കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് കെഎസ്ആര്‍ടിസി; വ്യാപാരികള്‍ നല്‍കുന്ന വാടക ലക്ഷങ്ങള്‍, ഒഴിയണമെന്ന് നോട്ടീസ്

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിന് ബലക്ഷയമുണ്ടെന്ന് ചെന്നൈ ഐഐടി കണ്ടെത്തിയതിന് പിന്നാലെ കടയുടമകള്‍ കെട്ടടത്തില്‍ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് കടയുടമകള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കി. രണ്ട് ദിവസത്തിനകം ഒഴിയണമെന്നാണ് നോട്ടീസില്‍ പറയുന്നത്. അറ്റകുറ്റപണി തുടങ്ങാനിരിക്കെയാണ് വ്യാപാരികളോട് ഒഴിയണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടത്.

രണ്ടാം ക്ലാസുകാരനെ കെട്ടിടത്തിന് മുകളില്‍ നിന്ന് തലകീഴായി തൂക്കി; അധ്യാപകര്‍ അറസ്റ്റില്‍രണ്ടാം ക്ലാസുകാരനെ കെട്ടിടത്തിന് മുകളില്‍ നിന്ന് തലകീഴായി തൂക്കി; അധ്യാപകര്‍ അറസ്റ്റില്‍

കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ മൊത്തമായി അളീഫ് ബില്‍ഡേഴ്‌സ് എന്ന കമ്പിനിക്ക് കരാര്‍ നല്‍കിയതിന് പിന്നാലെയാണ് കെടിഡിഎഫ് സി കെഎസ്ആര്‍ടിസി ടെര്‍മിനലിലെ വ്യാപാരികളോട് ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ മാസം 31 നകം കെട്ടിടത്തില്‍നിന്നും മാറണമെന്നും നിവിലുള്ള കരാര്‍ റദ്ദാക്കുകയാണെന്നും നോട്ടീസില്‍ പറയുന്നു.

1

നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് വ്യാപാരികളുടെ തീരുമാനം. കെടിഡിഎഫ്‌സിയും അലിഫ് ബില്‍ഡേഴ്‌സും തമ്മിലുള്ള ഒത്തുകളിക്ക് തെളിവാണ് പുതിയ നടപടിയെന്നുള്ള വിമര്‍ശനവും ഉയരുന്നുണ്ട്.
വിഷയത്തില്‍ കെടിഡിഎഫ്‌സി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.സ്‌ക്വയര്‍ ഫീറ്റിന് 1,800 രൂപ നിരക്കില്‍ മാസം തോറും ലക്ഷങ്ങള്‍ വാടക നല്‍കിയാണ് താഴെ നിലയിലെ അഞ്ച് കടകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്.അറ്റകുറ്റപണി കഴിഞ്ഞാല്‍ ഇവര്‍ക്ക് ഇതേ സ്ഥലത്ത് തന്നെ വ്യാപാരം പുനരാരംഭിക്കാനാകുമോയെന്ന് നോട്ടീസില്‍ പറയുന്നില്ലെന്നും വ്യാപാരികള്‍ പറഞ്ഞു. ബലക്ഷയം കണ്ടെത്തിയതിനാല്‍ കോഴിക്കോട് കെഎസ്ആര്‍ടിസി കെട്ടിടം ഒരു മാസത്തിനകം ഒഴിപ്പിക്കാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ഉത്തരവുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. കെട്ടിട നിര്‍മാണത്തിലെ അപാകത അന്വേഷിക്കുന്ന വിജിലന്‍സിനോട് ഐഐടി റിപ്പോര്‍ട്ട് കൂടി പരിഗണിക്കാനും ഗതാഗത മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.

വിട പറഞ്ഞത് പ്രീയപ്പെട്ട 'അപ്പു'..സാന്റൽവുഡിന്റെ 'പവർ സ്റ്റാർ'.. നെഞ്ച് പൊട്ടി ആരാധകർവിട പറഞ്ഞത് പ്രീയപ്പെട്ട 'അപ്പു'..സാന്റൽവുഡിന്റെ 'പവർ സ്റ്റാർ'.. നെഞ്ച് പൊട്ടി ആരാധകർ

2

നിര്‍മാണ ഘട്ടത്തില്‍ തന്നെ ഒട്ടേറെ വിവാദമുണ്ടായ കെട്ടിടമായിരുന്നു കോഴിക്കോട്ടെ കെഎസ്ആര്‍ടിസി കെട്ടിട സമുച്ചയം. നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് ചെന്നൈ ഐഐടി പഠനം നടത്തുകയും കെട്ടടത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തത്. ഐഐടിയിലെ സ്ട്രക്ചറല്‍ എഞ്ചിനിയറിംഗ് വിദഗ്ദന്‍ അളകപ്പ സുന്ദരത്തിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പഠനം നടത്തിയത്. കെട്ടിടം ഉടന്‍ ബലപ്പെടുത്തണമെന്ന് സംഘം ശുപാര്‍ശ ചെയ്യുകയും ചെയ്തു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഒരു മാസത്തിനകം കെട്ടിടം ഒഴിയാന്‍ നിര്‍ദ്ദേശം നല്‍കിയത്.

പവര്‍ സ്റ്റാര്‍ ഇനിയില്ല, കന്നട സൂപ്പര്‍താരം പുനീത് രാജ്കുമാര്‍ അന്തരിച്ചു, ഞെട്ടലില്‍ സിനിമാലോകംപവര്‍ സ്റ്റാര്‍ ഇനിയില്ല, കന്നട സൂപ്പര്‍താരം പുനീത് രാജ്കുമാര്‍ അന്തരിച്ചു, ഞെട്ടലില്‍ സിനിമാലോകം

3

കെട്ടിടം ഒരുമാസത്തിനകം ഒഴിപ്പിക്കുമെന്നും ബലപ്പെടുത്തലിനുള്ള നിര്‍മാണ പ്രവൃത്തികള്‍ക്കായി പുതിയ ടെണ്ടര്‍ വിളിക്കുമെന്നുമായിരുന്നുമാണ് മന്ത്രി അന്ന് പറഞ്ഞിരുന്നത്. 75 കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിര്‍മിച്ചത്. ബലപ്പെടുത്താന്‍ 30 കോടി രൂപ കൂടി ചെലവിടാനുള്ള നീക്കത്തില്‍ ദുരൂഹതയുണ്ടെന്നാണ് തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നത്. ബലക്ഷയമുണ്ടെന്ന റിപ്പോര്‍ട്ട് വന്നതോടെ വീണ്ടും കോഴിക്കോട്ടെ കെഎസ്ആര്‍ടിസി സമുച്ചയത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. . ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കെഎസ്ആര്‍ടിസിക്ക് മുന്നിലുണ്ട് താനും. എട്ട് കിലോ മീറ്റര്‍ അകലെയുള്ള പാവങ്ങാട് ഡിപ്പോയിലേക്ക് സര്‍വ്വീസുകള്‍ മാറ്റുന്നത് അധിക ചെലവിനിടയാക്കുമെന്നും നഗരപരിധിയില്‍ സ്ഥലം കണ്ടെത്തി താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം. 2015ലാണ് ഒന്‍പത് നിലകളിലായി രണ്ട് നിലയില്‍ വ്യാപാര സമുച്ചയവും കെഎസ്ആര്‍ടിസി സ്റ്റാന്റും ഉള്‍പ്പെടുന്ന കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പിന്നീട് കൃത്യം ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണഅ കെട്ടടത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.

യുഡിഎഫിന്റേയും മോദി സർക്കാരിന്റേയും ലക്ഷ്യം നടക്കില്ല; സിലവർ ലൈൻ യാഥാർത്ഥ്യമാക്കുമെന്ന് വിജയരാഘവൻയുഡിഎഫിന്റേയും മോദി സർക്കാരിന്റേയും ലക്ഷ്യം നടക്കില്ല; സിലവർ ലൈൻ യാഥാർത്ഥ്യമാക്കുമെന്ന് വിജയരാഘവൻ

4

ബലക്ഷയം കാരണം കെട്ടിടം ഒഴിയണമെന്ന ഉത്തരവ് വന്നതോടെ കോഴിക്കോട് കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവര്‍ത്തനം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ബദല്‍ സംവിധാനം എവിടെ ഒരുക്കണമെന്ന ആശയക്കുഴപ്പത്തിലാണ് കെഎസ്ആര്‍ടിസി അധികൃതര്‍. നേരത്തെ പഴയ ബസ്റ്റാന്റ് പൊളിച്ച സമയത്ത് പരിമിതികള്‍ക്കിടയില്‍ പാവങ്ങാട് ഡിപ്പോയിലായിരുന്നു സ്റ്റാന്റ് പ്രവര്‍ത്തിച്ചിരുന്നത്. ഇത് നിലവിലെ സ്റ്രാന്‍ഡില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയുമാണ്. 2009 ലാണ് മാവൂര്‍ റോഡിലെ കെഎസ്ആര്‍ടിസി സ്റ്റാന്റ് പൊളിച്ച് പുതിയ സ്റ്റാന്റ് നിര്‍മാണം തുടങ്ങിയത്. ആറു വര്‍ഷത്തിന് ശേഷം 2015ല്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും തുടക്കകാലം മുതല്‍ നിര്‍മാണത്തിലെ അപാകതകള്‍ അടക്കം ഒട്ടേറെ വിവാവദങ്ങളും നിര്‍മാണത്തെ ചുറ്റിപറ്റിയുപണ്ടായിരുന്നു. വര്‍ഷങ്ങളോളം ആരും ഏറ്റെടുക്കാതിരുന്ന വ്യാപാര സമുച്ചയം ഇക്കഴിഞ്ഞ മാസമാണ് അലിഫ് ട്രേഡേഴ്‌സിന് നടത്തിപ്പിന് വിട്ടു നല്‍കിയത്.

ചെറിയാൻ ഫിലിപ്പ് കോൺഗ്രസിൽ ; തറവാട്ടിലേക്ക് മടങ്ങുന്നുവെന്ന്..ഇടതുപക്ഷത്തിൽ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടുചെറിയാൻ ഫിലിപ്പ് കോൺഗ്രസിൽ ; തറവാട്ടിലേക്ക് മടങ്ങുന്നുവെന്ന്..ഇടതുപക്ഷത്തിൽ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടു

5

പുതിയ കെട്ടിട സമുച്ചയത്തിന് ബലക്ഷയം ഉണ്ടെന്ന് ചെന്നൈ ഐഐടിയിലെ വിദഗ്ദ സംഘത്തിന്റെ റിപ്പോര്‍ട്ട് വന്നതോടെ എല്ലാം വീണ്ടും കീഴ് മേല്‍ മറിയുകയായിരുന്നു. ഒരു മാസത്തിനുള്ളില്‍ കെട്ടിടം ഒഴിയണമെന്നാണ് മന്ത്രി ഉത്തരവിട്ടിരുന്നത്. ഇതോടെ ബസ് സ്റ്റാന്റ് എങ്ങോട്ട് മാറ്റുമെന്ന കാര്യത്തില്‍ വീണ്ടും ആശങ്കയിലായിരിക്കുകയാണ് അധികൃതര്‍. ദിനംപ്രതി ഹ്രസ്വ ദുരമായും,ല ദീര്‍ഘ ദൂരമായും സര്‍വീസ് നടത്തുന്ന 100 കണക്കിന് ബസ്സുകളാണ് കോഴിക്കോട് കെഎസ്ആര്‍ടിസിയില്‍ നിന്ന് വന്ന്‌പോകുന്നത്. ഒട്ടേറെ യാത്രക്കാരും ആശ്രയിക്കുന്ന ഒന്ന് തന്നെയാണ് കേഴിക്കോട് കെഎസ്ആര്‍ടിസിയും. മികച്ച വരുമാനമാണ് ഇവിടെ നിന്നും ലഭിക്കുന്നത്. എട്ട് കിലോ മീറ്റര്‍ അകലെയുള്ള പാവങ്ങാട് ഡിപ്പോയിലേക്ക് സര്‍വ്വീസുകള്‍ മാറ്റുന്നത് അധിക ചെലവിനിടയാക്കും പാവങ്ങാട്ടേക്ക് മാറ്റുന്നത് ജീവനക്കാര്‍ക്കും പ്രയാസമുണ്ടാക്കും.നഗരത്തില്‍ തന്നെ എവിടെയെങ്കിലും സ്ഥലം കണ്ടെത്താനാകുമോ എന്ന ആലോചനയിലാണ് കെഎസ്ആര്‍ടിസി. ഒരു മാസത്തിനുള്ളില്‍ ബസ്സ്റ്റാന്റ് പൂര്‍ണമായും ഒഴിപ്പിച്ച് ബലപ്പെടുത്താനുള്ള പണികളുടെ ടെണ്ടര്‍ വിളിക്കും. മൂന്ന് മാസത്തിനുള്ളില്‍ ബലപ്പെടുത്തല്‍ നടപടികള്‍ തുടങ്ങാനാണ് ഗതാഗത വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; സര്‍ക്കാരിന് സുപ്രീംകോടതിയില്‍ തിരിച്ചടി, ഹൈക്കോടതി വിധിക്ക് സ്‌റ്റേയില്ലന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; സര്‍ക്കാരിന് സുപ്രീംകോടതിയില്‍ തിരിച്ചടി, ഹൈക്കോടതി വിധിക്ക് സ്‌റ്റേയില്ല

6

നഗരസഭയില്‍ നിന്നും പ്രാഥമിക അനുമതി പോലും നേടാതെ കെട്ടിട നിര്‍മാണ ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനല്‍ നിര്‍മിച്ചതെന്ന ആരോപണവും ഇതിനിടയില്‍ ഉയരുന്നുണ്ട്. നിര്‍മിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ പ്ലാന്‍ കോര്‍പ്പറേഷനില്‍ സമര്‍പ്പിച്ച് നിര്‍മാണ അനുമതി നേടേണ്ടതുണ്ടെങ്കിലും ഈ കെട്ടിടത്തിന്റെ കാര്യത്തില്‍ അത് പോലുമുണ്ടായിട്ടില്ലെന്നാണ് ഉയരുന്ന ആരോപണങ്ങള്‍. 2015 ല്‍ നിര്‍മാണം പൂര്‍ത്തിയായിട്ടും കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചത് കാരണം കോര്‍പ്പറേഷന്‍ പെര്‍മിറ്റ് നല്‍കിയില്ല. തുടര്‍ന്ന് അല്‍പം വൈകിയാണ് കെട്ടിടം പൊതു ജനങ്ഹള്‍ക്കായി തുറന്ന് നല്‍കിയത്. 1999ലെ കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ് റൂള്‍സിലെ അഞ്ച് വ്യവസ്ഥകളാണ് കെട്ടിടം നിര്‍മാണത്തില്‍ ലംഘിച്ചതായി കോര്‍പ്പറേഷന്‍ കണ്ടെത്തുകയായിരുന്നു.

രണ്ട് സാക്ഷികളുടെ മൊഴി രാഹുല്‍ ഗാന്ധിക്ക് എതിര്? ഇന്ന് കോടതിയില്‍ ഹാജരാകും... ഇത് മൂന്നാം തവണരണ്ട് സാക്ഷികളുടെ മൊഴി രാഹുല്‍ ഗാന്ധിക്ക് എതിര്? ഇന്ന് കോടതിയില്‍ ഹാജരാകും... ഇത് മൂന്നാം തവണ

പുതിയ മേക്കോവറില്‍ വീണ്ടും ഞെട്ടിച്ച് ഗോപിക; പൊളി ലുക്കിലാണെന്ന് ആരാധകര്‍

Recommended Video

cmsvideo
KSRTC കാരണം ഒരു യുവാവിന് കിട്ടിയ പണി കണ്ടോ ... ആർക്കും ഈ ഗതി വരരുത്

English summary
ktdfc give notice to shopkeepers to vacate from kozhikode ksrtc terminal, here's why
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X