ടുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കെ.എസ്.യു. പ്രസ്താനവനയിലൂടെയാണ് പുതിയ തീരുമാനത്തെ കെഎസ് യു സ്വാഗതം ചെയ്തിരിക്കുന്നത്. ആർത്തവ അവധിയിൽ മാത്രമായി ചുരുക്കാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി മെൻസ്ട്രുവൽ പോളിസി തന്നെ തയ്യാറാക്കണം എന്നും കെഎസ് യു പറഞ്ഞു.
വൃത്തിയുള്ളതും സൗകര്യങ്ങൾ ഉള്ളതുമായ റെസ്റ്റ് റൂമുകൾ, ഫ്രീ സാനിറ്ററി നാപ്കിൻ, നാപ്കിനുകൾ ഡിസ്പോസ് ചെയ്യാനുള്ള ശാസ്ത്രീയ സൗകര്യം , ഹോട്ട് ബാഗ് പോലുള്ള സൗകര്യങ്ങൾ , മെൻസ്ട്രുവൽ ഹൈജീൻ, മെൻസ്ട്രുവൽ പീരീഡിലെ ബിദ്ധിമുട്ടുകൾ തുടങ്ങിയവയെ സംബന്ധിച്ച് ക്ലാസുകൾ , ആവശ്യമുള്ളവർക്ക് പേർസണൽ കൗൺസിലിങ് തുടങ്ങിയവ മെൻസ്ട്രുവൽ പോളിസിയുടെ ഭാഗമാക്കി ഉറപ്പുവരുത്തണമെന്നും ഇക്കാര്യത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ വിദ്യാർഥികളിൽ നിന്ന് സ്വീകരിക്കണമെന്നും കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷ ആൻ സെബാസ്റ്റ്യൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സർവകലാശാലകളിലെയും വിദ്യാർഥിനികൾക്ക് ആർത്തവാവധി അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു അറിയിച്ചിരുന്നു . 18 വയസ് കഴിഞ്ഞ വിദ്യാർഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധി അനുവദിച്ചതായി മന്ത്രി പറഞ്ഞിരുന്നു.
വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ വിദ്യാർത്ഥിനികൾക്ക് അറ്റന്റൻസിനുള്ള പരിധി ആർത്തവാവധി കൂടി ഉൾപ്പെടുത്തി 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് ഉത്തരവ്. സർവ്വകലാശാല നിയമങ്ങളിൽ ഇതിനാവശ്യമായ ഭേദഗതികൾ വരുത്താൻ സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.
'' വിദ്യാർഥിനികൾക്കു ഹാജറിനുള്ള പരിധി ആർത്തവാവധി ഉൾപ്പെടെ 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് ഉത്തരവിറക്കിയത്. സർവകലാശാല നിയമങ്ങളിൽ ഇതിനാവശ്യമായ ഭേദഗതികൾ വരുത്താൻ സർവകലാശാലകൾക്കു നിർദേശം നൽകി. വിദ്യാർഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75% ഹാജരാണ് വേണ്ടത്.
എന്നാൽ ആർത്തവാവധി പരിഗണിച്ച് 73% ഹാജരുണ്ടായാലും വിദ്യാർഥിനികൾക്കു പരീക്ഷയെഴുതാം എന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സർലകലാശാലയാണ് ആദ്യം കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സർവകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാർഥിനികൾക്ക് ആശ്വാസമാകും'' എന്നും മന്ത്രി പറഞ്ഞു.
ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജർ ഉണ്ടെങ്കിൽ പരീക്ഷ എഴുതാമെന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയാണ് ആദ്യം കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സർവ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാർത്ഥിനികൾക്ക് ആശ്വാസമാകും എന്നതിനാലാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications