കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി; കെടി ജലീലിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി

Google Oneindia Malayalam News

കൊച്ചി: മന്ത്രി പദവി ദുരുപയോഗം ചെയ്തു എന്ന ലോകായുക്തയുടെ വിധി ചോദ്യം ചെയ്ത് കെടി ജലീല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജി വിധി പറയാന്‍ ഹൈക്കോടതി മാറ്റിവച്ചു. കെടി ജലീല്‍ രാജിവച്ച സാഹചര്യത്തിലാണ് തിടുക്കത്തില്‍ കോടതി വിധി പറയാത്തത്. കെടി ജലീല്‍ മന്ത്രി സ്ഥാനത്ത് തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി ജലീലിന്റെ അഭിഭാഷകനോട് ചോദിച്ചു. ഇല്ല, രാജിവച്ചു എന്ന് മറുപടി നല്‍കി. ഒന്നര മണിക്കൂറോളം വാദം നടന്നു. ശേഷമാണ് വിധി പറയാന്‍ മാറ്റിവച്ചത്.

x

ജലീലിന് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല എന്നാണ് ലോകായുക്ത ഉത്തരവിട്ടത്. യൂത്ത് ലീഗ് നേതാവ് വികെ മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് അന്വേഷണം നടത്തി ലോകായുക്ത വിധി പ്രഖ്യാപിച്ചത്. അദീബിനെ നിയമിച്ചത് നിയമവിരുദ്ധമായിട്ടാണെന്ന് ലോകായുക്ത കണ്ടെത്തി. നിയമനത്തിന് വേണ്ടി ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരുടെ വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തിയെന്നും ലോകായുക്ത നിരീക്ഷിച്ചു. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത വിധി എന്നു ജലീല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

സൗദി അറേബ്യയെ അമ്പരപ്പിച്ച് ഇന്ത്യ; ഒരേ സമയം ഡബിള്‍ മൂവ്... ഇറാനും അമേരിക്കയും ആഹ്ലാദത്തില്‍സൗദി അറേബ്യയെ അമ്പരപ്പിച്ച് ഇന്ത്യ; ഒരേ സമയം ഡബിള്‍ മൂവ്... ഇറാനും അമേരിക്കയും ആഹ്ലാദത്തില്‍

ലോകായുക്തയ്ക്ക് ലഭിക്കുന്ന പരാതിയില്‍ ഉചിതമായ ഏജന്‍സി അന്വേഷണം നടത്തണമെന്നാണ് വ്യവസ്ഥ. എന്നാല്‍ തനിക്കെതിരായ പരാതിയല്‍ ആ വ്യവസ്ഥ പാലിക്കപ്പെട്ടില്ല. പ്രാഥമിക അന്വേഷണം പോലും നടത്തിയിട്ടില്ല. കക്ഷികള്‍ നല്‍കിയ സത്യവാങ്മൂലം കണക്കിലെടുത്താണ് വിധി പ്രസ്താവിച്ചത്. ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ നിയമനം ലോകായുക്തയുടെ അധികാര പരിധിയില്‍ വരുന്നതല്ല. ഇല്ലാത്ത അധികാരമാണ് ലോകായുക്ത ഉപയോഗിച്ചിരിക്കുന്നതെന്നും ജലീല്‍ വാദിക്കുന്നു.

Recommended Video

cmsvideo
രൂക്ഷവിമർശനവുമായി ചെന്നിത്തല | Ramesh | KT Jaleel | Oneindia Malayalam

യുഡിഎഫിനൊപ്പം കേന്ദ്രം; എല്‍ഡിഎഫിനൊപ്പം സംസ്ഥാനം... ഷാഫി പറമ്പിലും പത്മജയും ജയിക്കും, ബിജെപിക്ക് 2യുഡിഎഫിനൊപ്പം കേന്ദ്രം; എല്‍ഡിഎഫിനൊപ്പം സംസ്ഥാനം... ഷാഫി പറമ്പിലും പത്മജയും ജയിക്കും, ബിജെപിക്ക് 2

English summary
KT Jaleel's petition against Lokayukta verdict: hearing is completed in High court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X