• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'അവർ സയാമീസ് ഇരട്ടകളാണ്; രണ്ടും പിഴുതെറിയപ്പെടേണ്ട വിഷവൃക്ഷങ്ങൾ', വിമർശിച്ച് കെടി ജലീൽ

Google Oneindia Malayalam News

മലപ്പുറം: മാധ്യമം ദിനപത്രത്തിനെ രൂക്ഷമായി വിമര്‍ശിച്ച് കെടി ജലീല്‍ എംഎല്‍എ. അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസ് സൈന്യം നടത്തിയ പിന്മാറ്റത്തിന്റെ വാര്‍ത്തയുമായി ബന്ധപ്പെട്ടാണ കെടി ജലീലിന്റെ വിമര്‍ശനം. അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്ഗാന്‍ എന്ന തലക്കെട്ടിലായിരുന്നു മാധ്യമത്തിന്റെ ഒന്നാം പേജ് വാര്‍ത്ത. ഈ തലക്കെട്ട് സോഷ്യല്‍ മീഡിയയില്‍ അടക്കം മാധ്യമത്തിന് എതിരെ വലിയ വിമര്‍ശനം ഉയരാനാണ് കാരണമായിരിക്കുന്നത്.

വാരിയംകുന്നനിൽ നിന്നുളള പിന്മാറ്റം സംഘപരിവാറിനെ പേടിച്ചാണോ? മറുപടി നൽകി ആഷിഖ് അബുവാരിയംകുന്നനിൽ നിന്നുളള പിന്മാറ്റം സംഘപരിവാറിനെ പേടിച്ചാണോ? മറുപടി നൽകി ആഷിഖ് അബു

കെടി ജലീലിന്റെ വിമർശനം ഇങ്ങനെ: '' "സ്വതന്ത്ര ജനാധിപത്യ അഫ്ഗാൻ" എന്ന് എഴുതാതിരുന്നതിന് 'മാധ്യമ'ത്തിലെ "ദാവൂദിയൻസി''നോട് നമുക്ക് നന്ദി പറയാം. മതരാഷ്ട്ര സ്ഥാപനം ലോകത്തൊരിടത്തും ഈ ജനായത്ത നൂറ്റാണ്ടിൽ പ്രായോഗികമല്ല. മനുഷ്യനെ ബഹുമാനിക്കാത്ത, മനുഷ്യജീവന് പുല്ലുവില കൽപ്പിക്കാത്ത സർവ്വ സംഹിതകളും ചവിട്ടിയരക്കപ്പെടേണ്ടതാണ്. യുദ്ധത്തിൽ ഒരു കുട്ടി വധിക്കപ്പെട്ടിരിക്കുന്നു എന്ന് കേട്ടപ്പോൾ പൊട്ടിക്കരഞ്ഞ മുഹമ്മദ് നബിയെയാണ് ലോകത്തിനിഷ്ടം.

വെടിയുണ്ടകൾ കൊണ്ട് പ്രാകൃത ഗോത്രവർഗ്ഗ സംസ്കാരം നടപ്പാക്കുന്ന താലിബാനിസത്തെ മനുഷ്യർ അറപ്പോടും വെറുപ്പോടും കൂടിയാണ് കാണുന്നത്. നജീബുള്ളയുടെ മൃതദേഹം കാബൂളിലെ തെരുവോരത്തെ ഒരു വിളക്കുകാലിൽ കെട്ടിത്തൂക്കിയത് കണ്ട് ആഹ്ളാദ നൃത്തമാടിയത് ഇതേ 'സ്വതന്ത്ര അഫ്ഗാൻ' വാദികളായിരുന്നു.

തോക്കുകൾ കൊണ്ട് മാത്രം ജനങ്ങളോട് സംസാരിക്കുന്ന താലിബാനികളും
പശുവിൻ്റെ പേരിൽ പാവം മനുഷ്യരെ അടിച്ചടിച്ച് കൊല്ലുന്ന ഫാഷിസ്റ്റുകളും ഒരേ തൂവൽപക്ഷികളാണ്. ഇരുകൂട്ടരും അവരുടെ വിമർശകരുടെ വായടക്കാനും നശിപ്പിക്കാനും ഒരു മെയ്യായി നിൽക്കും. അതാണ് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തവനൂരിലും തൃപ്പൂണിത്തുറയിലും കുണ്ടറയിലും കണ്ടത്. ഈനാം പേച്ചിക്കെന്നും മരപ്പട്ടിയായിരുന്നല്ലോ കൂട്ട്. മുസ്ലിം താലിബാനിസവും ഹിന്ദു ഫാഷിസവും ഒരേ ലക്ഷ്യത്തിലേക്ക് ഒരു വഴിയിലൂടെ യാത്ര ചെയ്യുന്നവരാണ്. ഒന്നില്ലാതെ മറ്റൊന്നിന് നിലനിൽപ്പില്ല. അവർ സയാമീസ് ഇരട്ടകളാണ്. രണ്ടും പിഴുതെറിയപ്പെടേണ്ട വിഷവൃക്ഷങ്ങൾ''.

ബീച്ചിൽ തിമിർത്ത് നടി പ്രയാഗ മാർട്ടിൻ, പുത്തൻ ചിത്രങ്ങൾ വൈറൽ

എഴുത്തുകാരിയും അധ്യാപികയുമായ എസ് ശാരദക്കുട്ടിയും മാധ്യമത്തെ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്. ശാരദക്കുട്ടിയുടെ കുറിപ്പ് ഇങ്ങനെ: '' മാധ്യമം വാരിക ഒരു കാലത്ത് ഇറക്കിയ സ്ത്രീപക്ഷ സ്പെഷലുകൾ ഇന്നും റഫറൻസായി സൂക്ഷിക്കുന്നുണ്ട് ഞാൻ . അതിൽ ഒന്നിൽ കേരളത്തിലെ അന്നത്തെ പ്രമുഖ സ്ത്രീപക്ഷ എഴുത്തുകാരും ആക്ടിവിസ്റ്റുകളും തങ്ങളുടെ സ്വതന്ത്ര നിലപാടുകൾ ശക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് . ഇതിലും മികച്ച ഒരു സ്ത്രീ പതിപ്പ് കിട്ടാനില്ലാത്തതു കൊണ്ടാണ് വർഷങ്ങൾക്കു ശേഷവും ഞാനതു സൂക്ഷിക്കുന്നത്.
എന്റെ പുസ്തക മുറിയിലെ വടക്കേ അറ്റത്തെ അലമാരയിലെ മുകളിലെ തട്ടിൽ ഏറ്റവും മുകളിലായാണ് അതിരിക്കുന്നത്. എപ്പോൾ ഏതുറക്കത്തിൽ ചെന്നാലും എടുക്കാൻ പാകത്തിൽ . നീട്ടിപ്പിന്നിയ വളഞ്ഞുപുളഞ്ഞ തലമുടിയായിരുന്നു അതിന്റെ മനോഹരമായ കവർ .

cmsvideo
  സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നു ? പദ്ധതി ഇങ്ങനെ

  പിന്നീട് ഞാൻ തന്നെ മാധ്യമത്തിൽ എത്രയോ സ്വതന്ത്ര ലേഖനങ്ങൾ എഴുതി !! ഒരു വരി പോലും എഡിറ്റ് ചെയ്യാതെ അവ N.P Sajeesh K Kannan K P Jayakumar ഷാനവാസ് ടി പി നാസർ പി.കെ പാറക്കടവ് എന്നിവർ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഇപ്പോൾ ഞാൻ മാധ്യമത്തിലെ ഈ വാർത്ത കണ്ട് ലജ്ജിക്കുന്നു . ഇനി ഏതു സ്ത്രീ അതിലൊരു ലേഖനമെഴുതും ? ഏതു സ്ത്രീ അതു വായിക്കാൻ കയ്യിലെടുക്കും ? അശോകൻ ചരുവിൽ ചോദിച്ചതു പോലെ ഇനി നിങ്ങൾ എങ്ങനെ മാധ്യമത്തിന്റെ ഒരു വാരിക പുറത്തിറക്കും?''

  English summary
  KT Jaleel slams Madhyamam daily over controversial report on Taliban
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X